മേക്ക് മൈട്രിപ്പ്, റെഡ്ബസ് അടക്കം 18 ആപ്പുകൾക്ക് പൂട്ട്; പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായിട്ടെന്ന് പൂനെ ആർടിഒ

തൊഴിലാളി യൂണിയനുകളുടെ തുടര്‍ച്ചയായ അപേക്ഷകളെ തുടര്‍ന്നാണ് കമ്പനികളുടെ വെബ്‌സൈറ്റുകളും ആപ്പുകളും അടച്ചുപൂട്ടാന്‍ ആര്‍ടിഒ നിര്‍ദേശിച്ചത്.

pune rto declared 18 taxi aggregator companies operations are illegal joy

പൂനെ: മേക്ക് മൈ ട്രിപ്പ്, റെഡ് ബസ്, റാപ്പിഡോ അടക്കം 18 കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച് പൂനെ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്. ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്നും ഇവരുടെ വെബ്‌സൈറ്റുകളും ആപ്പുകളും അടച്ചുപൂട്ടണമെന്നുമാണ് ആര്‍ടിഒ ആവശ്യപ്പെട്ടത്. 

MakeMyTrip, Goibibo, RedBus, Gozo Cab, Savari, InDrive, Rapido, Car Bazar, Taxi Bazar, Bla Bla Car, Cab-E, One Way Cab, Quick Ryde, S Ride, GaddiBooking by Kuldew, Taxi Wars, RouteMatic, Owner Taxi. എന്നിവയാണ് നിയമവിരുദ്ധമായി ആര്‍ടിഒ ലിസ്റ്റ് ചെയ്ത കമ്പനികള്‍. മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് 1988ലെ സെക്ഷന്‍ 93 (1) പ്രകാരം, ഇത്തരം കമ്പനികള്‍ പ്രവര്‍ത്തനാനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ അവര്‍ ലൈസന്‍സിനായി ഓഫീസില്‍ അപേക്ഷിച്ചിട്ടില്ലാത്തതിനാല്‍, കമ്പനികളുടെ വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടാന്‍ സൈബര്‍ സെല്ലിന്റെ സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ നടപടിയെടുക്കണമെന്ന് ഔദ്യോഗികമായി പുറത്തിറക്കിയ കത്തില്‍ ആര്‍ടിഒ ആവശ്യപ്പെട്ടു. 

പൂനെയിലെ തൊഴിലാളി യൂണിയനുകളുടെ തുടര്‍ച്ചയായ അപേക്ഷകളെ തുടര്‍ന്നാണ് കമ്പനികളുടെ വെബ്‌സൈറ്റുകളും ആപ്പുകളും അടച്ചുപൂട്ടാന്‍ ആര്‍ടിഒ നിര്‍ദേശിച്ചത്. നിയമപരമായ ലൈസന്‍സുകള്‍ നേടാതെയാണ് ഈ കമ്പനികള്‍ വെബ്‌സൈറ്റുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും പ്രവര്‍ത്തിക്കുന്നതെന്നും പൂനെ ആര്‍ടിഒ ഇന്‍ചാര്‍ജ് സഞ്ജീവ് പറഞ്ഞു.

ഒല, ഊബര്‍ എന്നിവയ്ക്ക് നിരോധനമില്ലെന്നും ആര്‍ടിഒ പറഞ്ഞു. കേന്ദ്ര അഗ്രഗേറ്റര്‍ പോളിസി പ്രകാരം ഒലയും ഊബറും ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ യോഗത്തില്‍ തീരുമാനം എടുക്കുമെന്നും സഞ്ജീവ് അറിയിച്ചു. 

'ഇതാണാ രേഖ, കണ്ടാലും'; വാഹനം തടഞ്ഞവരോട് എംവിഡി 
 

Latest Videos
Follow Us:
Download App:
  • android
  • ios