പണം കണ്ടെത്താന്‍ ഐആര്‍സിടിസി ഉപയോക്താക്കളുടെ ഡാറ്റ വില്‍ക്കുമോ?; സംഭവം ഇതാണ്.!

ഇന്ത്യൻ റെയിൽവേയുടെ ആപ്പുകളിൽ നിന്നുള്ള ഏതെങ്കിലും വെണ്ടർ സംബന്ധമായ ഡാറ്റയും, യാത്രക്കാർ, ചരക്ക്, പാഴ്സൽ ബിസിനസ്സ് എന്നിവയുടെ സ്ഥിതിവിവരക്കണക്കുകളും  വിശദമായി പഠിക്കാൻ കൺസൾട്ടന്റിനോട് കമ്പനി ആവശ്യപ്പെടും.

official statement on IRCTC selling customer data Here what happend

ദില്ലി: റെയില്‍വേ ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിറ്റ് ധനസമാഹരണം നടത്താന്‍ ഉദ്ദേശിക്കുന്നുവെന്ന മാധ്യമ വാര്‍ത്തകളെ തള്ളി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC). കമ്പനി ഇത് പഠിക്കാന്‍ കൺസൾട്ടന്റിനെ നിയമിച്ചിട്ടുണ്ട് എന്നാണ് വിവിധ ദേശീയ മാധ്യമങ്ങളില്‍ അടക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  

ഈ കണ്‍സള്‍ട്ടന്‍സിയുടെ സഹായത്തോടെയാണ് കമ്പനിയും സർക്കാരും ചേർന്ന് യാത്രക്കാരുടെ ഡാറ്റ നിയന്ത്രിക്കുന്നത്.കോർപ്പറേഷൻ യാത്രക്കാരുടെ ഡാറ്റ വിൽക്കുന്നില്ലെന്നും അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ഒരു മുതിർന്ന ഐആർടിസി ഉദ്യോഗസ്ഥൻ വ്യക്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിലവിലെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ വിദഗ്ധരെ നിയമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഐആർസിടിസിയും ഇന്ത്യൻ റെയിൽവേയും സമീപഭാവിയിൽ പിന്തുടരാൻ ആഗ്രഹിക്കുന്ന പുതിയ വാണിജ്യ സംരംഭങ്ങൾക്കായുള്ള ശുപാർശകൾ ഈ വിദഗ്ധരാണ് നൽകുന്നത്.ഒരു വാണിജ്യ സ്ഥാപനമെന്ന നിലയിൽ പുതിയ ബിസിനസ്സ് മേഖലകളിലെ അവസരങ്ങൾക്കായി നിരന്തരം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ജോലികൾ കൂടുതൽ പ്രൊഫഷണലായി നിർവഹിക്കുന്നതിനും നിക്ഷേപകരുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി മികച്ച ഒരു കൺസൾട്ടന്റിനെ നിയമിക്കുന്നതിനുള്ള ടെൻഡർ ഐആർടിസി പ്രഖ്യാപിച്ചിരുന്നു. 

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഐആർസിടിസിക്ക് 1,000 കോടി രൂപ വരെ വരുമാനം ലഭ്യമാക്കുക എന്നതാണ് ഈ പ്രവർത്തനത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യം. ഇന്ത്യൻ റെയിൽവേയുടെ ആപ്പുകളിൽ നിന്നുള്ള ഏതെങ്കിലും വെണ്ടർ സംബന്ധമായ ഡാറ്റയും, യാത്രക്കാർ, ചരക്ക്, പാഴ്സൽ ബിസിനസ്സ് എന്നിവയുടെ സ്ഥിതിവിവരക്കണക്കുകളും  വിശദമായി പഠിക്കാൻ കൺസൾട്ടന്റിനോട് കമ്പനി ആവശ്യപ്പെടും.

കൂടാതെ ഐആർടിസി സ്വന്തം പ്ലാറ്റ്‌ഫോമിൽ നിന്ന് റെയിൽ ടിക്കറ്റിംഗ്, റിട്ടയേറിംഗ് റൂം ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ്, എയർ ടിക്കറ്റിംഗ്, ബസ് ബുക്കിംഗ്, കാറ്ററിംഗ് സർവീസ് തുടങ്ങിയ നിരവധി സംരംഭങ്ങൾ ഇതിനോടകം സൃഷ്ടിച്ചിട്ടുണ്ട്. 

ഇത് സംബന്ധിച്ച പഠനങ്ങളും അക്കൂട്ടത്തിൽ ഉൾപ്പെടുത്തും. ഐആർടിസി തങ്ങളുടെ ഉപഭോക്താക്കളെ സംബന്ധിച്ചുള്ള സാമ്പത്തിക വിവരങ്ങളൊന്നും സിസ്റ്റം സെർവറിൽ സൂക്ഷിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. അതു സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കേണ്ട ചുമതലയും കൺസൾട്ടന്റിന് ഉണ്ടാകുമെന്നാണ് സൂചന.

ബെം​ഗളൂരു- ഹൈദരാബാദ് അതിവേ​ഗ റെയിൽവേ പാതയൊരുങ്ങുന്നതായി റിപ്പോർട്ട്, ചെലവ് 30000 കോടി

അവധി ആഘോഷമാക്കാന്‍ കേരളത്തിലെ ആദ്യ ഭാരത് ഗൗരവ് ട്രെയിൻ ഓണത്തിനെത്തുന്നു

Latest Videos
Follow Us:
Download App:
  • android
  • ios