Netflix : നെറ്റ്ഫ്ലിക്സ് പ്ലാനുകളുടെ വില കുത്തനെ കുറയും; പുതിയ പ്ലാന്‍ ഇങ്ങനെയാണ്.!
വ്യാപകമായ പാസ്വേഡ് പങ്കിടല്‍, മറ്റ് സ്ട്രീമിംഗ് ഭീമന്മാരില്‍ നിന്നുള്ള മത്സരം, നടന്നുകൊണ്ടിരിക്കുന്ന റഷ്യ-ഉക്രെയ്ന്‍ യുദ്ധം എന്നിവ പണമടച്ചുള്ള സബ്സ്‌ക്രിപ്ഷനുകളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകാത്തതിന്റെ ചില കാരണങ്ങളാണെന്ന് നെറ്റ്ഫ്ലിക്സ് കരുതുന്നു.
വളരെക്കാലമായി നെറ്റ്ഫ്ലിക്സ് ഉപയോക്താക്കള്‍ വിലകുറഞ്ഞ പ്ലാനുകള്‍ വേണമെന്ന ആവശ്യം ഒരു പരാതിയായി ഉന്നയിക്കുന്നു. ഇപ്പോള്‍ അത് സംഭവിക്കുകയാണെന്ന് കമ്പനി സിഇഒ റീഡ് ഹേസ്റ്റിംഗ്‌സ് ഉറപ്പ് നല്‍കുകയാണ്. പക്ഷേ, പരസ്യങ്ങള്‍ കാണേണ്ടിവരുമന്നു മാത്രം. പുതിയ പരസ്യ-പിന്തുണയുള്ള പ്ലാനുകള്‍ കമ്പനി പരീക്ഷിക്കുന്നുണ്ടെന്ന് റീഡ് വെളിപ്പെടുത്തി, അത് നിലവിലെ നെറ്റ്ഫ്ലിക്സ്പ്ലാനുകളേക്കാള്‍ വളരെ വിലകുറഞ്ഞതാണ്.
നെറ്റ്ഫ്ലിക്സ് അതിന്റെ സ്ട്രീമിംഗ് സര്‍വീസില്‍ പരസ്യം കാണിക്കുന്നതിന് എതിരായിരുന്നു. എന്നാല്‍ ഉപയോക്താവിന് വിലകുറഞ്ഞ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ വേണമെങ്കില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടിവരും എന്ന നിലപാടിലാണ് നെറ്റ്ഫ്ലിക്സ്. ഒരു വര്‍ഷത്തിനകം ഈ സേവനം ആരംഭിക്കുമെന്ന് ഹേസ്റ്റിംഗ്‌സ് വെളിപ്പെടുത്തി. പുതിയ പരസ്യ-പിന്തുണയുള്ള പ്ലാനുകള്‍, വിലകുറഞ്ഞതായിരിക്കും, അത് കമ്പനിക്ക് പ്രയോജനകരമാണെന്ന് തെളിയിക്കുമെന്നും അത് ധാരാളം പുതിയ വരിക്കാരെ ആകര്‍ഷിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
വ്യാപകമായ പാസ്വേഡ് പങ്കിടല്‍, മറ്റ് സ്ട്രീമിംഗ് ഭീമന്മാരില്‍ നിന്നുള്ള മത്സരം, നടന്നുകൊണ്ടിരിക്കുന്ന റഷ്യ-ഉക്രെയ്ന്‍ യുദ്ധം എന്നിവ പണമടച്ചുള്ള സബ്സ്‌ക്രിപ്ഷനുകളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകാത്തതിന്റെ ചില കാരണങ്ങളാണെന്ന് നെറ്റ്ഫ്ലിക്സ് കരുതുന്നു. അതിനാല്‍ വരുമാനം കൂട്ടാന്‍ ചില രാജ്യങ്ങളില്‍ നെറ്റ്ഫ്ലിക്സ്അതിന്റെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ വില കൂട്ടി. എന്നാല്‍ ഈ നിരക്ക് വര്‍ദ്ധനവ് തിരിച്ചടിയാണ് ഉണ്ടാക്കിയത്. യുഎസിലെയും കാനഡയിലെയും ഏകദേശം 600,000 വരിക്കാരെ ഇത് മൂലം നഷ്ടമായി.
പരസ്യ-പിന്തുണയുള്ള പ്ലാനുകള്‍ പ്രവര്‍ത്തിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഹേസ്റ്റിംഗ്‌സ് പറഞ്ഞു, ഡിസ്‌നി അത് ചെയ്യുന്നു. എച്ച്ബിഒ അത് ചെയ്തു. ഞങ്ങളും അതില്‍ വിജയിക്കും.
ഇന്ത്യയില്‍, നെറ്റ്ഫ്ലിക്സ്മൊബൈല്‍ പ്ലാനിന്റെ വില 199 രൂപയില്‍ നിന്ന് 149 രൂപയായി കുറച്ചു, മൊബൈല്‍ പ്ലാന്‍ ഉപയോക്താക്കളെ ഫോണുകളിലും ടാബ്ലെറ്റുകളിലും 480p-ല്‍ വീഡിയോകള്‍ സ്ട്രീം ചെയ്യാന്‍ അനുവദിക്കുന്നു. അടിസ്ഥാന പ്ലാന്‍ ഉപയോക്താക്കളെ വീഡിയോകളും ഒരൊറ്റ മൊബൈലിലും സ്ട്രീം ചെയ്യാന്‍ അനുവദിക്കുന്നു. ടാബ്ലെറ്റ്, കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ടെലിവിഷന്‍ സ്‌ക്രീന്‍ എന്നിവയ്ക്ക് ഇപ്പോള്‍ 199 രൂപയാണ് വില. പ്ലാന്‍ നേരത്തെ 499 രൂപയായിരുന്നു.
ഹൈ ഡെഫനിഷനില്‍ വീഡിയോകള്‍ സ്ട്രീം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് സബ്സ്‌ക്രിപ്ഷന്‍ പ്ലാനിന് ഇപ്പോള്‍ ഇന്ത്യയില്‍ 499 രൂപയാണ് വില. ഒരേ സമയം രണ്ട് വ്യത്യസ്ത ഉപകരണങ്ങളില്‍ വീഡിയോകള്‍ സ്ട്രീം ചെയ്യാന്‍ ഈ പ്ലാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് പ്ലാനിന് നേരത്തെ 649 രൂപയായിരുന്നു വില. ഇപ്പോള്‍ പ്രീമിയം പ്ലാനിലേക്ക് വരുമ്പോള്‍, പ്ലാനിന് നേരത്തെ 799 രൂപയായിരുന്നു വില, ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് 649 രൂപ മാത്രം. പ്രീമിയം പ്ലാന്‍ ഉപയോക്താക്കളെ 4K+HDR-ല്‍ വീഡിയോകള്‍ ബ്രൗസ് ചെയ്യാന്‍ അനുവദിക്കുന്നു. ഈ പ്ലാന്‍ ഉപയോഗിച്ച് ഒരേ സമയം നാല് വ്യത്യസ്ത ഉപകരണങ്ങള്‍ കാണാന്‍ ഉപയോക്താക്കളെ പ്രീമിയം പ്ലാന്‍ അനുവദിക്കുന്നു.