വാക്‌സിനെക്കുറിച്ച് തെറ്റായ വിവരം പങ്ക് വെച്ചാല്‍, ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിപ്പോകും; പുതിയ സംവിധാനം

തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റില്‍ ലേബല്‍ ഒഴികെയുള്ള കൂടുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ആവശ്യമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ സ്ട്രൈക്ക് സിസ്റ്റം തയ്യാറാക്കുകയാണ് ഇപ്പോള്‍. 

Twitter will now ban users who continuously share misinformation on Covid 19 vaccine

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വാക്‌സിനുകള്‍ ലോകമെമ്പാടും പുറത്തിറങ്ങുന്നു. അതിനെതിരേയുള്ള തെറ്റായ വിവരങ്ങള്‍ തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്വിറ്റര്‍ ഇപ്പോള്‍ ഒരു സ്ട്രൈക്ക് സിസ്റ്റം ആവിഷ്‌കരിക്കുന്നു. ഉപയോക്താക്കള്‍ വാക്‌സിനിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി പങ്കിടുകയാണെങ്കില്‍ അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. 

തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റില്‍ ലേബല്‍ ഒഴികെയുള്ള കൂടുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ആവശ്യമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ സ്ട്രൈക്ക് സിസ്റ്റം തയ്യാറാക്കുകയാണ് ഇപ്പോള്‍. ഇത് വിവിധ ലെവലുകളിലൂടെ മുന്നോട്ടു കൊണ്ടു പോകും. ഒരാള്‍ തുടര്‍ച്ചയായി ട്വിറ്ററിന്റെ വാക്‌സിനേഷന്‍ നയങ്ങള്‍ക്കെതിരേ പ്രവര്‍ത്തിച്ചാല്‍ അയാളുടെ ട്വീറ്റുകളെ ഇക്കാര്യം മറ്റുള്ളവര്‍ കാണത്തക്കവിധത്തില്‍ ലേബല്‍ ചെയ്യും. വീണ്ടും ഇത് തുടര്‍ന്നാല്‍ അക്കൗണ്ട് മരവിപ്പിക്കും. നയലംഘനങ്ങള്‍ സ്ട്രൈക്കുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നതെന്ന് ട്വിറ്റര്‍ പറയുന്നു.

ഒരു സ്ട്രൈക്ക് മാത്രമേ സംഭവിച്ചിട്ടുള്ളുവെങ്കില്‍ അതൊരു അക്കൗണ്ടിനെ കാര്യമായി ബാധിക്കില്ല. എന്നാല്‍, രണ്ട്, മൂന്ന് സ്ട്രൈക്കുകള്‍ 12 മണിക്കൂര്‍ അക്കൗണ്ട് ലോക്ക്, നാല് സ്ട്രൈക്കുകള്‍ സംഭവിച്ചാല്‍ ട്വിറ്റര്‍ 7 ദിവസത്തേക്ക് ഒരു അക്കൗണ്ട് ലോക്ക് ചെയ്യും, അഞ്ചോ അതിലധികമോ സ്ട്രൈക്കുകള്‍ ഒരു അക്കൗണ്ട് സ്ഥിരമായോ താല്‍ക്കാലികമായോ നിര്‍ത്തുന്നതിന് ഇടയാക്കും. ഒരു ലേബലോ ആവശ്യമുള്ള ട്വീറ്റ് നീക്കംചെയ്യലോ ഉണ്ടായാലും അധിക അക്കൗണ്ട് ലെവല്‍ എന്‍ഫോഴ്‌സ്‌മെന്റിന് കാരണമായാലും ഇക്കാര്യം വ്യക്തികളെ നേരിട്ട് അറിയിക്കും.

കഴിഞ്ഞ വര്‍ഷം കോവിഡിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ അവതരിപ്പിച്ചതുമുതല്‍ ലോകമെമ്പാടുമുള്ള 8,400 ട്വീറ്റുകള്‍ നീക്കം ചെയ്യുകയും 11.5 ദശലക്ഷം അക്കൗണ്ടുകള്‍ താത്ക്കാലികമായി മരവിപ്പിക്കുകയും ചെയ്തതായി ട്വിറ്റര്‍ കുറിച്ചു. ട്വിറ്റര്‍ നയം ലംഘിക്കുകയാണെങ്കില്‍ തെറ്റായ വിവര പോസ്റ്റുകളിലേക്ക് ലേബലുകള്‍ പ്രയോഗിക്കാനാണ് തീരുമാനം. 

സേവനത്തിലുടനീളം സമാന ഉള്ളടക്കം തിരിച്ചറിയാനും ലേബല്‍ ചെയ്യാനും ഓട്ടോമേറ്റഡ് ടൂള്‍സ് ഉപയോഗിക്കും. വാക്‌സിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പരത്തുന്നവരെ തടയുകയാണ് ട്വിറ്റര്‍ ലക്ഷ്യം. അടിസ്ഥാനരഹിതമായ കിംവദന്തികള്‍, തര്‍ക്കങ്ങള്‍, വാക്‌സിനുകളെക്കുറിച്ചുള്ള അപൂര്‍ണ്ണമായ അല്ലെങ്കില്‍ സന്ദര്‍ഭത്തിന് പുറത്തുള്ള വിവരങ്ങള്‍ എന്നിവ മുന്നോട്ടുവയ്ക്കുന്ന ട്വീറ്റുകളില്‍ ലേബല്‍ അല്ലെങ്കില്‍ മുന്നറിയിപ്പ് നല്‍കാനും ട്വിറ്റര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ഉടന്‍ തന്നെ നടപ്പില്‍ വരും.

Latest Videos
Follow Us:
Download App:
  • android
  • ios