പവര്‍ബാങ്ക് കൊണ്ടുനടക്കുന്ന കാലം കഴിഞ്ഞേക്കും; അതിശയിപ്പിക്കുന്ന ബാറ്ററി അവതരിപ്പിക്കാന്‍ വണ്‍പ്ലസ്!

ഒരു ദിവസം പല തവണ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്നതും യാത്രയിലും മറ്റും പവര്‍ബാങ്ക് കൊണ്ടുനടക്കുന്നതും പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്

OnePlus Glacier Battery technology may change smartphone business

ഷെഞ്ജെൻ: സ്മാര്‍ട്ട്ഫോണ്‍ ചിപ്പുകളുടെ കരുത്ത് വര്‍ധിക്കുമ്പോഴും ബാറ്ററിയുടെ കപ്പാസിറ്റിയില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല. ഇപ്പോഴും 5000 എംഎഎച്ചാണ് മിക്ക ബഡ്ജറ്റ് ആന്‍ഡ് ഫ്ലാഗ്‌ഷിപ്പ് ഫോണുകളുടെ ശരാശരി ബാറ്ററി കപ്പാസിറ്റി. ഇതില്‍ വലിയൊരു മാറ്റം കൊണ്ടുവരാന്‍ ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വണ്‍ പ്ലസ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. 

ഒരു ദിവസം പല തവണ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യുന്നതും യാത്രയിലും മറ്റും പവര്‍ബാങ്ക് കൊണ്ടുനടക്കുന്നതും പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോള്‍ ആകെയുള്ള ആശ്വാസം മിനുറ്റുകള്‍ കൊണ്ട് ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളില്‍ ലഭ്യമാണ് എന്നതാണ് ഏക ആശ്വാസം. ഫോണിലെ ചാര്‍ജ് തീരുമോ എന്ന ആശങ്കയ്ക്ക് പരിഹാരം എന്ന നിലയ്ക്ക് 'ഗ്ലേഷ്യര്‍ ബാറ്ററി' എന്നൊരു സാങ്കേതികവിദ്യ വണ്‍പ്ലസ് അവതരിപ്പിക്കാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് വണ്‍ പ്ലസ് കൂടുതല്‍ വിവരങ്ങള്‍ ജൂണ്‍ 20ന് പുറത്തുവിടുമെന്നും ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ പ്രത്യക്ഷപ്പെട്ട നിരവധി പോസ്റ്റുകളില്‍ പറയുന്നു. 

ലോകത്തെ വന്‍കിട ബാറ്ററി നിര്‍മാണ് കമ്പനികളിലൊന്നായ CATLലുമായി ചേര്‍ന്നാണ് വണ്‍ പ്ലസ് പുത്തന്‍ സാങ്കേതികവിദ്യ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ വണ്‍പ്ലസിന്‍റെ ഏത് മോഡലിലായിരിക്കും ഈ സാങ്കേതികവിദ്യ ആദ്യമായി വരിക എന്ന് ഇപ്പോഴും വ്യക്തമല്ല. വണ്‍പ്ലസ് എയ്‌സ് 3 പ്രോയായിരിക്കും ഇത്തരത്തിലുള്ള ആദ്യ മോഡല്‍ എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ കപ്പാസിറ്റിയുള്ള ബാറ്ററി വരുമ്പോഴും ഫോണിന്‍റെ വലിപ്പവും ഭാരവും വര്‍ധിക്കില്ല എന്നും സൂചനയുണ്ട്. ഗ്ലേഷ്യര്‍ ബാറ്ററി ടെക്നോളജിയെപ്പറ്റി കൂടുതലായി അറിയാന്‍ ജൂണ്‍ 20 വരെ കാത്തിരിക്കേണ്ടിവരും. 

Read more: വിവോ വൈ58 5ജി ഇന്ത്യ ലോഞ്ച് തിയതി പുറത്ത്; കുറഞ്ഞ വിലയില്‍ മികച്ച ഫോണ്‍ കൈകളിലേക്കോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios