ജോ ബൈഡന് പുതിയ ട്വിറ്റര്‍ അക്കൗണ്ട്; ബൈഡന്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം പൂജ്യം.!

ആറ് മണിക്കൂറിനുള്ളില്‍ അക്കൗണ്ടിന് 400,000 ഫോളോവേഴ്‌സിനെ ലഭിച്ചു. ബൈഡന്റെ സ്വകാര്യ അക്കൗണ്ടില്‍ നിലവില്‍ 24 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഔദ്യോഗിക അക്കൗണ്ടില്‍ ബൈഡന്‍ ആദ്യ ട്വീറ്റ് പോസ്റ്റ് ചെയ്തു.

President elect Joe Bidens Twitter account starts from zero with no Trump followers

വാഷിംങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പുതിയ അക്കൗണ്ട് നല്‍കി, ട്വിറ്റര്‍. ഇതില്‍ ഫോളവേഴ്‌സ് ആരും തന്നെയില്ലെന്നതാണ് രസകരം. പ്രസിഡന്റായി ചുമതയേല്‍ക്കുന്ന ദിവസം അക്കൗണ്ടിന് പ്രസിഡന്റ് ഓഫ് അമേരിക്ക എന്ന സ്റ്റാറ്റസും ഔദ്യോഗിക പദവിയും നല്‍കും. ട്വിറ്റര്‍ തുടങ്ങിയ കാലം മുതല്‍ക്ക് പ്രസിഡന്റിന്റെ ഔദ്യോഗിക അക്കൗണ്ടിലെ ഫോളവേഴ്‌സിനെ തുടര്‍ന്നു വരുന്നയാള്‍ക്ക് ലഭിക്കുന്ന പിന്തുടര്‍ച്ചയാണ് ഉണ്ടായിരുന്നത്. 

എന്നാല്‍ ഇംപീച്ച് ചെയ്യപ്പെട്ടതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാര്യത്തില്‍ ഇത് ഒഴിവാക്കപ്പെടുന്നു. എന്തായാലും, അക്കൗണ്ട് ആരംഭിച്ച് ആദ്യ ആറ് മണിക്കൂറിനുള്ളില്‍ അക്കൗണ്ടിന് 400,000 ഫോളോവേഴ്‌സിനെ ലഭിച്ചു. ബൈഡന്റെ സ്വകാര്യ അക്കൗണ്ടില്‍ നിലവില്‍ 24 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഔദ്യോഗിക അക്കൗണ്ടില്‍ ബൈഡന്‍ ആദ്യ ട്വീറ്റ് പോസ്റ്റ് ചെയ്തു.

'ജനങ്ങളേ, പ്രസിഡന്റ് എന്ന നിലയില്‍ എന്റെ ഔദ്യോഗിക ചുമതലകളുടെ അക്കൗണ്ടായിരിക്കും ഇത്. ജനുവരി 20 ന് ഉച്ചയ്ക്ക് 12:01 ന് ഇത് യുഎസ്പ്രസിഡന്റ് എന്ന പേരിലേക്ക് മാറും. അതുവരെ ഇത് ജോ ബൈഡന്‍ എന്ന പേരില്‍ ഉപയോഗിക്കും,' പുതിയ അക്കൗണ്ട് ട്വീറ്റ് ചെയ്തു. ഔദ്യോഗിക ഹാന്‍ഡിലുകള്‍ ജനുവരി 20 ന് ബൈഡെന്റെ അഡ്മിനിസ്‌ട്രേഷന് കൈമാറാന്‍ ട്വിറ്റര്‍ പദ്ധതിയിടുന്നു. 

2017 ല്‍ ട്രംപ് ഭരണകൂടം പ്രസിഡന്റിന്റെ ഔദ്യോഗിക അക്കൗണ്ടുകള്‍ ഏറ്റെടുത്തിരുന്നു. ഈ തീരുമാനം ട്വിറ്ററും ബിഡെന്‍ ട്രാന്‍സിഷന്‍ ടീമും തമ്മില്‍ പിരിമുറുക്കമുണ്ടാക്കിയിരുന്നുവെങ്കിലും അതില്‍ മാറ്റം വരുത്താന്‍ ട്വിറ്റര്‍ തയ്യാറായില്ല. അതേസമയം, ബരാക് ഒബാമയില്‍ നിന്നും ലഭിച്ച 12 ദശലക്ഷം ഫോളവേഴ്‌സുമായാണ് ഡോണള്‍ഡ് ട്രംപ് ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചത്. എന്നാല്‍, ഈ ഫോളവേഴ്‌സിനെ കൈമാറാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ല. പ്രസിഡന്റ് ട്രംപിന്റെ സ്വകാര്യ അക്കൗണ്ടില്‍ സസ്‌പെന്‍ഷന് മുമ്പ് 88 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios