Jio Alert : ഉപയോക്താക്കള്‍ക്ക് ജിയോയുടെ മുന്നറിയിപ്പ്; ശ്രദ്ധിക്കേണ്ടത് ഏഴു കാര്യങ്ങള്‍

നേരത്തെ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവരും സമാനമായ മുന്നറിയിപ്പുകളുമായി രംഗത്ത് എത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ജിയോ വരുന്നത്. 

Reliance Jio sends notice to its 426 million customers in india

രാജ്യത്തെ മുന്‍നിര സേവനദാതക്കളായ റിലയന്‍സ് ജിയോ 42.6 വരിക്കാര്‍ക്കായി ഒരു സന്ദേശം നല്‍കിയിരിക്കുന്നു. പുതിയ തരംതട്ടിപ്പിനെ കരുതിയിരിക്കാനാണ് ജിയോ തങ്ങളുടെ ഉപയോക്താക്കളോട് പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന ഇ-കെവൈസി സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ഏഴ് ഇന മുന്നറിയിപ്പാണ് ജിയോ നല്‍കുന്നത്. 

നേരത്തെ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവരും സമാനമായ മുന്നറിയിപ്പുകളുമായി രംഗത്ത് എത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ജിയോ വരുന്നത്. ജിയോ നിര്‍ദേശിക്കുന്ന പ്രധാന കാര്യങ്ങള്‍ എന്താണ് എന്ന് നോക്കാം.

1. ജിയോ തങ്ങളുടെ പ്ലാനുകള്‍, ഓഫറുകള്‍, അറിയിപ്പുകള്‍ എന്നിവയ്ക്കായി മൈ ജിയോ ആപ്പാണ് ഔദ്യോഗികമായി ഉപയോഗിക്കുന്നത്. ഇതില്‍ എല്ലാ സേവനങ്ങളും ലഭ്യമാണ്. അതിനാല്‍ തന്നെ മൂന്നാംകക്ഷി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്.

2. കെവൈസി, ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും ഒരു അന്യ ആപ്പും ഡൗണ്‍ലോഡ് ചെയ്യരുത്. ഇത്തരം കെവൈസി ആപ്ഡേഷന്‍ സംബന്ധിച്ച് വരുന്ന സന്ദേശങ്ങളോടും പ്രതികരിക്കരുത്.

3. ഇ-കെവൈസി അപ്ഡേഷന്‍ എന്ന പേരില്‍ വരുന്ന കോളുകള്‍ അവഗണിക്കുക.

4. റിലയന്‍സ് ജിയോ പ്രതിനിധിയെന്ന് പറഞ്ഞ് വരുന്ന കോളുകള്‍ക്ക് പ്രതികരിക്കരുത്. അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍, ഒടിപി എന്നിവ ഒരിക്കലും കൈമാറരുത്. 

5. ഇ-കെവൈസി നല്‍കിയില്ലെങ്കില്‍ ഫോണ്‍ പ്രവര്‍ത്തനം നിലയ്ക്കും എന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കരുത്, ജിയോ അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നത്.

6. കെവൈസി ആവശ്യപ്പെട്ട് വരുന്ന എസ്എംഎസ് സന്ദേശങ്ങളിലെ നമ്പറുകളില്‍ തിരിച്ച് വിളിക്കരുത്. 

7. ജിയോ പ്രതിനിധിയെന്ന പേരില്‍ നിങ്ങള്‍ക്ക് ഒരു ലിങ്ക് ആരെങ്കിലും അയച്ചാല്‍ ഒരിക്കലും അതില്‍ ക്ലിക്ക് ചെയ്യരുത്.

Latest Videos
Follow Us:
Download App:
  • android
  • ios