Porn Ban in Russia : റഷ്യക്കാര്‍ക്ക് പോണ്‍ കാണാന്‍ പറ്റില്ലെ?; ഇതിന് പിന്നിലെ സംഭവം ഇങ്ങനെയാണ്
Porn Ban in Russia : ഈ പോസ്റ്റുകളില്‍, റഷ്യക്കാര്‍ക്കായി പോണ്‍ഹബില്‍ പ്രദര്‍ശിപ്പിച്ച സന്ദേശം രാജ്യത്ത് 'ഉള്ളടക്കം നിര്‍ത്തി' എന്ന് പരാമര്‍ശിച്ചുവത്രേ. പോസ്റ്റ് ഇട്ടതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പോണ്‍ഹബ് (PornHub Ban) റഷ്യയില്‍ നേരത്തെ നിരോധിച്ചിരുന്നു. അശ്ലീല വെബ്സൈറ്റ് രാജ്യത്ത് പ്രവര്‍ത്തനക്ഷമമല്ലെന്ന് അവകാശപ്പെടുന്ന പോസ്റ്റുകള്‍ മുന്‍പേ ഇവിടെ പ്രചരിച്ചിരുന്നു. എന്നാലത്, പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായാണ് നിരോധിച്ചത്. അന്നത്തെ ആ ചിത്രം ഉപയോഗിച്ച് ഇന്ന് പലരും ഇത് ഷെയര്‍ ചെയ്യുന്നു. സത്യമെന്താണെന്നു പോലും ചിന്തിക്കാതെയാണ് പോണ്‍ഹബ്ബിനെ പലരും ഇപ്പോള്‍ വീണ്ടും ചര്‍ച്ചാവിഷയമാക്കിയത്.
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് (Russia-Ukraine War) റഷ്യന്‍ ഉപയോക്താക്കള്‍ക്ക് പോണ്‍ഹബ് ലഭിക്കില്ലെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെ ഒന്നിലധികം സോഷ്യല്‍ മീഡിയ (Social Media) പ്ലാറ്റ്ഫോമുകളില്‍ തെറ്റായ പോസ്റ്റുകള്‍ പലരും പങ്കിട്ടു. റഷ്യയിലെ മുതിര്‍ന്നവര്‍ക്കുള്ള വെബ്സൈറ്റിന്റെ ഉപയോക്താക്കള്‍ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന്റെ ഉള്ളടക്കം ആക്സസ് ചെയ്യുന്നതില്‍ നിന്ന് തടഞ്ഞുവെന്ന് അവര്‍ അവകാശപ്പെട്ടു. റഷ്യന്‍ ഉപയോക്താക്കള്‍ ആക്സസ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പോണ്‍ഹബ്, ഉക്രേനിയന്‍ പതാകയും രാജ്യത്തിന് പിന്തുണ നല്‍കുന്ന സന്ദേശവും പ്രദര്‍ശിപ്പിച്ചുവെന്നായിരുന്നു വാര്‍ത്ത.
ഈ പോസ്റ്റുകളില്‍, റഷ്യക്കാര്‍ക്കായി പോണ്‍ഹബില്‍ പ്രദര്‍ശിപ്പിച്ച സന്ദേശം രാജ്യത്ത് 'ഉള്ളടക്കം നിര്‍ത്തി' എന്ന് പരാമര്‍ശിച്ചുവത്രേ. പോസ്റ്റ് ഇട്ടതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നിരുന്നാലും, അവ പൂര്‍ണ്ണമായും തെറ്റാണെന്ന് നിരവധി വസ്തുതാ പരിശോധകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലോജിക്കലി, സ്‌നോപ്സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഒഴികെ, അവകാശവാദത്തിന് ഒരു തെളിവും ഇല്ലെന്ന് സ്ഥിരീകരിച്ചു. ക്ലെയിമുകള്‍ വൈറലായി ഒരാഴ്ച കഴിഞ്ഞിട്ടും പോണ്‍ഹബ് വെബ്സൈറ്റ് ഇപ്പോഴും റഷ്യയില്‍ ആക്സസ് ചെയ്യാനാകുന്നുണ്ടോ എന്ന് അവര്‍ക്ക് പരിശോധിക്കാന്‍ പോലും കഴിയും.
പോണ്‍ഹബ് ഇപ്പോഴും മേഖലയില്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പോസ്റ്റുകള്‍ നെറ്റിസണ്‍സ്‌ക്കിടയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമമാണെന്ന് വ്യക്തമാണെങ്കിലും പോണ്‍ഹബ് വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. ലോകം ഉറ്റുനോക്കുന്ന ഒരു വിഷയത്തെ അവര്‍ ലക്ഷ്യം വച്ചത് ഫേസ്ബുക്കിലെയും ട്വിറ്ററിലെയും റീഷെയറിലൂടെ സൂക്ഷ്മമായി പ്രചരിപ്പിക്കാന്‍ അവരെ സഹായിച്ചു.
രണ്ടാമതൊന്ന് ആലോചിക്കാതെ പലരും അവരെ വിശ്വസിച്ച് വിഡ്ഢികളായി. കഴിഞ്ഞ മാസം അവസാനം ഉക്രെയ്നിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും റഷ്യ വര്‍ദ്ധിച്ചുവരുന്ന ഉപരോധങ്ങള്‍ നേരിടുന്നു. തുടര്‍ന്നാണ് പോണ്‍ഹബ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ എളുപ്പത്തില്‍ കബളിപ്പിക്കാന്‍ വ്യാജ പോസ്റ്റുകള്‍ക്ക് കഴിഞ്ഞുവെന്നതാണ് സത്യം.
റഷ്യക്കാര്‍ ഇനി 'ആപ്പിള്‍' ഉപയോഗിക്കണ്ട.!
റഷ്യയിലെ ഐഫോണുകള്‍, ഐപാഡുകള്‍, മാക്സ്, മറ്റ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന ആപ്പിള്‍ (Apple) താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കഴിഞ്ഞ മാസം അവസാനം ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യക്ക് തിരിച്ചടിയാണ് ആപ്പിളിന്റെ ഈ പുതിയ നീക്കം. ആപ്പിള്‍ മുമ്പ് റഷ്യയില്‍ ആപ്പിള്‍ പേ നിയന്ത്രിക്കുകയും റഷ്യയ്ക്ക് (Russia) പുറത്തുള്ള ആപ്പ് സ്റ്റോറില്‍ നിന്ന് സ്പുട്‌നിക്ക്, ആര്‍ടി ന്യൂസ് പോലുള്ള റഷ്യന്‍ ആപ്പുകള്‍ ക്ലോസ് ചെയ്യുകയും ഉക്രെയ്നിന് (Ukraine) പിന്തുണ കാണിച്ച് ആപ്പിള് മാപ്‌സില്‍ ഉക്രെയ്നിലെ ലൈവ് ട്രാഫിക് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു.
'റഷ്യയിലെ എല്ലാ ഉല്‍പ്പന്ന വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തി' എന്ന് ആപ്പിള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആപ്പിളിന്റെ റഷ്യന്‍ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയുമെങ്കിലും അതിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ പറയുന്നത് ഈ മേഖല അടച്ചിട്ടിരിക്കുന്നു എന്നാണ്.