ഡേറ്റിംഗ് ആപ്പുകള്‍ 'മാട്രിമോണിയല്‍ സൈറ്റുകളാകുന്നു'; അത്ഭുതപ്പെടുത്തി ഒരു പഠനം.!

പഠനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം വിവാഹമോചനം നേടിയവരാണ്. ഇവരില്‍ തന്നെ വലിയൊരു വിഭാഗം 40 വയസിന് മുകളിലുള്ളവരാണ് എന്ന് പഠനം പറയുന്നു. വിവാഹബന്ധങ്ങള്‍ വേര്‍പെടുത്തുന്ന നിരക്ക് 40 ശതമാനത്തിന് മുകളിലായ സ്വിറ്റ്‌സര്‍ലന്‌‍‍ഡ് പോലുള്ള രാജ്യങ്ങളില്‍ ഡേറ്റിംഗ് ആപ്പ് ഉപയോഗം സ്വഭാവികമാണ് എന്ന് പഠനം നടത്തിയ സംഘം പറയുന്നുണ്ട്. 

People who meet their partners on dating apps are more motivated to move in together and have children, study finds

സൂറിച്ച്: ഇന്നത്തെ തിരക്കേറിയ ജീവിതകാലത്ത് ഗൂഢമായ പ്രണയവും ലൈംഗികതയും ആസ്വദിക്കാനുള്ള ടെക് കുറുക്കുവഴിയാണ് ഡേറ്റിംഗ് ആപ്പുകള്‍. വിവാഹത്തിനും, ഔപചാരിക ബന്ധത്തിനും പുറത്ത് സൌഹൃദങ്ങളും പ്രണയങ്ങളും ഈ ആപ്പുകള്‍ ഉണ്ടാക്കുന്നു എന്ന പൊതു ധാരണയെ അപ്പാടെ തിരുത്തുന്നതാണ് പുതിയ പഠനം. ഡേറ്റിംഗ് ആപ്പുകളിലെ ബന്ധങ്ങള്‍ ദൃഢമായ വിവാഹ ബന്ധങ്ങള്‍ക്ക് വഴിവയ്ക്കുന്നു എന്നാണ് സ്വിറ്റ്സര്‍ലാന്‍റില്‍ നിന്നുള്ള പഠനം വെളിവാക്കുന്നത്.

ജനീവ സര്‍വകലാശാലയിലെ ഡോ.ജിന പോറ്റാര്‍ക്കയുടെ നേതൃത്വത്തില്‍ നടന്ന ഈ പഠനം പ്ലൊസ് വണ്‍ എന്ന ജേര്‍ണലിലാണ് പ്രകാശനം ചെയ്തിരിക്കുന്നത്. 18 വയസിന് മുകളിലുള്ള 3235 പേരാണ് ഈ പഠനത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ പത്ത് കൊല്ലത്തിനുള്ളില്‍ തങ്ങളുടെ പങ്കാളിയെ കണ്ടെത്തിയവരാണ് ഇവരെല്ലാം. അതില്‍ അത്ഭുതകരമായ കാര്യം ഇവരില്‍ ഭൂരിഭാഗവും ഇപ്പോഴുള്ള പങ്കാളിയെ കണ്ടെത്തിയത് ഡേറ്റിംഗ് ആപ്പിലൂടെയാണ്. 

പഠനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം വിവാഹമോചനം നേടിയവരാണ്. ഇവരില്‍ തന്നെ വലിയൊരു വിഭാഗം 40 വയസിന് മുകളിലുള്ളവരാണ് എന്ന് പഠനം പറയുന്നു. വിവാഹബന്ധങ്ങള്‍ വേര്‍പെടുത്തുന്ന നിരക്ക് 40 ശതമാനത്തിന് മുകളിലായ സ്വിറ്റ്‌സര്‍ലന്‌‍‍ഡ് പോലുള്ള രാജ്യങ്ങളില്‍ ഡേറ്റിംഗ് ആപ്പ് ഉപയോഗം സ്വഭാവികമാണ് എന്ന് പഠനം നടത്തിയ സംഘം പറയുന്നുണ്ട്. ഡേറ്റിങ് ആപ്പുകള്‍ വഴി പരിചയപ്പെട്ട് തുടങ്ങുന്ന ബന്ധങ്ങളെ വിവാഹത്തിന് മുൻപുള്ള മുന്നൊരുക്കമായാണ് പലരും കണക്കിലെടുക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള കണ്ടുമുട്ടലുകള്‍ പിന്നീട് ഒരു ഔദ്യോഗിക ബന്ധമായി മാറുന്നു എന്നാണ് പഠനം പറയുന്നത്. 

ലൈംഗികമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഡേറ്റിങ് ആപ്പുകളെന്ന പൊതുധാരണയെ മാറ്റിമറിക്കുന്ന ഫലമാണ് പഠനം നല്‍കുന്നത് എന്നാണ് ഗവേഷകരുടെ അഭിപ്രായം. പഠനത്തില്‍ പങ്കെടുത്ത ഇത്തരം ഡേറ്റിങ് ആപ്പുകള്‍ വഴി ബന്ധം ആരംഭിക്കുന്ന സ്ത്രീകള്‍ക്ക് കുട്ടികളും കുടുംബവുമായി മുന്നോട്ട് പോകാനുള്ള ആഗ്രഹം കൂടുതലാണ് എന്നും പഠനം പറയുന്നു.

ഡേറ്റിംഗ് ആപ്പുകള്‍ വഴി ആരംഭിക്കുന്ന വിവാഹ ലിവിംഗ് ടുഗതര്‍ ബന്ധങ്ങള്‍ തകരുന്ന നിരക്ക് മറ്റുള്ളവയെ അപേക്ഷിച്ച് നാലിലൊന്ന് കുറവാണെന്നും പഠനം വെളിവാക്കുന്നു. ഒരേസമയം നിരവധി പേരുടെ വിവരങ്ങള്‍ ലഭിക്കുന്നതോടെ കൂടുതല്‍ യോജിച്ച ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാന്‍ പലര്‍ക്കും  ഡേറ്റിങ് ആപ്പുകളിലൂടെ സാധിക്കുന്നുവെന്ന സാധ്യതയാണ് ഇതിന് കാരണമായി ഗവേഷകര്‍ പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios