ടെലിഗ്രാം ഉപയോഗിക്കുന്നവരാണോ?; എന്നാല്‍ അറിഞ്ഞിരിക്കണം ഈ ഏഴു കാര്യങ്ങള്‍.!

ഓപ്പണ്‍സോഴ്‌സ്, ക്രോസ്പ്ലാറ്റ്‌ഫോം സേവനം എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത വീഡിയോ കോളിംഗ്, ഫയല്‍ ഷെയറിങ് തുടങ്ങി നിരവധി ഫീച്ചറുകളാണ് ടെലിഗ്രാം ഇതിനോടകം അവതരിപ്പിച്ചിരിക്കുന്നത്. 

Seven Telegram tips and tricks for users

സുരക്ഷയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന ടെലിഗ്രാമില്‍ നിരവധി ടിപ്‌സ് ആന്‍ഡ് ട്രിക്‌സ് ഉണ്ട്. ഓപ്പണ്‍സോഴ്‌സ്, ക്രോസ്പ്ലാറ്റ്‌ഫോം സേവനം എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത വീഡിയോ കോളിംഗ്, ഫയല്‍ ഷെയറിങ് തുടങ്ങി നിരവധി ഫീച്ചറുകളാണ് ടെലിഗ്രാം ഇതിനോടകം അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകളും നല്‍കുന്നു. ആന്‍ഡ്രോയിഡിനായുള്ള ടെലഗ്രാം ആപ്പിന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 500 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ഉണ്ട്. ഈ ആപ്പ് ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ടിപ്‌സും ട്രിക്കുകളും ഏതൊക്കെയാണെന്നു നോക്കാം.

1. അയച്ച സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യുക
അയച്ച സന്ദേശങ്ങള്‍ എഡിറ്റുചെയ്യാന്‍ ടെലിഗ്രാം ഇപ്പോള്‍ അനുവദിക്കുന്നു. അതിനായി എഡിറ്റ്‌ചെയ്യാന്‍ ആഗ്രഹിക്കുന്ന സന്ദേശം തിരഞ്ഞെടുത്ത് മുകളിലുള്ള 'എഡിറ്റ്' ഐക്കണില്‍ ടാപ്പുചെയ്യുക. മാറ്റങ്ങള്‍ വരുത്തിയ ശേഷം ആപ്പ് ഒരു എഡിറ്റ് ചെയ്തു എന്ന ലേബല്‍ കാണിക്കും. സന്ദേശങ്ങള്‍ അയച്ച് 48 മണിക്കൂര്‍ വരെ മാത്രമേ എഡിറ്റ് ചെയ്യാന്‍ കഴിയൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

2. സൈലന്റ് മെസേജ്
സന്ദേശമയയ്‌ക്കേണ്ട ഉപയോക്താവ് തിരക്കിലാണെങ്കിലും അവരെ ശല്യപ്പെടുത്താതെ മെസേജ് അയയ്ക്കാന്‍ സൈലന്റ് മെസേജ് ഫീച്ചര്‍ ഉപയോഗിച്ച് കഴിയും. ഇങ്ങനെ സന്ദേശങ്ങള്‍ അയക്കുമ്പോള്‍, സ്വീകര്‍ത്താവ് 'ഡോണ്‍ഡ് ഡിസ്റ്റര്‍ബ്' മോഡ് ഓണാക്കിയിട്ടില്ലെങ്കിലും ശബ്ദമോ വൈബ്രേഷനോ ഇല്ലാതെ അയയ്ക്കും. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, നിങ്ങളുടെ സന്ദേശം ടൈപ്പ് ചെയ്യുക, തുടര്‍ന്ന് 'സെന്റ്' ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക. 'സൈലന്റ് സെന്‍ഡ് ബട്ടണ്‍ തിരഞ്ഞെടുക്കാം.

3. മെസേജ് ഷെഡ്യൂള്‍ ചെയ്യുക
'സെന്റ്' ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു സന്ദേശം ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയും. ഇവിടെ, 'ഷെഡ്യൂള്‍ മെസേജ്' തിരഞ്ഞെടുത്ത് തീയതിയും സമയവും തിരഞ്ഞെടുക്കുക. ഇഷ്ടമുള്ള സമയത്ത് സന്ദേശം അയയ്ക്കാനാവും.

4. മീഡിയഫയലുകള്‍ സ്വയം ഡിലീറ്റ് ചെയ്യാം
മീഡിയ ഫയലുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഒരു നിശ്ചിത സമയം തിരഞ്ഞെടുക്കാന്‍ ആപ്പ് അനുവദിക്കുന്നു. ഫീച്ചര്‍ നേരത്തെ പ്രത്യേക 'സീക്രട്ട് ചാറ്റ്' ഓപ്ഷനില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോഴത്തെ അപ്‌ഡേറ്റ് ഉപയോഗിച്ച്, സാധാരണ ചാറ്റുകളിലെയും ഫോട്ടോകളും വീഡിയോകളും പോലുള്ള മീഡിയ ഫയല്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. അതിനായി ഫോട്ടോ അല്ലെങ്കില്‍ വീഡിയോ തിരഞ്ഞെടുത്ത് 'ടൈമര്‍' ബട്ടണില്‍ ടാപ്പുചെയ്യുക. ശേഷം, മീഡിയ ഓട്ടോമാറ്റിക്കായി ഇല്ലാതാക്കപ്പെടുന്ന സമയം തിരഞ്ഞെടുക്കാം.

5. അയയ്ക്കുന്നയാളുടെ സന്ദേശം ഇല്ലാതാക്കുക
നിങ്ങള്‍ അയച്ച സന്ദേശങ്ങളും മറ്റ് ഉപയോക്താക്കള്‍ അയച്ച സന്ദേശങ്ങളും ഇനി ഇല്ലാതാക്കാം. ഈ പ്രത്യേക ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, ലഭിച്ച സന്ദേശം തിരഞ്ഞെടുത്ത് ഡിലീറ്റ് ബട്ടണ്‍ ടാപ്പുചെയ്യുക. ശേഷം നിങ്ങള്‍ക്ക് 'ഓള്‍സോ ഡിലീറ്റ് ഫോര്‍ എക്‌സ്' തിരഞ്ഞെടുത്ത് 'ഡിലീറ്റ്'ടാപ്പുചെയ്യുക. മെസേജ് പിന്നീട് രണ്ട് ഭാഗങ്ങളില്‍ നിന്നും അപ്രത്യക്ഷമാകും.

6. വീഡിയോകള്‍ എഡിറ്റ് ചെയ്യുക
ടെലിഗ്രാമില്‍ വീഡിയോകള്‍ എഡിറ്റ് ചെയ്യാവുന്നതാണ്, ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താന്‍, ഒരു ചാറ്റ് തുറന്ന് അയയ്ക്കാനാഗ്രഹിക്കുന്ന വീഡിയോ തിരഞ്ഞെടുക്കുക. പുതിയ വീഡിയോ എഡിറ്റര്‍ തുറക്കാന്‍ അടുത്തതായി ട്യൂണിംഗ് ഐക്കണില്‍ ടാപ്പുചെയ്യുക. സാച്ചുറേഷന്‍, കോണ്‍ട്രാസ്റ്റ്, എക്‌സ്‌പോഷര്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ ക്രമീകരിക്കാന്‍ കഴിയും.

7. ജിഫ്, യുട്യൂബ് സേര്‍ച്ച് 
ജിഫ് അല്ലെങ്കില്‍ ഒരു യുട്യൂബ് ലിങ്ക് അയയ്ക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അത് ചെയ്യാന്‍ കഴിയും. @ജിഫ് അല്ലെങ്കില്‍ @യുട്യൂബ് എന്ന് ടൈപ്പ് ചെയ്ത് നിങ്ങളുടെ സേര്‍ച്ച് ചോദ്യം നല്‍കുക. ചാറ്റ് സ്‌ക്രീനില്‍ തന്നെ റിസല്‍ട്ടുകളിലേക്ക് പ്രവേശനം ലഭിക്കും. മുഴുവന്‍ സന്ദേശവും പിന്നീട് എഡിറ്റുചെയ്യാന്‍ പകര്‍ത്താതെ തന്നെ ഒരു സന്ദേശത്തിന്റെ ഒരു ഭാഗം തിരഞ്ഞെടുക്കാനും ടെലിഗ്രാം അനുവദിക്കുന്നു. ഇത് ചെയ്യുന്നതിന്, ഒരു മെസേജില്‍ അമര്‍ത്തിപ്പിടിക്കുക, തുടര്‍ന്ന് മെസേജിന്റെ ഭാഗം തിരഞ്ഞെടുക്കാന്‍ വീണ്ടും ടാപ്പുചെയ്ത് പിടിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios