മുഖം നോക്കാതെ 'കടക്ക് പുറത്ത്'; പ്രമുഖന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി ട്വിച്ച്

ഞങ്ങളുടെ അന്വേഷണത്തില്‍ സ്ട്രീമര്‍ ട്വിച്ചിന്‍റെ കമ്യൂണിറ്റി ഗൈഡ്ലൈന്‍സിന്‍റെ നിബന്ധനകള്‍ ലംഘിച്ചതായി കണ്ടെത്തി. 

Twitch bans popular streamer Dr Disrespect weeks after signing multi year contract

ന്യൂയോര്‍ക്ക്: ലോകത്തെമ്പാടും വലിയ ഫോളോവേര്‍സ് ഉള്ള ഗെയിം സ്ട്രീമര്‍ ഗെയിം ബെമിനെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ട്വിച്ച് പുറത്താക്കി. ആജീവനനാന്ത വിലക്കാണ് ട്വിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡോ.ഡിസ്റെസ്പെക്ട് എന്ന പേരിലാണ് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. ഇയാളെ പുറത്താക്കിയതിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും. ട്വിച്ചിന്‍റെ കമ്യൂണിറ്റി ഗൈഡ് ലൈന്‍സ് ലംഘിച്ചതിനാണ് നടപടി എന്നാണ് സൂചന.

ഞങ്ങളുടെ അന്വേഷണത്തില്‍ സ്ട്രീമര്‍ ട്വിച്ചിന്‍റെ കമ്യൂണിറ്റി ഗൈഡ്ലൈന്‍സിന്‍റെ നിബന്ധനകള്‍ ലംഘിച്ചതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് ഉചിതമായ തീരുമാനം എടുത്തത്. എല്ലാ സ്ട്രീമര്‍മാര്‍ക്കും ഇത് ബാധകമായിരിക്കും - ട്വിച്ച് പ്രസ്താവനയിലൂടെ അറിയിച്ചു.

ഡോ.ഡിസ്റെസ്പെക്ട് എന്ന അക്കൌണ്ടിന് ട്വിറ്ററില്‍ 35 ലക്ഷം ഫോളോവേര്‍സാണ് ഉണ്ടായിരുന്നത്. അതേ സമയം തന്‍റെ ഫോളോവേര്‍സിനെ കൂട്ടാന്‍ വേണ്ടി വംശീയ പ്രസ്താവനകള്‍ നടത്തിയതാണ് ഡോ.ഡിസ്റെസ്പെക്ടിന്‍റെ ട്വിച്ച് ജീവിതം അവസാനിപ്പിച്ചത് എന്നാണ് എന്‍ഗാഡ്ജറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത് ആദ്യമായല്ല 38 കാരനായ ഡോ.ഡിസ്റെസ്പെക്ടിന് ട്വിറ്ററില്‍ ബാന്‍ കിട്ടുന്നത്. കഴിഞ്ഞവര്‍ഷം ഇ3 കോണ്‍ഫ്രന്‍സിനിടെ റെസ്റ്റ്റൂം സ്ട്രീം ചെയ്ത സംഭവത്തില്‍ ഇയാള്‍ക്ക് 2 ആഴ്ച ട്വിച്ച് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 

അതേ സമയം ട്വിച്ച്  ഡോ.ഡിസ്റെസ്പെക്ടുമായി കഴിഞ്ഞ മാര്‍ച്ച് മാസം 2 വര്‍ഷത്തെ സ്ട്രീമിംഗ് കോണ്‍ട്രാക്റ്റില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്‍റെ തുക എത്രയെന്ന് വ്യക്തമല്ലെങ്കിലും.ചെറിയ തുകയുടെ കരാര്‍ അല്ല അതെന്നാണ് ദ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്.  ആമസോണിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ട്രീമിംഗ് സൈറ്റാണ് ട്വിച്ച്.

Latest Videos
Follow Us:
Download App:
  • android
  • ios