റിലയൻസിനൊപ്പം കൈകോർത്ത് നോക്കിയയും ; ഇനി കളി മാറും.!

കഴിഞ്ഞ ദിവസമാണ് 5ജി സേവനങ്ങൾ വേ​ഗത്തിലാക്കാൻ കേന്ദ്ര സർക്കാർ മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടത്. ഇന്ത്യയിൽ ഏകദേശം 750 ദശലക്ഷം മൊബൈൽ ഫോൺ വരിക്കാരുണ്ടെന്നാണ് എഎൻഐയുടെ റിപ്പോർട്ട്. 

Reliance Jio selects Nokia as equipment provider in 5G push

മുംബൈ: 5ജി മുന്നേറ്റത്തിൽ ജിയോയ്ക്ക് ഒപ്പം ഇനി നോക്കിയയും ഉണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ കഴിഞ്ഞ ദിവസമാണ് നോക്കിയയെ തങ്ങളുടെ പ്രധാന വിതരണക്കാരനായി തിരഞ്ഞെടുത്തതായി  അറിയിച്ചത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയുടെ ഹുവായ് ഉപയോഗത്തെ  നിരുത്സാഹപ്പെടുത്തുന്ന   സാഹചര്യത്തിലാൺേ റിലയൻസ്-നോക്കിയ കരാർ എന്നതും ശ്രദ്ധേയമാണ്. 

420 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള റിലയൻസ് ജിയോയ്ക്ക് 5 ജി റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക് (RAN) ഉപകരണങ്ങൾ ഒന്നിലധികം വർഷത്തെ കരാറിലാണ് നോക്കിയ വിതരണം ചെയ്യുന്നതെന്നാണ് കമ്പനി പ്രസ്താവനയിൽ പറയുന്നത്. ബേസ് സ്റ്റേഷനുകൾ, ഉയർന്ന ശേഷിയുള്ള 5ജി മാസിവ് മിമോ ആന്റിനകൾ, വിവിധ സ്പെക്‌ട്രം ബാൻഡുകളെ പിന്തുണയ്‌ക്കുന്നതിനുള്ള റിമോട്ട് റേഡിയോ ഹെഡ്‌സ്, സ്വയം-ഓർഗനൈസിംഗ് നെറ്റ്‌വർക്ക് സോഫ്‌റ്റ്‌വെയർ എന്നിവയുൾപ്പെടെയുള്ള എയർസ്‌കെയിൽ പോർട്ട്‌ഫോളിയോയിൽ നിന്നാണ് നോക്കിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. 

സെൽഫ് ഡ്രൈവിംഗ് കാറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്ക് നെറ്റ്‌വർക്ക് നിർണായകമാണ്. അതിനാൽ ഇന്ത്യയിലെ 5ജി ഡാറ്റ വേഗത 4ജിയേക്കാൾ 10 മടങ്ങ് വേഗത്തിലായിരിക്കുമെന്നാണ് സൂചന. എല്ലാ ഉപഭോക്താക്കളുടെയും എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനായി ഏറ്റവും പുതിയ നെറ്റ്‌വർക്ക് സാങ്കേതികവിദ്യകളിൽ തുടർച്ചയായി നിക്ഷേപം നടത്താൻ ജിയോ പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തെ റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി അറിയിച്ചിരുന്നു. റിലയൻസ് ജിയോ അതിന്റെ 5ജിയുടെ  ചെലവ് പദ്ധതികൾക്കായി പുറത്തെ വാണിജ്യ വായ്പകൾ വഴി 1.5 ബില്യൺ ഡോളർ (ഏകദേശം 12,400 കോടി രൂപ) സമാഹരിക്കാൻ പദ്ധതിയിടുന്നതായി ഇക്കണോമിക് ടൈംസും റിപ്പോർട്ട് ചെയ്തു.

5ജി റെഡി ; അപ്ഡേഷനുകൾ കയ്യെത്തും ദൂരത്ത്

കഴിഞ്ഞ ദിവസമാണ് 5ജി സേവനങ്ങൾ വേ​ഗത്തിലാക്കാൻ കേന്ദ്ര സർക്കാർ മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടത്. ഇന്ത്യയിൽ ഏകദേശം 750 ദശലക്ഷം മൊബൈൽ ഫോൺ വരിക്കാരുണ്ടെന്നാണ് എഎൻഐയുടെ റിപ്പോർട്ട്. അതിൽ 350 ദശലക്ഷത്തിലധികം ഉപയോക്താക്കൾ 3ജി അല്ലെങ്കിൽ 4ജി സപ്പോർട്ടുള്ള ഫോണുകൾ ഉപയോഗിക്കുന്നവരാണ്.  ഇന്ത്യയിൽ 100 ​​ദശലക്ഷം വരിക്കാർക്ക് 5ജി  ഫോണുകളുണ്ട്. 10,000 രൂപയിൽ കൂടുതൽ വിലയുള്ള 3ജി - 4ജി  ഫോണുകളുടെ പ്രൊഡക്ഷൻ ക്രമേണ നിർത്തി 5ജി സാങ്കേതികവിദ്യയിലേക്ക് പൂർണ്ണമായും മാറണമെന്ന്  സ്മാർട്ട്ഫോൺ കമ്പനികളോട് മന്ത്രാലയം കഴി‍ഞ്ഞ ദിവസം പറഞ്ഞതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

നിലവിൽ എയർടെല്ലും ജിയോയും തെരഞ്ഞെടുത്ത നഗരങ്ങളിൽ ഇപ്പോൾ 5ജി സേവനങ്ങൾ നൽകുന്നുണ്ട്. ജിയോ 5ജി 4 നഗരങ്ങളിൽ ലഭ്യമാണെങ്കിൽ, എയർടെൽ അതിന്റെ 5 ജി പ്ലസ് സേവനം മൊത്തം 8 നഗരങ്ങളിൽ ലഭ്യമാക്കുന്നുണ്ട്. മറ്റ് നഗരങ്ങളിലും ഉടൻ 5ജി ആക്‌സസ് ലഭിക്കുമെന്ന് രണ്ട് ടെലികോം ഓപ്പറേറ്റർമാരും അറിയിച്ചു. 100 ദശലക്ഷത്തിലധികം 5ജി റെഡി ഫോൺ ഉപയോക്താക്കൾ ഉണ്ടായിരുന്നിട്ടും ആപ്പിൾ ഉൾപ്പെടെയുള്ള പല ഫോണുകളും 5ജി നെറ്റ്‌വർക്കിനെ സപ്പോർട്ട് ചെയ്യുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്.  

'ഈ സ്പീഡ് പോര'; 5ജി സേവനങ്ങൾ വേ​ഗത്തിലാക്കാൻ മൊബൈൽ കമ്പനികളോട് കേന്ദ്രസർക്കാർ

 

Latest Videos
Follow Us:
Download App:
  • android
  • ios