നഗ്നതാപ്രദർശനം തടഞ്ഞ് പൈലറ്റ് ; ചർച്ചയായി സൈബർ ഫ്‌ളാഷിങ്
പൈലറ്റിന്റെ സംസാരത്തിന് 2.7 ദശലക്ഷത്തിലധികം വ്യൂവേഴ്സും ആയിരക്കണക്കിന് കമന്റുകളും ലഭിച്ചു.
ന്യൂയോര്‍ക്ക്: വിമാനത്തിലുണ്ടായിരുന്ന ചില യാത്രക്കാർ എയർഡ്രോപ്പ് സംവിധാനം വഴി നഗ്ന ചിത്രങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭീക്ഷണിയുമായി പൈലറ്റെത്തി. വിമാനം എയർപോർട്ടിലേക്ക് തന്നെ വിമാനം തിരിച്ചുവിടുമെന്നായിരുന്നു പൈലറ്റിന്റെ ഭീഷണി.
ഈയടുത്തിടെ ഒരു സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിൽ വെച്ചായിരുന്നു സംഭവം. വിവരം അറിഞ്ഞ പൈലറ്റ് വിമാനത്തിന്‍റെ ഇന്റർ കോം വഴി യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. പൈലറ്റിന്റെ പ്രസംഗത്തിന്‍റെ വീഡിയോ ആഗസ്റ്റ് 25 ന് വിമാനത്തിലെ യാത്രക്കാരിലൊരാളായ Teighlor Marsalis (@teighmars) ടിക് ടോക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പൈലറ്റിന്റെ സംസാരത്തിന് 2.7 ദശലക്ഷത്തിലധികം വ്യൂവേഴ്സും ആയിരക്കണക്കിന് കമന്റുകളും ലഭിച്ചു. നിങ്ങൾ ഈ പ്രവ്യത്തി തുടർന്നാൽ എനിക്ക് ഗേറ്റിലേക്ക് മടങ്ങേണ്ടിവരും. എയർഡ്രോപ്പ് വഴി നഗ്നചിത്രങ്ങൾ അയക്കുന്നത് നിർത്തിയാൽ കാബോ സാൻ ലൂകാസ്, മെക്‌സികോയിൽ കൊണ്ടെത്തിക്കാം'എന്നായിരുന്നു പൈലറ്റ് പറഞ്ഞത്.
ഐഒഎസ് ഉപകരണങ്ങളിലൂടെ ചിത്രങ്ങളും, വീഡിയോകളും ഫയലുകളുമെല്ലാം വൈഫൈ കണക്ഷനും സെല്ലുലാർ കണക്ഷനും ഇല്ലാതെ അയക്കാൻ കഴിയുന്ന സംവിധാനമാണ് എയർഡ്രോപ്പ്. വിമാനത്തിലെ യാത്രികന് ലഭിച്ച നഗ്ന ചിത്രം അയാള് ക്രൂവിന്റെ ശ്രദ്ധയിൽപ്പെടുത്തി. സൈബറിടങ്ങളിൽ അഞ്ജാതരായവർക്ക് നഗ്നത പ്രദര്‍ശിപ്പിക്കുന്ന പ്രവ്യത്തിയെ സൈബർ ഫ്‌ളാഷിങ് എന്നാണ് വിളിക്കുക.
എയർഡ്രോപ്പിന്റെ സെറ്റിങ്‌സിൽ പോയി Discoverable by everyone കൊടുത്താൽ നിങ്ങളുടെ ഫോൺ മറ്റുള്ളവർക്ക് കാണാൻ കഴിയും. മറ്റുള്ളവർക്ക് നിങ്ങളുടെ ഫോണിലേക്ക് ഫയലുകൾ അയക്കാനും എളുപ്പമായിരിക്കും. സെറ്റിങ്സിൽ പോയി പ്രൈവസി ചെക്ക് ചെയ്യുന്നത് നല്ലതാണ്. 2017 ലെ പ്യൂ റിസർച്ച് സർവേ പ്രകാരം 18 നും 29 നും ഇടയിൽ പ്രായമുള്ള 53 ശതമാനം സ്ത്രീകളും സൈബർ ഫ്ലാഷിംഗിന് ഇരയായിട്ടുണ്ട്.
ഇംഗ്ലണ്ടിലും വെയിൽസിലും നടത്തിയ 2021 ബംബിൾ സർവേയും സമാനമായ ഫലങ്ങളാണ് നൽകിയത്.ടെക്സാസിൽ സൈബർഫ്ലാഷിംഗ് ഒരു തെറ്റായ കുറ്റകൃത്യമായാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ ഓഗസ്റ്റ് 22 ന് ഗവർണർ ന്യൂസോമിന് സമർപ്പിച്ച കാലിഫോർണിയ ബിൽ അനുസരിച്ച് "അയക്കുന്നവർക്ക് 18 വയസ്സിന് മുകളിൽ പ്രായമുണ്ടെങ്കിൽ അവർക്കെതിരെ കേസ് നൽകാനുള്ള അവകാശം സ്വീകർത്താക്കൾക്ക് ഉണ്ട്. ഇൻസൈഡറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നിരുന്നാലും, സൈബർ ഫ്ലാഷിംഗിനെ നിരോധിക്കുന്ന ഫെഡറൽ നിയമങ്ങളൊന്നും നിലവിൽ ഇതുവരെ ഇല്ല.
Apple iPhone 14 launch date : ഐഫോണ്‍ 14 പുറത്തിറങ്ങുന്നത് 'പൊന്നൊണ രാവില്‍'.!
'ആപ്പിള്‍' ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി