ഇന്ത്യയിലെ ഫീച്ചര്‍ ഫോണുകള്‍ക്ക് വേണ്ടി അത് ഉണ്ടാക്കൂ; ബില്‍ഗേറ്റ്സ് നല്‍കും 35 ലക്ഷം.!

ഫീച്ചര്‍ ഫോണുകളില്‍ പേമെന്‍റ്  രീതികള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് യുപിഐ എന്‍പിസിഐ. അതിനായി ബില്‍ഗേറ്റ്സിന്‍റയും ഭാര്യയുടെയും നേതൃത്വത്തിലുള്ള ബില്‍ ആന്‍റ് മെലിന്‍റാ ഫൗണ്ടേഷനുമായി ചേര്‍ന്ന് ഫീച്ചര്‍ ഫോണുകള്‍ക്ക് ഉതകുന്ന ഒരു പേമെന്‍റ് സംവിധാനം ഉണ്ടാക്കാനുള്ള മത്സരം സംഘടിപ്പിക്കുന്നത്.

Techies, Bill Gates will pay you Rs 35 lakh to create this solution for feature phones in India

ദില്ലി: ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സ്മാര്‍ട്ട്ഫോണ്‍ വിപണിയാണ് ഇന്ത്യ. ഇന്ത്യയിലെ ഏതാണ്ട് 50 കോടി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. അതിനാല്‍ ഇന്ത്യ ഒരു ഡിജിറ്റല്‍ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നത് ഒരു അതിശയോക്തിയല്ലെന്ന് പറയാം.  ഒരോ മാസവും ഇന്ത്യയില്‍ യുപിഐ പണ കൈമാറ്റ സിസ്റ്റം വഴി 100 കോടി രൂപ ക്രയ വിക്രിയം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. കൂടുതലായും സ്മാര്‍ട്ട്ഫോണ്‍ വഴിയാണ് ഈ ഇടപാടുകള്‍ നടക്കുന്നത്.  യുഎസ്എസ്ഡി കോഡ് ഉപയോഗിച്ച് ഈ 100 കോടിയില്‍ വെറും 5 ലക്ഷത്തിന്‍റെ ഇടപാട് മാത്രമാണ് നടക്കുന്നത് എന്നാണ് യുപിഐ നിയന്ത്രിക്കുന്ന നാഷണല്‍ പേമെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിക്കുന്നത്. അതിനാല്‍ തന്നെ സ്മാര്‍ട്ട്ഫോണിന്‍റെ വ്യാപ്തി വ്യക്തമാണ്.

അതിനാല്‍ തന്നെ ഇപ്പോള്‍ ഫീച്ചര്‍ ഫോണുകളില്‍ പേമെന്‍റ്  രീതികള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് യുപിഐ എന്‍പിസിഐ. അതിനായി ബില്‍ഗേറ്റ്സിന്‍റയും ഭാര്യയുടെയും നേതൃത്വത്തിലുള്ള ബില്‍ ആന്‍റ് മെലിന്‍റാ ഫൗണ്ടേഷനുമായി ചേര്‍ന്ന് ഫീച്ചര്‍ ഫോണുകള്‍ക്ക് ഉതകുന്ന ഒരു പേമെന്‍റ് സംവിധാനം ഉണ്ടാക്കാനുള്ള മത്സരം സംഘടിപ്പിക്കുന്നത്. 5 ലക്ഷം അമേരിക്കന്‍ ഡോളര്‍ അതായത് 35 ലക്ഷം രൂപയാണ് മികച്ച ഫീച്ചര്‍ഫോണ്‍ പേമെന്‍റ് സംവിധാനം വികസിപ്പിക്കുന്ന ടെക്കികള്‍ക്ക് സമ്മാനം ലഭിക്കുക.

ഗ്രാന്‍റ് ചലഞ്ച് പേമെന്‍റ് യൂസിംഗ് ഫോര്‍ ഫീച്ചര്‍ ഫോണ്‍ എന്നാണ് ഈ പരിപാടിയുടെ പേര്. ലോകത്തിന്‍റെ ഏത് ഭാഗത്തുള്ളവര്‍ക്കും പങ്കെടുക്കാവുന്ന മത്സരത്തില്‍ മൂന്ന് വിജയികളെയാണ് തിരഞ്ഞെടുക്കുക. ജനുവരി 12ന് മുന്‍പ് ഈ മത്സരത്തിന് റജിസ്ട്രര്‍ ചെയ്യാം. വിജയികളെ മാര്‍ച്ച് 14,2020 ന് പ്രഖ്യാപിക്കും. റജിസ്ട്രര്‍ ചെയ്ത മത്സരാര്‍ത്ഥികളില്‍ തിരഞ്ഞെടുക്കുന്നവരെ പട്ടികപ്പെടുത്തി അവര്‍ക്ക് എന്‍പിസിഐ ആവശ്യമായ നിര്‍മ്മാണ സാമഗ്രികളും, എപിഐയും നല്‍കും. ഫെബ്രുവരി 11നായിരിക്കും ഇത്. തുടര്‍ന്ന് എന്‍പിസിഐ നിര്‍ദേശിക്കുന്ന ദിവസത്തിനുള്ളില്‍ മത്സരാര്‍ത്ഥികള്‍ ഫീച്ചര്‍ ഫോണുകള്‍ക്ക് ഉതകുന്ന ഒരു പേമെന്‍റ് സംവിധാനം ഉണ്ടാക്കി നല്‍കണം.

അഞ്ച് ലക്ഷം അമേരിക്കന്‍ ഡോളറാണ് ഒന്നാം സമ്മാനം. രണ്ടാമത് എത്തുന്ന വ്യക്തിക്ക് 3 ലക്ഷം അമേരിക്കന്‍ ഡോളറാണ് സമ്മാനം. മൂന്നാമത് എത്തുന്നയാള്‍ക്ക് 2ലക്ഷം അമേരിക്കന്‍ ഡോളറാണ് സമ്മാനം നല്‍കുന്നത്. അവസാന ഘട്ടത്തില്‍ എത്തുന്ന ഡെവലപ്പര്‍മാര്‍ക്ക് സിഐഐഇ.കോയുമായി ഒരു പിച്ചിംഗ് സെഷനും ലഭിക്കും എന്നാണ് മത്സരം സംബന്ധിച്ച അറിയിപ്പില്‍ പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios