ഫോണ്‍ മാറുമ്പോൾ ഫോട്ടോയും ചാറ്റുകളും മാറ്റാന്‍ പാടുപെടണ്ട; ഇനി വാട്ട്സാപ്പിലുള്ളതെല്ലാം ഇനി ഡ്രൈവിൽ സുരക്ഷിതം

കഴിഞ്ഞ ദിവസമാണ് ആൻഡ്രോയിഡ് ഫോണുകളിലെ 'നിയർ ബൈ ഷെയർ'ന് സമാനമായ ഫീച്ചർ വാട്ട്സാപ്പ്  പുറത്തിറക്കിയത്. 

No worries to move photos and chats when you change photos and whatsapp chats as they are safe afe

വാട്ട്സാപ്പ് ചാറ്റ് ബാക്കപ്പ് ഇനി നേരേ ഗൂഗിൾ ഡ്രൈവിലേക്ക്. വാട്ട്സാപ്പ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ജിമെയിൽ അക്കൗണ്ടുമായി ബന്ധപ്പെട്ട സ്റ്റോറേജ് സ്പേസ് ഉപയോഗിച്ചാണ്  വാട്ട്സാപ്പ് ഗൂഗിൾ ഡ്രൈവിലേക്ക് ചാറ്റ് ബാക്കപ്പുകൾ നടത്തുന്നത്. ഗൂഗിൾ ഫോട്ടോ, ജിമെയിൽ എന്നിവ കൂടാതെ വാട്ട്സാപ്പിലെ വിവരങ്ങളും ഇനി മുതൽ ഡ്രൈവിൽ ഇടം പിടിക്കും. ഇതൊഴിവാക്കാനുള്ള ഓപ്ഷനുമുണ്ട്.  പുതിയ ഫോണിലേക്ക് മാറുമ്പോൾ ബിൽറ്റ്-ഇൻ വാട്ട്‌സാപ്പ് ചാറ്റ് ട്രാൻസ്ഫർ ടൂൾ ഉപയോഗിക്കാനും അവസരമുണ്ട്. ഇതിന് പഴയ ഫോണും പുതിയ ഫോണും വൈഫൈ നെറ്റ്വർക്കിനാല്‌ കണക്ടഡ് ആയിരിക്കണം എന്ന നിബന്ധനയുണ്ടാകാം.

വാട്ട്സാപ്പ് ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ചെയ്യുമ്പോൾ ചിത്രങ്ങളും വീഡിയോകളും ഒഴിവാക്കുക എന്നതും ലഭ്യമായ ഒരു ഓപ്ഷനാണ്. ഇതിനായി വാട്ട്സാപ്പ് സെറ്റിങ്സ്- ചാറ്റുകൾ - ബാക്കപ്പ് എന്നതിലേക്ക് പോയി വാട്ട്സാപ്പ് ഗൂഗിൾ ഡ്രൈവിൽ ബാക്കപ്പ് പ്രോസസ്സ് ആരംഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാകും. ഗൂഗിൾ ഡ്രൈവ് ചാറ്റ് ബാക്കപ്പ് പ്രക്രിയയിലാണെങ്കിൽ  'നിങ്ങളുടെ ചാറ്റുകളും മീഡിയയും നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിന്റെ സ്റ്റോറേജിലേക്ക് ബാക്കപ്പ് ചെയ്യുക. വാട്ട്സാപ്പ് ഡൗൺലോഡ് ചെയ്‌തതിന് ശേഷം  അവ ഒരു പുതിയ ഫോണിൽ പുനഃസ്ഥാപിക്കാം ' എന്ന നോട്ടിഫിക്കേഷൻ ലഭിക്കും.

കഴിഞ്ഞ ദിവസമാണ് ആൻഡ്രോയിഡ് ഫോണുകളിലെ 'നിയർ ബൈ ഷെയർ'ന് സമാനമായ ഫീച്ചർ വാട്ട്സാപ്പ്  പുറത്തിറക്കിയത്. ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തിൽ ഫയൽ കൈമാറാൻ സഹായിക്കുന്ന അപ്ഡേറ്റാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ  'ഷേക്ക്' ചെയ്ത് അഭ്യർത്ഥന അയച്ചാൽ ഫയൽ കൈമാറാനുള്ള ഓപ്ഷൻ വിസിബിളാകും. ഫോണിലുള്ള നമ്പരുകളിലേക്ക് മാത്രമേ ഫയൽ അയക്കാൻ കഴിയൂ. 

വാട്ട്സാപ്പിലെ ടെക്സ്റ്റ് മെസേജുകൾക്കും ഫോൺ കോളുകൾക്കും സമാനമായി രീതിയിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനിലാണ് പുതിയ ഫീച്ചറിന്റെയും പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ ഈ സേവനം, വർഷങ്ങളായി ലഭ്യമാണ്. എന്നാൽ അത്യാധുനിക സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രൊട്ടക്ഷനോടെ ഫയലുകൾ കൈമാറാനാകുക എന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഈ ഫീച്ചർ നിലവിൽ പരീക്ഷണത്തിലാണ്. ഭാവിയിൽ അപ്ഡേറ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios