നെറ്റ്ഫ്ലിക്സിന് ആദ്യമാസം സബ്‌സക്രിപ്ഷന്‍ 5 രൂപ മാത്രം, പിന്നീടെന്ത് സംഭവിക്കും?

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് നെറ്റ്ഫ്ലിക്സിന്, ഇന്ത്യയ്ക്കായി ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ പ്ലാന്‍ കൊണ്ടുവന്നിട്ടും, ജനപ്രീതിയുടെ കാര്യത്തില്‍ പ്രാദേശിക സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഇത് ഇപ്പോഴും അകലെയാണ്.

Netflix Offers First Month in India for Rs 5 in New Test

ദില്ലി: ഇന്ത്യയില്‍ കൂടുതല്‍ വരിക്കാരെ നേടുന്നതിന് ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് പുതിയ ഓഫറുമായി രംഗത്ത്. പുതിയ അംഗങ്ങള്‍ക്കായി പുതിയ ഓഫര്‍ നെറ്റ്ഫ്ലിക്സിന് ഇപ്പോള്‍ പരീക്ഷിക്കുന്നു. അംഗത്വത്തിനായി സൈന്‍ അപ്പ് ചെയ്യുന്ന ഓരോ പുതിയ ഉപയോക്താവിനും പ്രതിമാസം 5 രൂപ മാത്രമേ ആദ്യമാസം സബ്‌സ്‌ക്രിപ്ഷന്‍ തുകയായി ഈടാക്കൂ. 

ആദ്യ മാസം കഴിഞ്ഞാല്‍, തിരഞ്ഞെടുത്ത പ്ലാന്‍ അടിസ്ഥാനമാക്കി ഉപയോക്താവില്‍ നിന്നും സാധാരണ നിരക്ക് ഈടാക്കും. ഫെബ്രുവരി 21 മുതല്‍ ഓഫര്‍ ലഭ്യമാകുന്നുണ്ട്. എന്നാല്‍ നിലവിലുള്ള അംഗങ്ങള്‍ക്കും പ്രമോഷണല്‍ ഓഫര്‍ ലഭിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്ലിക്സിന്‍റെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളിലും പ്രമോഷണല്‍ ഓഫര്‍ സാധുവായിരിക്കും. അതിനാല്‍, നിങ്ങള്‍ പ്രതിമാസം 199 രൂപ വിലമതിക്കുന്ന ഏറ്റവും വിലകുറഞ്ഞ പ്ലാനിലേക്കോ അല്ലെങ്കില്‍ പ്രതിമാസം 799 രൂപ വിലമതിക്കുന്ന ഏറ്റവും ചെലവേറിയ പ്ലാനിലേക്കോ ഒരു മാസത്തിന് ശേഷം മാറുവാന്‍ ഉദ്ദേശിക്കുന്നെങ്കിലും ആദ്യമാസം 5 രൂപയെ ആകൂ.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് നെറ്റ്ഫ്ലിക്സ് ഇപ്പോഴും. ഇന്ത്യയ്ക്കായി ഏറ്റവും വിലകുറഞ്ഞ മൊബൈല്‍ പ്ലാന്‍ കൊണ്ടുവന്നിട്ടും, ജനപ്രീതിയുടെ കാര്യത്തില്‍ പ്രാദേശിക സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നെറ്റ്ഫ്ലിക്സ് വലിയ വെല്ലുവിളി നേരിടുന്നുണ്ട്. പ്രതിമാസ ചാര്‍ജ് നെറ്റ്ഫ്ലിക്സില്‍ കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സ് തുടക്കത്തില്‍ പുതിയ അംഗങ്ങള്‍ക്ക് ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി വാഗ്ദാനം ചെയ്തുവെങ്കിലും പിന്നീട് ഇത് നിര്‍ത്തിയിരുന്നു.

ആമസോണ്‍ അതിന്‍റെ ആമസോണ്‍ പ്രൈം വീഡിയോ പ്രതിമാസം 129 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നു, ഇതിനൊപ്പം തന്നെ അനുബന്ധമായി ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനും ആമസോണ്‍ പ്രൈം മ്യൂസിക്കും കൂട്ടിച്ചേര്‍ക്കുന്നു. ആമസോണ്‍ അതിന്‍റെ ഏതെങ്കിലും പ്ലാനുകളില്‍ വീഡിയോ ക്വാളിറ്റി നിയന്ത്രിക്കുന്നില്ല. ഹോട്ട്സ്റ്റാറിനും പ്രതിമാസം 199 രൂപ പ്രതിമാസ പ്ലാന്‍ ഉണ്ട്.

എന്നാല്‍ ഈ തുകയ്ക്ക് നെറ്റ്ഫ്ലിക്സില്‍ ലഭിക്കുന്നത് ബേസിക്ക് പ്ലാനാണ്. ഇതാണ് ഇപ്പോഴും ഉപയോക്താക്കളെ നെറ്റ്ഫ്ലിക്സില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ഹോട്ട്സ്റ്റാറിലേക്കും മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്കും നയിക്കുകയും ചെയ്യുന്നത്. ഇതിനെ മറികടക്കാന്‍ 5 രൂപ ഓഫറുകൊണ്ട് സാധിക്കും എന്നാണ് നെറ്റ്ഫ്ലിക്സ് പ്രതീക്ഷ.

Latest Videos
Follow Us:
Download App:
  • android
  • ios