Voice Over 5G : വോയ്‌സ് ഓവർ 5G അവതരിപ്പിച്ചു; ആദ്യം കിട്ടുക ഈ ഫോണില്‍, അത് ഐഫോണ്‍ അല്ല.!

ഈ വർഷം യുഎസിലുടനീളം കൂടുതൽ മേഖലകളിലേക്ക് വോയ്‌സ് ഓവർ 5G വ്യാപിപ്പിക്കാന്‍  പദ്ധതിയുണ്ട്. 

T Mobile announces Voice Over 5G (VoNR) and the Galaxy S21 is compatible

5G-യിലൂടെ ഫോൺ കോളുകൾ ചെയ്യാനും സ്വീകരിക്കാനുമുള്ള കഴിവ് പ്രഖ്യാപിച്ച് ടി മൊബൈല്‍. വോയ്‌സ് ഓവർ 5G എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത് (VoNR അല്ലെങ്കിൽ വോയ്‌സ് ഓവർ ന്യൂ റേഡിയോ എന്നും അറിയപ്പെടും). ഇപ്പോൾ അമേരിക്കയിലെ പോർട്ട്‌ലാൻഡ്, ഒറിഗോൺ, യൂട്ടായിലെ സാൾട്ട് ലേക്ക് സിറ്റി എന്നിവിടങ്ങളില്‍ ടി-മൊബൈൽ ഈ സേവനം ലഭ്യമാക്കുന്നുണ്ട്.

ഈ വർഷം യുഎസിലുടനീളം കൂടുതൽ മേഖലകളിലേക്ക് വോയ്‌സ് ഓവർ 5G വ്യാപിപ്പിക്കാന്‍  പദ്ധതിയുണ്ട്. ടി മൊബൈലില്‍ സാംസങ്ങ് ഗ്യാലക്സി എസ് 21 ഉള്ള ഉപഭോക്താക്കൾക്ക് ഇതിനകം ഓവർ ന്യൂ റേഡിയോ  പ്രയോജനപ്പെടുത്താം. അപ്‌ഡേറ്റിലൂടെ എസ്22 സീരീസ് പിന്തുണയ്‌ക്കും എന്നാണ് ടി-മൊബൈല്‍ പറയുന്നത്.

നിലവിലെ 5ജി സ്‌മാർട്ട്‌ഫോണുകൾക്ക് ഇപ്പോള്‍  വോയ്‌സ് ഓവർ 5G സാങ്കേതിക വിദ്യ ലഭിക്കില്ല. ഇപ്പോള്‍  4G എല്‍ടിഇയെയാണ് ആശ്രയിക്കുന്നത്. അതിനാൽ 5G അനുഭവത്തെ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ അതിന് സാധിക്കില്ല. VoNR-ലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്ന ഉപഭോക്താക്കൾക്ക് വേഗത്തിലുള്ള കോൾ സജ്ജീകരണ സമയം ലഭിക്കുമെന്നും, കോളുകൾക്ക് മറുപടി നൽകുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഉപഭോക്താക്കൾ 4ജി, 5ജി എന്നിവയ്ക്കിടയിൽ അങ്ങോട്ടും ഇങ്ങോട്ടും മാറേണ്ടതില്ലെന്നും ടി-മൊബൈൽ പറയുന്നു.

അതേ സമയം അടുത്ത രണ്ട് മാസത്തിനുള്ളില്‍ അമേരിക്കയില്‍ 3G നെറ്റ്‌വർക്കുകൾ പൂർണ്ണമായും നിര്‍ത്തുകയാണ്. വോയ്‌സ് ഓവർ ന്യൂ റേഡിയോ പ്രഖ്യാപനം 4G എല്‍ടിഇ അവസാനത്തിന്റെ തുടക്കമാണ് ഇതെന്നാണ് കരുതുന്നത്. 5ജി ഉപകരണങ്ങൾ ലോകമെമ്പാടുമുള്ള സ്‌മാർട്ട്‌ഫോൺ വിപണികളില്‍ വ്യാപകമാകുന്നതോടെ 4ജി എൽടിഇ ക്രമേണ ഫോൺ കോളുകൾ (VoLTE) ഇല്ലാതാകുകയും ലോകത്തിലെ ഇപ്പോഴത്തെ സാങ്കേതിക വിദ്യ വോയ്‌സ് ഓവർ ന്യൂ റേഡിയോയിലേക്ക് മാറും. 

5 വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടം സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ കൈവരിച്ച് സാംസങ്ങ്

സാംസങ്ങ് സ്മാര്‍ട്ട്ഫോണ്‍ ഉത്പാദനം വെട്ടിച്ചുരുക്കി; കാരണം ഇതാണ്

ഗ്യാലക്സി എസ് 22 ഫോണുകളുടെ പ്രത്യേകതകള്‍

ഗ്യാലക്സി എസ് 22 അള്‍ട്ര

ആദ്യമായി സാംസങ്ങ് നോട്ടില്‍ ഉണ്ടായിരുന്ന എസ് പെന്‍, ഗ്യാലക്സി എസ് സീരിസുമായി സംയോജിപ്പിച്ചിരിക്കുന്ന ഫോണാണ് ഗ്യാലക്സി എസ് 22 അള്‍ട്ര. ഗ്യാലക്സി എസ് സീരിസിലെ ഏറ്റവും ഡിസ്പ്ലേ വലിപ്പം കൂടിയ ഫോണ്‍ ആണ് ഗ്യാലക്സി എസ് 22 അള്‍ട്ര. ബര്‍ഗാഡി, ഫാന്‍റം ബ്ലാക്ക്, ഫാന്‍റം വൈറ്റ്, ഗ്രീന്‍ നിറങ്ങളിലാണ് ഈ ഫോണ്‍ പുറത്തിറങ്ങുന്നത്. 

ഗ്യാലക്സി എസ്22 റൗണ്ടഡ് എഡ്ജോടെയുള്ള റെക്ടാഗുലര്‍ ഡിസൈനിലാണ്. അള്‍ട്രസോണിക് ഫിംഗര്‍പ്രിന്‍റ് സപ്പോര്‍ട്ട് ഈ ഫോണിന് ഉണ്ട്. 100x സൂം സപ്പോര്‍ട്ട് ഈ ഫോണില്‍ ലഭിക്കും. 45W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട്, 5ജി സപ്പോര്‍ട്ട് ഈ ഫോണിനുണ്ട്. 108 എംപിയാണ് പ്രധാന ക്യാമറ സെന്‍സര്‍. എന്നാല്‍ എസ്22 അള്‍ട്ര ബോക്സില്‍ ചാര്‍ജിംഗ് അഡാപ്റ്റര്‍ ലഭിക്കില്ല.

എസ്22 അള്‍ട്രയുടെ സ്ക്രീന്‍ വലിപ്പം 6.8 ഇഞ്ച് എഎംഒഎല്‍ഇ‍ഡി 2X ക്യൂ എച്ച്ഡി ഡിസ്പ്ലേയാണ്. റീഫ്രഷ് റൈറ്റ് 120 Hz ആണ്. വിഷന്‍ ബൂസ്റ്റര്‍, ഐ കംഫേര്‍ട്ട് സ്ലെഡ്, എഐ അടിസ്ഥാനമാക്കിയുള്ള ബ്ലൂലൈറ്റ് കണ്‍ട്രോള്‍ എന്നിവയും സ്ക്രീന്‍ പ്രത്യേകതകളാണ്. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്പാണ് ഈ ഫോണിന്‍റെ കരുത്ത്. നാല് സ്റ്റോറേജ് മോഡലുകളിലാണ് ഈ ഫോണ്‍ എത്തുന്നത്.  8GB RAM + 128GB മോഡല്‍, 12GB RAM + 256GB മോഡല്‍, r 12GB RAM + 512GB മോഡല്‍. പിന്നെ 12GB RAM+1TB മോഡല്‍. ആന്‍ഡ്രോയ്ഡ് 12 ല്‍ അധിഷ്ഠിതമായ വണ്‍ യൂസര്‍ ഇന്‍റര്‍ഫേസ് 4.1 ലാണ് അള്‍ട്ര പ്രവര്‍ത്തിക്കുക.

108 എംപി വൈഡ് ക്യാമറ ലെന്‍സ്, 12എംപി അള്‍ട്ര വൈഡ് ക്യാമറ, 10 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് പിന്നിലെ മൂന്ന് ക്യാമറ സെറ്റപ്പ്. 

സാംസങ്ങ് ഗ്യാലക്സി എസ് 22, എസ് 22 പ്ലസ്

സാംസങ്ങ് ഗ്യാലക്സി എസ് 22, എസ് 22 പ്ലസ് എന്നിവയുടെ പ്രത്യേകതയിലേക്ക് വന്നാല്‍ പ്രത്യേകതയില്‍ സാമ്യം ഉണ്ടെങ്കിലും. വലിപ്പത്തിലാണ് ഇവയുടെ പ്രധാന വ്യത്യാസം. ഗ്യാലക്സി എസ്22 വിന്‍റെ സ്ക്രീന്‍ വലിപ്പം 6.1 ഇഞ്ചാണ്. എന്നാല്‍ എസ്22 പ്ലസിന്‍റെത് 6.6 ഇഞ്ചാണ്. എഎംഒഎല്‍ഇ‍ഡി 2X ക്യൂ എച്ച്ഡി ഡിസ്പ്ലേയാണ്. റീഫ്രഷ് റൈറ്റ് 120 Hz ആണ് ഇരുഫോണുകളുടെയും സ്ക്രീന്‍. ഗ്യാലക്സി എസ് 22 വിന്‍റെ ബാറ്ററി ശേഷി 3,700 എംഎഎച്ചാണ്. 25W ആണ് ചാര്‍ജിംഗ് ശേഷി. ഇതേ സമയം എസ് 22 പ്ലസിന് 4,500 എംഎഎച്ചാണ് ബാറ്ററി ശേഷി. ചാര്‍ജിംഗ് ശേഷി 45W. ഇരുഫോണിലും 15W വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയുണ്ട്.

ഇരു ഫോണിലും ക്യൂവല്‍കോം സ്നാപ്ഡ്രഗണ്‍ 8 ജെന്‍ 1 ചിപ്പ് സെറ്റ് 4എന്‍എം ആണ് ഉപയോഗിച്ചിരിക്കുന്നത്. 5ജി പിന്തുണ ഇരുഫോണുകള്‍ക്കും ഉണ്ട്.  50 എംപി പ്രധാന സെന്‍സര്‍, 12 എംപി അള്‍ട്ര വൈഡ് സെന്‍സര്‍, 10 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവ അടങ്ങുന്നതാണ് ക്യാമറ സംവിധാനം. 10 എംപിയാണ് സെല്‍ഫി ക്യാമറ. 

Latest Videos
Follow Us:
Download App:
  • android
  • ios