'എവിടെ വ്യത്യാസം എവിടെ' : പുതിയ ഐഫോൺ 14 നെ ട്രോളി സാക്ഷാല്‍ സ്റ്റീവ് ജോബ്സിന്‍റെ മകള്‍

ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളില്‍ ഒന്നായ ആപ്പിള്‍ പക്ഷെ ഇത്തരം ട്രോള്‍ മീമുകള്‍ക്ക് ഒരു വിലയും നല്‍കാറില്ല എന്നതാണ് മുന്‍കാല അനുഭവം.

Steve Jobs Daughter Eve Mocks iPhone 14 With Hilarious Meme

വാഷിംഗ്ടൺ: ആപ്പിൾ പുതിയ ഐഫോൺ 14 സീരീസ് സെപ്തംബര്‍ 7 നാണ് പുറത്തിറക്കിയത്.  പതിവ് പോലെ ഐഫോണ്‍ ലോഞ്ചിന് പിന്നാലെ വ്യാപകമായ ട്രോളുകളാണ് ഈ ഫോണ്‍ സീരിസിനെതിരെ വരുന്നത്. അതില്‍ പ്രധാനപ്പെട്ടത് ഐഫോണ്‍ 13ഉം പതിനാലും തമ്മിലുള്ള വ്യത്യാസം എന്ത് എന്നതാണ് ട്രോളുകള്‍ മിക്കതും ആപ്പിളിനോട് ചോദിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളില്‍ ഒന്നായ ആപ്പിള്‍ പക്ഷെ ഇത്തരം ട്രോള്‍ മീമുകള്‍ക്ക് ഒരു വിലയും നല്‍കാറില്ല എന്നതാണ് മുന്‍കാല അനുഭവം. അത് അങ്ങനെ തന്നെ തുടരും എന്ന് കരുതുമ്പോഴാണ് ഒരു വ്യക്തിയുടെ മീം വരുന്നത്. അത് ശരിക്കും ആപ്പിളിനെ ഒന്ന് പേടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അത് വേറെ ആരും അല്ല, ആപ്പിളിന്‍റെ എല്ലാമായ സ്ഥാപകനും മുന്‍ സിഇഒയുമായ സ്റ്റീവ് ജോബ്‌സിന്റെ മകൾ ഈവ് ജോബ്‌സ്.

പുതിയ ലോഞ്ചിനെ പരിഹസിച്ചുകൊണ്ട് രസകരമായ ഒരു മീം ആണ് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്. ഐഫോണ്‍ ലോഞ്ചിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ട്രോള്‍ മീം തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയിലാണ് ഈവ പങ്കുവച്ചത്. ഈ മീമില്‍ ധരിച്ചിരിക്കുന്നതിന് സമാനമായ ഷർട്ടുമായി ഒരാൾ പോസ് ചെയ്യുന്നതായി കാണിക്കുന്നു. ഫോട്ടോയ്‌ക്ക് മുകളിൽ, "ആപ്പിളിന്‍റെ ഇന്നത്തെ പ്രഖ്യാപനത്തിന് ശേഷം ഞാൻ ഐഫോൺ 13 ൽ നിന്ന് ഐഫോൺ 14 ലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നു" എന്ന് വാചകം എഴുതിയിരിക്കുന്നു.

Steve Jobs Daughter Eve Mocks iPhone 14 With Hilarious Meme

ആപ്പിള്‍ ഐഫോണ്‍ 14 ഫോണുകള്‍ പുറത്തിറങ്ങി; 'സാറ്റലൈറ്റ് കണക്ഷന്‍' അടക്കം വന്‍ പ്രത്യേകതകള്‍

ഐഫോണ്‍ 13ഉം ഐഫോണ്‍ 14ഉം തമ്മില്‍ വലിയ വ്യത്യാസം ഒന്നും ഇല്ലെന്നാണ് ഈ മീമിലൂടെ ഉദ്ദേശിക്കുന്നത്. ഇത് ടെക് രംഗത്തെ പ്രമുഖര്‍ ഉന്നയിക്കുന്ന വാദമാണ്. എന്നാല്‍ സാറ്റലൈറ്റ് കണക്ഷന്‍ അടക്കം സേവനങ്ങള്‍ പുതുതായി ഉണ്ടെന്നാണ് ആപ്പിള്‍ അവകാശവാദം. എന്നാല്‍ ഇത് എത്ര രാജ്യങ്ങളില്‍ ലഭ്യമാകും എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

എങ്കിലും ഐഫോണ്‍ 14 പ്രോ സീരീസിന്  പുതിയ സവിശേഷതകൾ ഉള്‍പ്പെടുത്തിയാണ് ഇറക്കിയിരിക്കുന്നതെന്ന് പറയാം. പുതിയ എ16 ബയോണിക് സിപിയുവും ആകർഷകമായ നോച്ചും ഉള്ള മോഡലാണ് ഐഫോൺ 14 പ്രോ, ഡിസൈനിന്‍റെയും അടിസ്ഥാന ഹാർഡ്‌വെയറിന്റെയും കാര്യത്തിൽ  ഐഫോണ്‍ 13 പ്രോയില്‍ നിന്നും ഐഫോണ്‍ 14ല്‍ എത്തുമ്പോള്‍ കാര്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു.

പുതിയ വേഗതയേറിയ എ16 ബയോണിക് ചിപ്പും എപ്പോഴും ഓൺ ഡിസ്‌പ്ലേയും ഉള്ള ഫോണ്‍ ആണ് ഐഫോണ്‍ 14 പ്രോ. 6.1-, 6.7 ഇഞ്ച് ഓപ്ഷനുകളിൽ വരുന്ന ഈ രണ്ട് പുതിയ സ്‌മാർട്ട്‌ഫോണുകളില്‍ പ്രോ, പ്രോ മാക്സ് എന്നിങ്ങനെ ഈ ഫോണ്‍ ഇറങ്ങുന്നു. ഫേസ് ഐഡി, സെൽഫി ക്യാമറ, പ്രൈവസി ഇൻഡിക്കേറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയ ക്യാപ്സ്യൂള് ആകൃതിയിലുള്ള കട്ട്‌ഔട്ട് പ്രോ മോഡലുകള്‍ക്ക് ഉണ്ട്. ഇത് നോച്ചിന് പകരമാണ്, ചലനാത്മകമായി ക്രമീകരിക്കാനും കഴിയും.

ആറ് കോർ സിപിയു ഉള്ള പുതിയ എ16 ബയോണിക് ചിപ്പ്, 20 ശതമാനം ലോവർ പവറും നാല് എഫിഷ്യൻസി കോറുകളും ഉള്‍പ്പെടുന്നകാണ്. രണ്ട് ഉയർന്ന പെര്‍ഫോമന്‍സ് കോറുകളും ഇതിലുണ്ട്. ആപ്പിള്‍ പ്രോ മോഡലില്‍ പവർ എഫിഷ്യൻസി, ഡിസ്‌പ്ലേ, ക്യാമറ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ് ടെക് ലോകത്തിന്‍റെ പ്രഥമിക വിലയിരുത്തല്‍.

ഏറ്റവും പുതിയ ഐഫോണ്‍ 14 ഇന്ത്യയില്‍ ലഭിക്കുക ഈ വിലയില്‍; ഓഫറുകള്‍ ഇങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios