149 രൂപയ്ക്ക് ദിവസം 1 ജിബി ഡാറ്റ; മറ്റുള്ളവരെ പിന്നിലാക്കി ജിയോ ഓഫര്‍
എയർടെലിന്‍റെ 149 രൂപ പ്രീപെയ്ഡ് പ്ലാനിൽ എയർടെലിലേക്കുള്ള കോളുകൾ സൗജന്യമാണ്. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിൽ രണ്ട് ജിബി ഡാറ്റയാണ് എയർടെൽ നൽകുന്നത്.
ദില്ലി: 149 രൂപ പ്ലാനിന് കൂടുതൽ ഡാറ്റ നൽകി ജിയോ. പ്രതിദിനം ഒരു ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ജിയോ നൽകുന്നത്. കൂടാതെ പരിധിയില്ലാത്ത ജിയോ-ടു-ജിയോ വോയ്‌സ് കോളുകളും ജിയോ നെറ്റ്‌വർക്കിന് പുറത്ത് വിളിക്കുന്ന കോളുകൾക്ക് 300 മിനിറ്റ് ഉപയോഗ നയവും ജിയോ നല്‍കുന്നു. ഈ പരിധി കഴിഞ്ഞാൽ മിനിട്ടിന് ആറ് പൈസ വീതം ഈടാക്കും. 24 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിൽ 100 എസ്എംഎസും ലഭിക്കും. ജിയോ സിനിമ, ജിയോ ടിവി ആപ്പുകളുടെ സബ്സ്ക്രിപ്ഷൻ സൌജന്യമായിരിക്കും.
എയർടെലിന്‍റെ 149 രൂപ പ്രീപെയ്ഡ് പ്ലാനിൽ എയർടെലിലേക്കുള്ള കോളുകൾ സൗജന്യമാണ്. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനിൽ രണ്ട് ജിബി ഡാറ്റയാണ് എയർടെൽ നൽകുന്നത്. എന്നാൽ ഇത് വാലിഡിറ്റി പീരിയഡിൽ മുഴുവനായുള്ളതാണ്. ജിയോ പ്രതിദിനം ഓരോ ജിബി ഡാറ്റ വീതം നൽകുന്നുവെന്നതാണ് വ്യത്യാസം. എയർടെൽ പ്രതിദിനം ഒരു ജിബി ഡാറ്റ നൽകുന്നത് 219 രൂപയുടെ പ്ലാനിൽ ആണ്.
വോഡഫോൺ-ഐഡിയയുടെ 149 രൂപ പ്ലാനിൽ വോഡഫോൺ നെറ്റ്‌വർക്കിന് പുറത്തുള്ള കോളുകൾക്ക് എഫ്‌യുപി ഇല്ലാതെ ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പൂർണ്ണമായും പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ലഭ്യമാണ്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്.
എയർടെൽ റീചാർജ് പ്ലാൻ പോലെ, വോഡഫോൺ ഐഡിയ 149 രൂപ റീചാർജ് ഓപ്ഷനും മുഴുവൻ വാലിഡിറ്റി കാലയളവിൽ 2 ജിബി ഡാറ്റയും പ്രതിദിനം 300 എസ്എംഎസും നൽകുന്നു. വോഡഫോൺ ഐഡിയയിൽ പ്രതിദിനം 1 ജിബി ഡാറ്റ വേണമെങ്കിൽ, 219 രൂപയുടെ പ്ലാൻ റീചാർജ് ചെയ്യേണ്ടതുണ്ട്.