36 ഭാഷകള്‍ കൂടി ചേര്‍ത്ത് അടിമുടി മാറി സ്‌പോട്ടിഫൈ

ഇതില്‍ 12 എണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കും. ഹിന്ദി, ഗുജറാത്തി, ഭോജ്പുരി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു, ബംഗാളി എന്നിവയാണ് പന്ത്രണ്ട് പുതിയ ഇന്ത്യന്‍ ഭാഷകള്‍. ആഗോളതലത്തില്‍ ഉപയോക്താക്കള്‍ക്ക് 62 ഭാഷകളില്‍ സ്‌പോട്ടിഫൈ ഇപ്പോള്‍ ലഭ്യമാണ്. 

Spotify adds 12 new Indian languages to its mobile app for better reach

ലോകമെമ്പാടുമുള്ള 36 ഭാഷകള്‍ കൂടി ചേര്‍ത്ത് ജനപ്രിയ മ്യൂസിക് സ്ട്രീമിംഗ് കമ്പനിയായ സ്‌പോട്ടിഫൈ കൂടുതല്‍ സ്മാര്‍ട്ടാവുന്നു. ഇതില്‍ 12 എണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കും. ഹിന്ദി, ഗുജറാത്തി, ഭോജ്പുരി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു, ബംഗാളി എന്നിവയാണ് പന്ത്രണ്ട് പുതിയ ഇന്ത്യന്‍ ഭാഷകള്‍. ആഗോളതലത്തില്‍ ഉപയോക്താക്കള്‍ക്ക് 62 ഭാഷകളില്‍ സ്‌പോട്ടിഫൈ ഇപ്പോള്‍ ലഭ്യമാണ്. 

റൊമാനിയന്‍, സ്വാഹിലി, സ്ലൊവേനിയന്‍, ഫിലിപ്പിനോ, ചൈനീസ്, പോര്‍ച്ചുഗീസ് തുടങ്ങിയ ആഗോള ഭാഷകളെയും സ്‌പോട്ടിഫൈ അപ്ലിക്കേഷന്‍ പിന്തുണയ്ക്കുന്നു. 2021 ല്‍ എട്ട് പുതിയ വിപണികളില്‍ ഒന്നാണ് ഇന്ത്യയെന്നും കമ്പനി ഉയര്‍ത്തിക്കാട്ടിയിരുന്നു, അവിടെ പോട്ട്കാസ്റ്റര്‍മാരെ പ്രതിനിധീകരിക്കുന്നതിനായി സ്‌പോട്ടിഫൈ അതിന്റെ സൗണ്ട് അപ്പ് സംരംഭം വിപുലീകരിക്കും. കഴിഞ്ഞ മാസം സ്ട്രീം ഓണ്‍ വെര്‍ച്വല്‍ ഇവന്റില്‍, ആഗോളതലത്തിലും പ്രാദേശികമായും കൂടുതല്‍ ഉള്ളടക്കം ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ കമ്പനി ശ്രദ്ധിക്കുമെന്നു വ്യക്തമാക്കിയിരുന്നു. 

ഇതില്‍, എണ്‍പതിലധികം പുതിയ വിപണികളിലായി ഒരു ബില്യണിലധികം ആളുകള്‍ക്ക് ഇത് ഉടന്‍ ലഭ്യമാകുമെന്ന് സ്‌പോട്ടിഫൈ അഭിപ്രായപ്പെട്ടു. കന്നഡ, ഭോജ്പുരി, ബംഗാളി തുടങ്ങിയ പ്രാദേശിക ഭാഷകളിലെ സംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അതിന്റെ ഒറിജിനല്‍ പോഡ്കാസ്റ്റുകള്‍ ഉടന്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്നും സ്‌പോട്ടിഫൈ പറഞ്ഞു. അതിവേഗം വളരുന്നതും പ്രധാനപ്പെട്ടതുമായ വിപണികളിലൊന്നാണ് ഇന്ത്യയെന്നും കമ്പനി വിലയിരുത്തി. 

സ്‌പോട്ടിഫൈ വണ്‍ടൈം പ്രീമിയം പ്ലാനുകള്‍ പ്രതിദിനം 7 രൂപയില്‍ നിന്നും ആഴ്ചയില്‍ 25 രൂപയില്‍ നിന്നും ആരംഭിക്കുന്നു. വ്യക്തിഗത, ഡ്യുവോ, പ്രീമിയം പ്ലാനുകളില്‍ ഒരു മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും സ്‌പോട്ടിഫൈ നല്‍കുന്നു. ഈ പ്ലാനുകള്‍ക്ക് പ്രതിമാസം 119 രൂപ, 149 രൂപ, 179 രൂപ എന്നിങ്ങനെയാണ് വില.

Latest Videos
Follow Us:
Download App:
  • android
  • ios