സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണ സംവിധാനം ആലോചനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

മികച്ച സാമൂഹ്യന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ അതിനെ നിയന്ത്രിക്കാനുള്ള ഒരു സംവിധാനം ഇപ്പോള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 

No proposal to appoint regulator for social media government informs Lok Sabha

ദില്ലി: സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരം ഒരു ആലോചന സര്‍ക്കാര്‍ തലത്തില്‍ ഇല്ലെന്നാണ് പാര്‍ലമെന്‍റില്‍ എഴുതി നല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ പറയുന്നത്. ഐടി, കമ്യൂണിക്കേഷന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് മറുപടി നല്‍കിയത്. 

മികച്ച സാമൂഹ്യന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ അതിനെ നിയന്ത്രിക്കാനുള്ള ഒരു സംവിധാനം ഇപ്പോള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ ഐടി ആക്ടില്‍പ്പെടുത്തി മോശമായ ഉള്ളടക്കങ്ങള്‍ ബ്ലോക്ക് ചെയ്യാനും മറ്റും സര്‍ക്കാറിന് കഴിയും. 

രാജ്യത്തിന്‍റെ അഖണ്ഡത, പ്രതിരോധം, ആഭ്യന്തര സമാധാനം, മറ്റ് രാജ്യങ്ങളുമായ സൗഹൃദം ഇവയെ പ്രതികൂലമായി ബാധിക്കുന്ന നീക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നാല്‍ സര്‍ക്കാര്‍ നടപടി ശക്തമായിരിക്കും. 2020 ല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും 9849 കണ്ടന്‍റുകള്‍ ഇത്തരത്തില്‍ നീക്കം ചെയ്തിട്ടുണ്ട്. ഇതില്‍ യുആര്‍എല്ലുകള്‍, അക്കൗണ്ടുകള്‍, വെബ് പേജുകള്‍ എല്ലാം ഉള്‍പ്പെടുന്നു- മന്ത്രി അറിയിച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) മുന്നോട്ടുവയ്ക്കുന്ന അഭിപ്രായ സ്വതന്ത്ര്യം എന്ന മൂല്യത്തിന് സര്‍ക്കാര്‍ പ്രത്യേക പ്രധാന്യമാണ് നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും സര്‍ക്കാര്‍ സ്വഗതം ചെയ്യുന്നു. പക്ഷെ ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന അതിര്‍വരുമ്പുകളില്‍ നിന്നാകണം. ഇതിനൊപ്പം പ്രധാനം തന്നെയാണ് ഇത്തരം സോഷ്യല്‍ മീഡിയ സ്വതന്ത്ര്യം വ്യക്തിഹത്യ, തീവ്രവാദം, സംഘര്‍‍ഷംഉണ്ടാക്കല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം എന്നിവയ്ക്കായി ഉപയോഗിക്കുന്നതും - കേന്ദ്രമന്ത്രി പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios