ഇനി ബിറ്റ്കോയിന്‍ ഉപയോഗിച്ചും കാര്‍ വാങ്ങാം; ലോകത്തെ ഞെട്ടിച്ച് ടെസ്ലയുടെ പ്രഖ്യാപനം

തങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ അതിന്‍റെ വിലയായി ഇനി ബിറ്റ് കോയിന്‍ സ്വീകരിക്കുമെന്നും സെക്യൂരിറ്റി അന്‍റ് എക്സേഞ്ച് കമ്മീഷനില്‍ നടത്തിയ ഫയലിംഗില്‍ ടെസ്ല അറിയിക്കുന്നു. 

Tesla buys 1.5 billion in bitcoin, plans to accept it as payment

ന്യൂയോര്‍ക്ക്: ഇലക്ട്രിക്ക് വാഹന രംഗത്തെ അതികായന്മാരായ ടെസ്ലയുടെ തിങ്കളാഴ്ചത്തെ പ്രഖ്യാപനം ടെക്നോളജി ബിസിനസ് രംഗത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. 1.5 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ മൂല്യം വരുന്ന ബിറ്റ് കോയിന്‍ ക്രിപ്റ്റോ കറന്‍സി തങ്ങള്‍ വാങ്ങിയെന്നാണ് ഇലോണ്‍ മസ്കിന്‍റെ നേതൃത്വത്തിലുള്ള ടെസ്ല വെളിപ്പെടുത്തിയത്. 

തങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ അതിന്‍റെ വിലയായി ഇനി ബിറ്റ് കോയിന്‍ സ്വീകരിക്കുമെന്നും സെക്യൂരിറ്റി അന്‍റ് എക്സേഞ്ച് കമ്മീഷനില്‍ നടത്തിയ ഫയലിംഗില്‍ ടെസ്ല അറിയിക്കുന്നു. പണത്തിന് കൂടുതല്‍ മികച്ച തിരിച്ചുവരവും, ഭാവിയിലേക്കുള്ള വൈവിദ്യ വത്കരണവും, കൂടുതല്‍ ബഹുമുഖമായ വിപണനവും ബിറ്റ് കോയിന്‍ ഇടപാടുവഴി സാധ്യമാകുന്നു എന്നാണ് ടെസ്ല പറയുന്നത്. എന്നാല്‍ വില്‍ക്കുന്ന സാധാനങ്ങള്‍ക്ക് പകരം ബിറ്റ് കോയിന്‍ വാങ്ങുന്നത് നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കും എന്നാണ് ടെസ്ല അറിയിക്കുന്നത്. 

ആദ്യമായാണ് ലോകത്തിലെ ഒരു വന്‍കിട കന്പനി ക്രിപ്റ്റോ കറന്‍സിയില്‍ ഇത്രയും വലിയ നിക്ഷേപം നടത്തുന്നത് എന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്. ഏതാണ്ട് 19 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ആസ്ഥിയാണ് ടെസ്ലയ്ക്ക് ഇപ്പോള്‍ പണയമായും പണത്തിന് സമാനമായ വസ്തുക്കളായും ഉള്ളത് എന്നാണ് 2020യിലെ അവരുടെ സെക്യൂരിറ്റി അന്‍റ് എക്സേഞ്ച് കമ്മീഷനില്‍ നടത്തിയ ഫയലിംഗുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ചില ദിവസങ്ങളായി ടെസ്ല സിഇഒയുടെ ട്വിറ്റര്‍ ഇടപെടലുകള്‍ പുതിയ ഇടപാടിലേക്ക് വെളിച്ചം വീശുന്നതായിരുന്നു എന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം. ക്രിപ്റ്റോ കറന്‍സി വാങ്ങുവാനും വിനിമയം പ്രോത്സാഹിപ്പിക്കുന്നതുമായ കാര്യങ്ങള്‍ അടുത്തിടെയായി മസ്ക് നിരന്തരം ട്വീറ്റ് ചെയ്തിരുന്നു. 

കഴിഞ്ഞ ആഴ്ച ഇലോണ്‍ മസ്ക് തന്‍റെ ട്വിറ്റര്‍ ബയോയില്‍ ബിറ്റ്കോയിനും അഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ബിറ്റ്കോയിന്‍ മൂല്യം ഏതാണ്ട് 20 ശതമാനം വര്‍ദ്ധിച്ചിരുന്നു. ക്ലബ് ഹൗസ് എന്ന സോഷ്യല്‍ മീഡിയ ചാറ്റ് സൈറ്റില്‍, ഇപ്പോള്‍ ബിറ്റ് കോയിനെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കണം, ഞാന്‍ ബിറ്റ് കോയിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് മസ്ക് അഭിപ്രായപ്പെട്ടിരുന്നു.

ടെസ്ലയുടെ പ്രഖ്യാപനത്തിന് പിന്നാലെ തിങ്കളാഴ്ച ഒരു ബിറ്റ് കോയിന്‍ മൂല്യം 44,200 ഡോളറായി ഉയര്‍ന്ന്. ടെസ്ലയുടെ ഓഹരികള്‍ക്ക് 2 ശതമാനം ഉയര്‍ച്ചയുണ്ടായി. 

Latest Videos
Follow Us:
Download App:
  • android
  • ios