മൂത്രത്തിന്‍റെ ഗന്ധത്തില്‍ നിന്ന് പ്രോസ്റ്റ്രേറ്റ് കാന്‍സര്‍ കണ്ടെത്താം; ഇ - നോസുമായി ഗവേഷകര്‍
പരിശീലനം ലഭിച്ച സ്നിഫര്‍ നായകള്‍ ചിലയിനം കാന്‍സര്‍ വകഭേദങ്ങള്‍ കണ്ടെത്തുന്നത് ഗവേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ അടിസ്ഥാനത്തിലൂന്നിയാണ് ഇ-നോസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്
മൂത്രത്തിന്‍റെ ഗന്ധത്തില്‍ നിന്ന് പ്രോസ്റ്റ്രേറ്റ് കാന്‍സര്‍ കണ്ടെത്താന്‍ സഹായിക്കുന്നഇലക്ട്രോണിക് മൂക്ക് വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. ഇറ്റലിയിലെ ഗവേഷ സംഘമാണ് കണ്ടുപിടുത്തത്തിന് പിന്നില്‍. പരിശീലനം നേടിയ സ്നിഫര്‍ നായകള്‍ക്ക് പ്രോസ്റ്റ്രേറ്റ് കാന്‍സര്‍ കണ്ടെത്താന്‍ സാധിക്കുമെന്ന നിരീക്ഷണത്തെ പിന്‍പറ്റിയാണ് കണ്ടെത്തല്‍. ഏതാനും ദശകങ്ങളായി പരിശീലനം ലഭിച്ച സ്നിഫര്‍ നായകള്‍ ചിലയിനം കാന്‍സര്‍ വകഭേദങ്ങള്‍ കണ്ടെത്തുന്നത് ഗവേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ അടിസ്ഥാനത്തിലൂന്നിയാണ് ഇ-നോസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂത്രത്തിലെ ഗന്ധത്തിന് കാരണമാകുന്ന വിവിധ ഘടകങ്ങളെ വേര്‍തിരിച്ച് കണ്ടെത്താന്‍ സഹായിക്കുന്ന സെന്‍സറുകളുടെ സഹായത്തോടെയാണ് ഇ നോസ് പ്രവര്‍ത്തിക്കുന്നത്.
ജിയാൻലൂജി ടവേർണയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഒരു രോഗിയുടെ മൂത്രത്തിന്റെ മണം കൊണ്ട് പ്രോസ്റ്റേറ്റ് ക്യാൻസർ തിരിച്ചറിയാൻ നായ്ക്കളെ പരിശീലിപ്പിക്കാമോ എന്ന് പ്രത്യേകം പരിശോധിച്ചിരുന്നു. 2015ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഇതിന് സാധിക്കുമെന്ന് വിശദമാക്കിയതിന്‍റെ ആസ്ഥാനത്തിലായിരുന്നു ഇത്. ഗവേഷണത്തില്‍ പ്രോസ്റ്റ്രേറ്റ് കാന്‍സര്‍ മൂത്രത്തില്‍ ഉണ്ടാക്കുന്ന ചില ഘടകങ്ങള്‍ സാങ്കേതികമായി പറഞ്ഞാല്‍ വിഒസി എന്ന ഓര്‍ഗാനിക് പദാര്‍ത്ഥങ്ങള്‍ മണത്തിലൂടെ തിരിച്ചറിയാനാവും. നിത്യേനയുള്ള ക്ലിനിക്കല്‍ പരിശീലനത്തിന്‍റെ ഭാഗമാക്കാന്‍ കഴിയുന്ന ഒരു സംവിധാനം ഇതിന് അനുസരിച്ച് വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഗവേഷകര്‍.
ഡയഗ്-നോസ് എന്ന പേരിലാണ് ഈ പ്രൊജക്ട് അറിയപ്പെട്ടത്. പ്രോസ്റ്റ്രേറ്റ് കാന്‍സര്‍ രോഗികളുടെ മൂത്രത്തിലെ ചിസ വിഒസികള്‍ തിരച്ചറിയാനുള്ള സിസ്റ്റത്തിന്‍റെ പ്രാഥമിക രൂപമാണ് നിലവില്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇന്റർനാഷണൽ ജേണൽ ഓഫ് യൂറോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഈ സംവിധാനത്തിലൂടെയുള്ള പരിശോധനാ ഫലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാന്‍സര്‍ ബാധിതരില്‍ നിന്നും കാന്‍സര്‍ ഇല്ലാത്തവരില്‍ നിന്നുമായി 200 സാംപിളുകള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. സാംപിളുകളിലെ 85 ശതമാനം രോഗികളെ കൃത്യമായി കണ്ടെത്താന്‍ ഇ- നോസ് സംവിധാനത്തിന് സാധിച്ചിട്ടുണ്ട്.
രോഗമില്ലാത്ത രുടെ സാംപിളില്‍ നിന്ന് രോഗ സാധ്യതയുള്ളവരേയും തിരിച്ചറിയാന്‍ ഇ-നോസിന് സാധിച്ചിട്ടുണ്ട്. രക്തപരിശോധന, ബയോപ്സി തുടങ്ങിയ മറ്റ് ഉപകരണങ്ങളുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിച്ചാല്‍ അനാവശ്യമായ നടപടികളിലൂടെ കടന്ന് പോകുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.