കള്ളപ്പണം വെളുപ്പിക്കല്‍ വിവോയ്ക്കെതിരെ രാജ്യവ്യാപകമായി ഇഡി റെയിഡ്; ഡയറക്ടര്‍മാര്‍ രാജ്യം വിട്ടു

ദശലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം വിവോയുടെ അക്കൌണ്ടുകള്‍ വഴി വെളുപ്പിച്ചതായാണ് ഇഡി വിശ്വസിക്കുന്നത്. 

Vivo money laundering case: ED raids 44 location are Chinese directors absconding

ദില്ലി: ചൈനീസ് മൊബൈൽ നിർമാണ കമ്പനിയായ വിവോയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ശക്തമായ അന്വേഷണത്തില്‍. ചൊവ്വ, ബുധൻ ദിവസങ്ങളിലായി 22 സംസ്ഥാനങ്ങളിലായി 44 സ്ഥലങ്ങളിൽ വിവോ കമ്പനിയുടെ സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. 

അന്വേഷണവും എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളും നടത്തുമ്പോൾ ഇന്ത്യ നിയമങ്ങൾ പാലിക്കുമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി ബുധനാഴ്ച പ്രത്യാശ പ്രകടിപ്പിച്ചു.  ഇവിടെ നിക്ഷേപം നടത്തുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ചൈനീസ് കമ്പനികൾക്ക് ഇന്ത്യ യഥാർത്ഥവും നീതിപൂർവകവും വിവേചനരഹിതവുമായ ഒരു ബിസിനസ് അന്തരീക്ഷം നൽകുമെന്നും പ്രതീക്ഷിക്കുന്നുന്നതായി ചൈനീസ് എംബസി പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ചൈനീസ് സ്ഥാപനത്തിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കുരുക്ക് മുറുകിയതോടെ വിവോയുടെ ഡയറക്ടർമാരായ ഷെങ്‌ഷെൻ ഔയും ഷാങ് ജിയും രാജ്യം വിട്ടതായി ചില റിപ്പോർട്ടുകൾ പുറത്തുവന്നു. കമ്പനിയുടെ വർദ്ധിച്ചുവരുന്ന പ്രശ്‌നങ്ങൾ കണ്ട് രണ്ട് ഡയറക്ടർമാരും അന്വേഷണം ഭയന്ന് രാജ്യം വിട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ദശലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം വിവോയുടെ അക്കൌണ്ടുകള്‍ വഴി വെളുപ്പിച്ചതായാണ് ഇഡി വിശ്വസിക്കുന്നത്. അതിനാലാണ് ശക്തമായ നടപടിയിലേക്ക് അവര്‍ കടന്നത് എന്നാണ് സൂചന. ചൊവ്വ, ബുധൻ ദിവസങ്ങളിലായി ഡൽഹി, ഉത്തർപ്രദേശ്, മേഘാലയ, മഹാരാഷ്ട്ര തുടങ്ങി രാജ്യത്തുടനീളം 44 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.കമ്പനിയുടെ ചൈനക്കാരായ ഡയറക്ടര്‍മാരെ ഇഡി തേടിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം വിവോയ്ക്കെതിരായ കേസ് ഇതിനകം സിബിഐയും അന്വേഷിക്കുന്നുണ്ട്. ഇന്ത്യയിൽ, ഐടി വകുപ്പിനൊപ്പം, കോർപ്പറേറ്റ് കാര്യ മന്ത്രാലയവും (എംസിഎ) ചൈനീസ് നിർമ്മാണ സ്ഥാപനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് കമ്പനികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി തന്നെയാണ് ഇഡിയുടെ പുതിയ റെയ്ഡുകൾ.

വിവോ മൊബൈൽ കമ്മ്യൂണിക്കേഷൻസിന്റെ പ്രാദേശിക യൂണിറ്റുകൾ ചൈനീസ് സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കുറേക്കാലമായി നിരീക്ഷണത്തിലാണ് എന്നാണ് വാര്‍ത്ത. ഏപ്രിലിൽ, ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5,551.27 കോടി രൂപ ഇഡി മരവിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios