Samsung : 5 വർഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടം സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ കൈവരിച്ച് സാംസങ്ങ്

2017 ന് ശേഷം ആദ്യമായി സ്‌മാർട്ട്‌ഫോൺ വ്യവസായത്തിൽ സാംസങ് ഇത്രയും വലിയ ആധിപത്യം കൈവരിക്കുന്നത്. കൗണ്ടർപോയിന്റ് റിസർച്ച് കണക്കുകള്‍ അനുസരിച്ച്,സാംസങ്ങിന് ഇപ്പോൾ 24 ശതമാനം വിപണി വിഹിതമുണ്ട്.

Samsung tops its highest global smartphone market share in 5 years

സിയോള്‍: കഴിഞ്ഞ അഞ്ച് വർഷത്തിലെ ഏറ്റവും കൂടിയ സ്മാർട്ട്‌ഫോൺ വിപണി വിഹിതം കൈവരിച്ച് സാംസങ്ങ് (Samsung). 2022 ന്റെ ആദ്യ പാദത്തിൽ 24 ശതമാനം വിപണി വിഹിതത്തോടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോൺ ബ്രാൻഡായി സാംസങ് ഒന്നാം സ്ഥാനത്ത് എത്തി.  സാംസങ്ങിന്റെ ഗാലക്‌സി എസ് 22 സീരീസും കമ്പനിയുടെ ലോ ബജറ്റും മിഡ് റേഞ്ച് സ്‌മാർട്ട്‌ഫോണുകളുമാണ് കമ്പനിയുടെ വിജയത്തിന് പ്രധാന കാരണം. 

2017 ന് ശേഷം ആദ്യമായി സ്‌മാർട്ട്‌ഫോൺ വ്യവസായത്തിൽ സാംസങ് ഇത്രയും വലിയ ആധിപത്യം കൈവരിക്കുന്നത്. കൗണ്ടർപോയിന്റ് റിസർച്ച് കണക്കുകള്‍ അനുസരിച്ച്,സാംസങ്ങിന് ഇപ്പോൾ 24 ശതമാനം വിപണി വിഹിതമുണ്ട്. 2017ൽ സാംസങ്ങിന് 25 ശതമാനം വിപണി വിഹിതമുണ്ടായിരുന്നു.

സാംസങ്ങ് 24 ശതമാനം വിപണി വിഹിതം നേടിയപ്പോള്‍. രണ്ടാം സ്ഥാനത്ത് ആപ്പിളാണ്. അവര്‍ക്ക് 15 ശതമാനം വിഹിതമുണ്ട്, രണ്ടാമത്തെ ഏറ്റവും വലിയ ആൻഡ്രോയിഡ് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിക്ക് 2022 ലെ ഒന്നാം പാദത്തിൽ 12 ശതമാനം വിപണി വിഹിതമാണ് ലഭിച്ചത്.

സ്‌മാർട്ട്‌ഫോൺ ഔട്ട്‌പുട്ടിൽ കുറവ് വരുത്തുമെന്ന് സാംസങ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇവരുടെ വിപണി വിഹിതം കൂടിയ വാര്‍ത്ത എത്തിയത്. വിവിധ പ്രശ്‌നങ്ങൾ കാരണം കോർപ്പറേഷൻ ഏകദേശം 30 ദശലക്ഷം യൂണിറ്റുകളുടെ ഉത്പാദനം വെട്ടിക്കുറയ്ക്കുകയാണ് എന്നാണ് വന്ന വാര്‍ത്ത. 

ദക്ഷിണ കൊറിയയിലെ മെയിൽ ബിസിനസ് ന്യൂസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ് 2022-ൽ 30 ദശലക്ഷം ഉപകരണങ്ങളുടെ നിർമ്മാണം കുറയ്ക്കും. 2022-ൽ ആപ്പിൾ 20 ദശലക്ഷം ഐഫോൺ ഉപകരണങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുകയാണെന്ന് ബ്ലൂംബെർഗ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

സാംസങ്ങിന്റെ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള  പ്രധാനകാരണം കൊവിഡ്-19-മായി ബന്ധപ്പെട്ട് അസംസ്കൃത സാമഗ്രി വിതരണ ശൃംഖലകളില്‍‌ വന്ന പ്രശ്നങ്ങളാണ്. ഇതിന് പുറമേ തുടർച്ചയായ ഘടക ദൗർലഭ്യവും ഉക്രേനിയൻ സംഘർഷവും സ്‌മാർട്ട്‌ഫോൺ ഉൽപ്പാദനത്തിൽ കുറവ് വരുത്താന്‍ സാംസങ്ങിനെ പ്രേരിപ്പിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios