പുതിയൊരു സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ നെറ്റ്ഫ്ലിക്സ്; ഉപയോക്താക്കള്‍ക്ക് ഗുണകരം

പുതിയതും ജനപ്രിയവുമായ ഷോകള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് മുമ്പ് വിവിധ വിഭാഗങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് അവതരിപ്പിച്ചിരുന്നു. അതിനു പുറമേയാണ് ഇപ്പോള്‍ പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത്. 

Netflix to introduce Streaming Roulette feature in first half of 2021

പുതിയൊരു സാങ്കേതികവിദ്യയുമായി നെറ്റ്ഫ്‌ലിക്‌സ് എത്തുന്നു. ഇത്, ഉപയോക്താക്കളെ അവരുടെ ബ്രൗസിംഗ് സമയം ലാഭിക്കാന്‍ സഹായിക്കും. സ്ട്രീമിംഗ് റൗലറ്റ് എന്ന് വിളിക്കുന്ന ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് അവരുടെ മുന്‍ഗണനകളെ അടിസ്ഥാനമാക്കി ഒരു ടൈറ്റില്‍ തെരഞ്ഞെടുക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന സംവിധാനമാണിത്. എന്താണ് കാണേണ്ടതെന്ന് ഉറപ്പില്ലാത്ത ഉപയോക്താക്കളെ സഹായിക്കുന്നതിന് നെറ്റ്ഫ്‌ലിക്‌സ് ഒരു ലീനിയര്‍ ഫീഡിലും പ്രവര്‍ത്തിക്കുന്നു.

'ഞങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ ഫീച്ചര്‍, ഇപ്പോള്‍ ആഗോളതലത്തില്‍ പുറത്തിറങ്ങാന്‍ പോകുന്നു, ബ്രൗസിംഗ് പൂര്‍ണ്ണമായും ഒഴിവാക്കി ഒരു ബട്ടണ്‍ ക്ലിക്കുചെയ്ത് ഒരു ടൈറ്റില്‍ തിരഞ്ഞെടുക്കാന്‍ ഇത് അനുവദിക്കും, 'സിഒയുവും ചീഫ് പ്രൊഡക്റ്റ് ഓഫീസറുമായ ഗ്രെഗ് പീറ്റേഴ്‌സ് പറഞ്ഞു.

പുതിയതും ജനപ്രിയവുമായ ഷോകള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് മുമ്പ് വിവിധ വിഭാഗങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് അവതരിപ്പിച്ചിരുന്നു. അതിനു പുറമേയാണ് ഇപ്പോള്‍ പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത്. കൊറോണ മൂലം നിര്‍മ്മാണത്തിലും റിലീസ് തീയതിയിലും കാലതാമസം നേരിട്ടെങ്കിലും, നെറ്റ്ഫ്‌ലിക്‌സ് 2021 ല്‍ എല്ലാ ആഴ്ചയും ഒരു ഒറിജിനല്‍ ഫിലിമെങ്കിലും റിലീസ് ചെയ്യുമെന്നും അറിയിക്കുന്നു. പോസ്റ്റ്‌പ്രൊഡക്ഷനില്‍ അല്ലെങ്കില്‍ ഹിറ്റ് ചെയ്യാന്‍ തയ്യാറായ 500ലധികം ടൈറ്റിലുകള്‍ കമ്പനിക്കുണ്ടെന്നും വെളിപ്പെടുത്തി. 

'നിരവധി വര്‍ഷങ്ങളായി ഡിസ്‌നി, വാര്‍ണര്‍ മീഡിയ എന്നിവയില്‍ നിന്ന് മത്സരം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ദി ക്രൗണ്‍, ബാര്‍ബേറിയന്‍സ്, സെലീന: ദി സീരീസ് എന്നിവ പോലെയുള്ളവ പുറത്തിറക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. മറ്റു വിപണികളില്‍ റിലീസ് ചെയ്ത ലുപിന്‍ പോലുള്ള അന്താരാഷ്ട്ര ചിത്രങ്ങളിലും ഈ പ്ലാറ്റ്‌ഫോം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ടൈഗര്‍ കിംഗ്, ക്വീന്‍സ് ഗാംബിറ്റ്, ബ്രിഡ്‌ജേര്‍ട്ടണ്‍ തുടങ്ങിയ ഷോകളാണ് ഹോം റണ്‍സ്', എന്ന് കമ്പനി വിശേഷിപ്പിച്ചു.

സ്ഥിതിവിവരക്കണക്കനുസരിച്ച്, 2020 ന്റെ നാലാം പാദത്തില്‍ നെറ്റ്ഫ്‌ലിക്‌സ് 8.5 ദശലക്ഷം കൂടുതല്‍ പെയ്ഡ് സബ്‌സ്‌ക്രിപ്ഷനുകള്‍ നേടി, ഇത് നെറ്റ്ഫ്‌ലിക്‌സിനെ 200 ദശലക്ഷം കടക്കാന്‍ സഹായിച്ചു. 2020 ല്‍ കമ്പനി 37 ദശലക്ഷം പെയ്ഡ് സബ്‌സ്‌ക്രിപ്ഷനുകള്‍ ചേര്‍ത്തു, അംഗത്വങ്ങള്‍ നാലാം പാദത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം ഉയര്‍ന്നു. 2020 ന്റെ അവസാനത്തില്‍, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയില്‍ സ്ട്രീംഫെസ്റ്റ് പുറത്തിറക്കി, ഇത് എസ്ഡിയിലെ ഏത് ഉപകരണത്തിലും സൗജന്യമായി പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കം ഉപയോഗിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios