Rossgram : ഇന്‍സ്റ്റഗ്രാം നിരോധിച്ച റഷ്യ പകരം 'റോസ്ഗ്രാം' കൊണ്ടുവരുന്നു

റോസ്‌ഗ്രാം മാർച്ച് 28 മുതൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. 

Russia now says it will launch of its own photo sharing app Rossgram on March 28

മോസ്കോ: ജനപ്രിയ ഫോട്ടോഷെയറിംഗ് ആപ്പ് ഇൻസ്റ്റാഗ്രാമിന് റഷ്യ (Russia) കഴിഞ്ഞയാഴ്ചയാണ് റഷ്യ നിരോധിച്ചത്. ഏകദേശം 80 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ റഷ്യയില്‍ ഉണ്ടെന്നാണ് കണക്ക്. ഇവരുടെ ഒരു പ്ലാറ്റ്ഫോം ആണ് പുടിന്‍ ഭരണകൂടം (Russian Govt) അടച്ചത്. രാജ്യത്ത് ഇൻസ്റ്റാഗ്രാം നിരോധിച്ച (Instagram Ban in Russia) ഈ അവസ്ഥയെ മുതലെടുക്കാന്‍ ഇറങ്ങുകയാണ് റഷ്യയിലെ ചില ടെക് സംരംഭകര്‍, റോസ്ഗ്രാം എന്ന പേരിൽ ഒരു ഇന്‍സ്റ്റഗ്രാം കോപ്പി സോഷ്യല്‍മീഡിയ റഷ്യ ഇറക്കുന്നു. പേരിലെ സമാനതയ്‌ക്ക് പുറമേ, റോസ്‌ഗ്രാമിന്റെ (RossGram) രൂപകൽപ്പനയും ലേഔട്ടും ഇന്‍സ്റ്റഗ്രാമിന് സമാനമാണിത്.

റോസ്‌ഗ്രാം മാർച്ച് 28 മുതൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിന്നും വ്യത്യസ്തമായി "ക്രൗഡ് ഫണ്ടിംഗും ചില ഉള്ളടക്കങ്ങൾക്കുള്ള പണമടച്ചുള്ള ആക്‌സസ്സും" പോലുള്ള പ്രത്യേകതകള്‍ റോസ്ഗ്രാമില്‍ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു.

റോസ്‌ഗ്രാം ആരംഭിക്കുന്നതിന് മുന്നോടിയായി ഇതിന്‍റെ പബ്ലിക് റിലേഷൻസ് ഡയറക്ടർ അലക്സാണ്ടർ സോബോവ് ചില കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. "എന്‍റെ പാര്‍ട്ണറായ കിറിൽ ഫിലിമോനോവും ഞങ്ങളുടെ ഡെവലപ്പർമാരുടെ ഗ്രൂപ്പും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു, ഇന്‍സ്റ്റഗ്രാം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്, അതിന്‍റെ റഷ്യൻ അനലോഗ് സൃഷ്ടിക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തരുതെന്ന് തീരുമാനിച്ചു, അതാണ് റോസ്ഗ്രാം," അദ്ദേഹം പറയുന്നു. 

ഡിസൈനിലും പ്രവര്‍ത്തനത്തിലും ഇന്‍സ്റ്റഗ്രാം പകര്‍പ്പ് എന്ന് തന്നെയാണ് റോസ്ഗ്രാമിനെ സോബോവ് വെളിപ്പെടുത്തുന്നത്. നിറങ്ങളുടെ സ്കീമും ലേഔട്ടും മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമിന് സമാനമാണ്. റോസ്ഗ്രാമിന്റെ രൂപകൽപ്പനയെക്കുറിച്ച് ഇന്‍സ്റ്റഗ്രാം മാതൃകമ്പനി മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

മാർച്ച് 14 ന് റഷ്യൻ സ്റ്റേറ്റ് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്റർ റോസ്‌കോംനാഡ്‌സോറാണ് ഇൻസ്റ്റാഗ്രാം റഷ്യയില്‍ നിരോധിച്ചത്. "റഷ്യൻ ആക്രമണകാരികൾക്ക് മരണം" പോലുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്യാൻ ഉക്രെയ്നിലെ സോഷ്യൽ മീഡിയ ഉപയോക്താക്കളെ അനുവദിക്കുന്നു എന്ന കാരണം പറഞ്ഞായിരുന്നു നിരോധനം.

വിദ്വേഷ പ്രസംഗ നയത്തിലെ മാറ്റം റഷ്യയുടെ അധിനിവേശത്തിനുശേഷം ഉക്രെയ്‌നിന് മാത്രമേ ബാധകമാകൂ എന്നും മെറ്റ പറഞ്ഞിരുന്നു. സക്കർബർഗിന്റെ നേതൃത്വത്തിലുള്ള കമ്പനി ഉക്രേനിയക്കാരെ "അക്രമിക്കുന്ന സൈനിക ശക്തികളോട് തങ്ങളുടെ ചെറുത്തുനിൽപ്പും രോഷവും പ്രകടിപ്പിക്കുന്നതിൽ" തടയില്ലെന്ന് നയം സ്വീകരിച്ചിരുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios