ഫോണിലെ ഇയര്‍പീസിലെ വൈബ്രേഷനില്‍ നിന്ന് സംസാരം പിടിച്ചെടുത്ത് ഗവേഷക സംഘം
മില്ലിമീറ്റർ-വേവ് സ്പെക്ട്രത്തിലാണ് ഈ റഡാര്‍ പ്രവര്‍ത്തിക്കുന്നത്. 66 മുതല്‍ 64 ജിഗാ ഹെര്‍ട്സ് എന്നീ ബാന്‍ഡുകളാണ് ഇതിനായി തെരഞ്ഞെടുത്തത്. 5ജി ഉപയോഗത്തിനായി തെരഞ്ഞെടുത്തിട്ടുള്ള റേഡിയോ സ്പെക്ട്രത്തില്‍ വരുന്നതാണ് ഇവയും.
മൊബൈല്‍ ഫോണിലെ ഇയര്‍ പീസിലെ വൈബ്രേഷന്‍ പിടിച്ചെടുത്ത് സംസാരിക്കുന്നത് എന്താണെന്ന് കൃത്യമായി കണ്ടെത്തുന്ന രീതി വിശദമാക്കി ഗവേഷകര്‍. പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ ഗവേഷകരുടെ സംഘമാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 83 ശതമാനം കൃത്യതയോടെയാണ് സംസാരിക്കുന്നത് കണ്ടെത്തിയിരിക്കുന്നത്. ഷെല്‍ഫ് ഓട്ടോമോട്ടീവ് റഡാര്‍ സെന്‍സര്‍ ഉപയോഗിച്ചാണ് ഫോണുകളിലെ സുരക്ഷാ വീഴ്ച ഗവേഷകര്‍ തെളിയിച്ചത്.
സെന്‍സിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വലിയ രീതിയില്‍ ദുരുപയോഗം നടക്കാനുള്ള സാധ്യതകളാണ് ഗവേഷക സംഘം മുന്നോട്ട് വച്ചിരിക്കുന്നത്. ഈ സുരക്ഷാ വീഴ്ച മറികടക്കണമെന്ന ആവശ്യത്തോടയാണ് ഗവേഷക സംഘം നിര്‍ണായക സുരക്ഷാ വീഴ്ച കണ്ടെത്തിയിട്ടുള്ളത്. ഓട്ടോമോട്ടീവ് റഡാറുകളുപയോഗിച്ച് ശബ്ദത്തെ തടസപ്പെടുത്താന്‍ കഴിയുമെന്നും ഗവേഷക സംഘം പറയുന്നു. മില്ലിമീറ്റർ-വേവ് സ്പെക്ട്രത്തിലാണ് ഈ റഡാര്‍ പ്രവര്‍ത്തിക്കുന്നത്. 66 മുതല്‍ 64 ജിഗാ ഹെര്‍ട്സ് എന്നീ ബാന്‍ഡുകളാണ് ഇതിനായി തെരഞ്ഞെടുത്തത്. 5ജി ഉപയോഗത്തിനായി തെരഞ്ഞെടുത്തിട്ടുള്ള റേഡിയോ സ്പെക്ട്രത്തില്‍ വരുന്നതാണ് ഇവയും.
സ്മാര്‍ട്ഫോണിന്‍റെ ഇയര്‍പീസില് നിന്നുള്ള സംഭാഷണമാണ് ഗവേഷക സംഘം പിടിച്ചെടുത്ത് കാണിച്ചത്. സംസാരിക്കുന്ന സമയത്തുണ്ടാകുന്ന ചെറിയ വൈബ്രേഷന്‍ ഫോണില്‍ മുഴുവനും ലഭിക്കുമെന്നും ഇവര്‍ പറയുന്നു. ഈ രീതിയിലൂടെ സമീപത്തുള്ള മൈക്രോഫോണുകള്‍ക്ക് പോലും ശബ്ദം കൃത്യമായി ലഭിക്കാത്ത സാഹചര്യത്തില്‍ പോലും കൃത്യമായി സംസാരം പിടിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ഗവേഷക സംഘത്തിലെ അംഗവും പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസറുമായ മഹന്ദ് ഗൌഡ പറയുന്നു.
ഒരടി അകലെ നിന്ന് റഡാര്‍ പിടിച്ചെടുത്ത സംഭാഷണം പ്രോസസ് ചെയ്ത് പരിശോധിക്കുമ്പോള്‍ അതിന് 83 ശതമാനം കൃത്യതയാണ് ലഭിച്ചത്. റഡാറില്‍ നിന്ന് ഫോണിലേക്കുള്ള അകലം കൂടുന്നതിനനുസരിച്ച് ഈ കൃത്യതയില്‍ കുറവ് വരുന്നുണ്ട്. ആറടി അകലത്തില്‍ 43 ശതമാനം കൃത്യതയാണ് സംഭാഷണങ്ങള്‍ക്കുള്ളത്.