Creator of GIF: ജിഫിന്‍റെ സൃഷ്ടാവ് സ്റ്റീഫന്‍ വില്‍ഹൈറ്റ് അന്തരിച്ചു; അദ്ദേഹത്തെക്കുറിച്ച് ചില വസ്തുതകള്‍
വില്‍ഹൈറ്റിനെക്കുറിച്ച് ആര്‍ക്കും അധികമറിയില്ലെങ്കിലും GIF അല്ലെങ്കില്‍ ഗ്രാഫിക്‌സ് ഇന്റര്‍ചേഞ്ച് ഫോര്‍മാറ്റ് വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, കൂടാതെ മറ്റെല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വ്യാപകമായി ഉപയോഗിക്കുന്നു.
ജിഫി-ന്റെ സ്രഷ്ടാവ്, സ്റ്റീഫന്‍ വില്‍ഹൈറ്റ് ( Stephen Wilhite), കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ച് മരിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു. ഇന്ന് ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഈ ആനിമേറ്റഡ് ഗ്രാഫിക്‌സ് ഉപയോഗിക്കുന്നു, എന്നാല്‍ അത് ആരാണ് സൃഷ്ടിച്ചതെന്നോ എങ്ങനെ വികസിപ്പിച്ചുവെന്നോ പലര്‍ക്കും അറിയില്ല.
വില്‍ഹൈറ്റിനെക്കുറിച്ച് ആര്‍ക്കും അധികമറിയില്ലെങ്കിലും GIF അല്ലെങ്കില്‍ ഗ്രാഫിക്‌സ് ഇന്റര്‍ചേഞ്ച് ഫോര്‍മാറ്റ് (GIF) വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, കൂടാതെ മറ്റെല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വ്യാപകമായി ഉപയോഗിക്കുന്നു. GIF സ്രഷ്ടാവിനെക്കുറിച്ചുള്ള ചില പ്രധാന വസ്തുതകള്‍ ഇതാ:
- യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ കമ്പ്യൂ സെര്‍വ് ( CompuServe) 1980-കളുടെ അവസാനത്തില്‍ 'ഉയര്‍ന്ന നിലവാരമുള്ള, ഉയര്‍ന്ന റെസല്യൂഷന്‍ ഗ്രാഫിക്‌സ്' വിതരണം ചെയ്യാനുള്ള ഒരു മാര്‍ഗമായാണ് GIF അവതരിപ്പിക്കുന്നത്. ബിറ്റ്മാപ്പ് ഇമേജ് ഫോര്‍മാറ്റ് വില്‍ഹൈറ്റിന്റെ ആശയമായിരുന്നു.
- ഇക്കാലത്ത് GIF-കള്‍ ആനിമേറ്റഡ് ഇന്റര്‍നെറ്റ് മെമ്മുകളുടെ പര്യായമാണ്, പക്ഷേ, നിര്‍ഭാഗ്യവശാല്‍, വില്‍ഹൈറ്റ് ഫോര്‍മാറ്റ് വികസിപ്പിച്ചതിന്റെ കാരണം അതായിരുന്നില്ല. ദി വെര്‍ജിന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍, വില്‍ഹൈറ്റിന്റെ ഭാര്യ കാതലീന്‍ പറഞ്ഞു, 'അദ്ദേഹമത് സ്വയം കണ്ടുപിടിച്ചു - യഥാര്‍ത്ഥത്തില്‍ അത് വീട്ടില്‍ തന്നെ ചെയ്തു പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പുറത്ത് അവതരിപ്പിച്ചത്'.
- 1980-കളില്‍ CompuServe-ല്‍ ജോലി ചെയ്തിരുന്നപ്പോള്‍ GIF-ല്‍ വില്‍ഹൈറ്റ് പ്രവര്‍ത്തിച്ചു. GIF സൃഷ്ടിക്കുന്ന പ്രക്രിയയുടെ ചില ഭാഗങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് കാത്ലീന്‍ പറഞ്ഞു, വില്‍ഹൈറ്റ് 'എല്ലാം സ്വകാര്യമായി കണ്ടുപിടിക്കുകയും കമ്പ്യൂട്ടറില്‍ പ്രോഗ്രം ചെയ്യുകയുമായിരുന്നു'.
--വില്‍ഹൈറ്റ് 2000-കളുടെ തുടക്കത്തില്‍ വിരമിക്കുകയും തന്റെ ഭൂരിഭാഗം സമയവും യാത്രകള്‍ക്കായി ചെലവഴിക്കുകയും ചെയ്തു.
GIF അല്ലെങ്കില്‍ JIF?
ഇന്നും, GIF എങ്ങനെ ഉച്ചരിക്കണം എന്നതിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ വ്യത്യസ്ത അഭിപ്രായമാണ്. 2013-ല്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വില്‍ഹൈറ്റ് പറഞ്ഞു, ''ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടു രണ്ട് ഉച്ചാരണങ്ങളും അംഗീകരിക്കുന്നു. ഇതൊരു മൃദുവായ 'ജി' ആണ്, 'ജിഫ്.'
2013-ല്‍ GIF കണ്ടുപിടിച്ചതിന് വില്‍ഹൈറ്റിന് വെബ്ബി ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചു. എന്നാലിത് പലര്‍ക്കും അറിയില്ല. അതിനെ 'ജിഫ്' എന്ന് വിളിക്കുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും തന്റെ സ്വീകാര്യത പ്രസംഗം നടത്താന്‍ ഒരു ആനിമേഷന്‍ കാണിക്കുകയും ചെയ്തു. 25 വര്‍ഷത്തിന് ശേഷം, അദ്ദേഹം നേടിയ ആ നേട്ടത്തെ അവര്‍ ഒടുവില്‍ ആദരിച്ചു,'' അദ്ദേഹത്തിന്റെ ഭാര്യ അഭിമുഖത്തില്‍ പറഞ്ഞു.