രണ്ടും കല്‍പ്പിച്ച് ഓപ്പണ്‍ എഐ; രംഗത്തിറക്കുന്നത് ഡാല്‍-ഇ ടൂള്‍, നീക്കം ഡീപ്പ് ഫേക്കുകള്‍ തടയാന്‍

ഗവേഷകര്‍ക്കിടയിലാണ് നിലവില്‍ ഈ ടൂള്‍ ലഭ്യമാക്കുക. ഇവര്‍ ടൂള്‍ പരീക്ഷിക്കുകയും അതിനനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

openAI releasing dalle tool to detect deepfake contents

ഡീപ്പ് ഫേക്കുകള്‍ക്കെതിരെ കടുപ്പിച്ച് ഓപ്പണ്‍ എഐ. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇനി എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകും. ഇതിനുള്ള പുതിയ ടൂളാണ് ഓപ്പണ്‍ എഐ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ തന്നെ ഡാല്‍-ഇ എന്ന ടെക്സ്റ്റ് ടു ഇമേജ് ജനറേറ്റര്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള ടൂളാണ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്. വിവര പ്രചരണങ്ങള്‍ക്ക് എഐ നിര്‍മ്മിത ഉള്ളടക്കങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വിമര്‍ശനം വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് മുന്‍നിര എഐ കമ്പനിയായ ഓപ്പണ്‍ എഐ ഡീപ്പ് ഫേക്ക് ചിത്രങ്ങള്‍ കണ്ടെത്താനാകുന്ന ടൂള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഡാല്‍-ഇ3 ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രങ്ങള്‍ 98 ശതമാനവും കണ്ടെത്താനുള്ള ശേഷി പുതിയ ടൂളിനുണ്ടെന്നാണ് കമ്പനി ചൂണ്ടിക്കാണിക്കുന്നത്. ചിത്രങ്ങള്‍ ക്രോപ്പ് ചെയ്താലും, കംപ്രസ് ചെയ്താലും, സാച്ചുറേഷനില്‍ മാറ്റങ്ങള്‍ വരുത്തിയാലും ഈ ടൂളിന് കണ്ടെത്താനാകുമെന്ന ഗുണവുമുണ്ട്. ഇതിനു പുറമെ എഐ നിര്‍മ്മിത കണ്ടന്റുകളില്‍ എഡിറ്റിങ് പ്രയോജനപ്പെടുത്തി മാറ്റം വരുത്താനാകാത്ത തരത്തില്‍ വാട്ടര്‍മാര്‍ക്ക് നല്‍കാനുള്ള സംവിധാനമൊരുക്കാനും കമ്പനിയ്ക്ക് പ്ലാനുണ്ട്. ഡീപ്പ് ഫേക്കുകള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നും അതിലെ ചെറിയൊരു തുടക്കം മാത്രമാണിതെന്നും ഓപ്പണ്‍ എഐ പറഞ്ഞു. ഗവേഷകര്‍ക്കിടയിലാണ് നിലവില്‍ ഈ ടൂള്‍ ലഭ്യമാക്കുക. ഇവര്‍ ടൂള്‍ പരീക്ഷിക്കുകയും അതിനനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്തിടെ വാട്‌സ്ആപ്പും ഡീപ്‌ഫേക്കിനെതിരെ നടപടി ശക്തമാക്കിയിരുന്നു. എഐ ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് ഓഡിയോ, വീഡിയോകള്‍ വലിയ പ്രതിസന്ധി ലോകമെമ്പാടും സൃഷ്ടിക്കുന്ന സാഹചര്യത്തിലായിരുന്നു പുതിയ നീക്കം. ഹെല്‍പ്പ് ലൈന്‍ സേവനമാണ് ഇതിനായി വാട്‌സ്ആപ്പ് തയ്യാറാക്കുന്നത്. മിസ് ഇന്‍ഫര്‍മേഷന്‍ കോമ്പാക്റ്റ് അലൈന്‍സുമായി (എം.സി.എ) സഹകരിച്ചാണ് വാട്‌സ്ആപ്പിന്റെ പുതിയ നീക്കം. രാജ്യത്തെ ഉപയോക്താക്കള്‍ക്ക് ഹെല്‍പ്പ് ലൈനില്‍ എത്താന്‍ വാട്‌സ്ആപ്പിന്റെ ചാറ്റ്‌ബോട്ട് പ്രയോജനപ്പെടുത്താം. തുടര്‍ന്ന് നേരിട്ട് ഡീപ്‌ഫേക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഹെല്‍പ്പ് ലൈന്‍ സേവനം സഹായിക്കും. ഇത്തരത്തിലുള്ള സംശയമുള്ള വീഡിയോകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എം.സി.എയുടെ 'ഡീപ്ഫേക്ക് അനാലിസിസ് യൂണിറ്റ്' വീഡിയോ പരിശോധിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുമെന്ന പ്രത്യേകതയുമുണ്ട്.

'അബദ്ധജടിലമായ വാദങ്ങള്‍'; ആർ ശ്രീലേഖയുടെ പരാമര്‍ശങ്ങൾ വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി 
 

Latest Videos
Follow Us:
Download App:
  • android
  • ios