ഇനി കമ്പ്യൂട്ടറുകളില്‍ നിന്ന് ആന്‍ഡ്രോയ്‌ഡ് ഫോണുകളിലേക്ക് ഫയലുകള്‍ അയക്കുന്നത് എളുപ്പമാകും

ക്രോസ് പ്ലാറ്റ്‌ഫോം ഫയല്‍ ട്രാന്‍സ്‌ഫറുകളിലെ ആയാസം ഒഴിവാക്കാനാണ് മൈക്രോസോഫ്റ്റ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്

My Phone Microsoft introduces new tool for easy file sharing with Android Phones

റെഡ്മണ്ട്: വിന്‍ഡോസ് പിസികളില്‍ (പേഴ്‌സണല്‍ കമ്പ്യൂട്ടര്‍) നിന്ന് ആന്‍ഡ്രോയ്‌ഡ് ഫോണിലേക്ക് ഫയലുകള്‍ മാറ്റുന്നത് എളുപ്പമാക്കാന്‍ മൈക്രോസോഫ്റ്റിന്‍റെ പുതിയ ഫീച്ചര്‍. ഏറ്റവും പുതിയ വിന്‍ഡോസ് 11 ബീറ്റ അപ്‌ഡേറ്റിലാണ് ഈ ഫീച്ചര്‍ വന്നിരിക്കുന്നത്. വിന്‍ഡോസ് ഇന്‍സൈഡര്‍ പ്രോഗ്രാമിന്‍റെ ഭാഗമായവര്‍ക്ക് ഈ ഫീച്ചര്‍ ഇപ്പോള്‍ ഉപയോഗിക്കാം. 

വിന്‍ഡോസ് പിസികളില്‍ നിന്ന് ആന്‍ഡ്രോയ്‌ഡ് ഫോണുകളിലേക്ക് നേരിട്ട് ഫയലുകള്‍ ഷെയര്‍ ചെയ്യുക മുമ്പ് അത്ര എളുപ്പമായിരുന്നില്ല. ക്രോസ് പ്ലാറ്റ്‌ഫോം ഫയല്‍ ട്രാന്‍സ്‌ഫറുകളിലെ ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മൈക്രോസോഫ്റ്റ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഇതോടെ വിന്‍ഡോസ് ഷെയര്‍ ഇന്‍റര്‍ഫേസില്‍ 'മൈ ഫോണ്‍' എന്ന സെര്‍ച്ച് ഐക്കണ്‍ പ്രത്യക്ഷപ്പെടും. ഈ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ആന്‍ഡ്രോയ്‌ഡ് ഫോണും പിസിയും തമ്മില്‍ പെയര്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ആന്‍ഡ്രോയ്‌ഡ് ഫോണില്‍ ലിങ്ക് ടു വിന്‍ഡോസ് ആപ്പും പിസിയില്‍ ഫോണ്‍ ലിങ്ക് ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്യുക. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ സ്ക്രീനില്‍ കാണുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് ഇരു ഡിവൈസുകളും പെയര്‍ ചെയ്യാം. ഇങ്ങനെ പെയര്‍ ചെയ്തുകഴിഞ്ഞാല്‍ മൈ ഫോണ്‍ ഐക്കണ്‍ വിന്‍ഡോസിന്‍റെ ഷെയര്‍ വിന്‍ഡോയില്‍ പ്രത്യക്ഷപ്പെടും. വളരെ വേഗത്തിലും അനായാസവും ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ഈ സംവിധാനം വഴി സാധിക്കും എന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള മൈ ഫോണ്‍ സംവിധാനം കൂടുതല്‍ അപ്‌ഡേറ്റുകളോടെയാവും ആളുകളിലേക്ക് വ്യാപകമായി എത്തുക. 

നിലവില്‍ പിസികളില്‍ നിന്ന് ആന്‍ഡ്രോയ്‌ഡ‍് ഫോണുകളിലേക്ക് ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ഗൂഗിളിന്‍റെ ക്വിക് ഷെയര്‍ പോലുള്ള സംവിധാനങ്ങളാണ് ഉപയോഗിച്ചുവരുന്നത്. ഇതിനേക്കാളെല്ലാം മികച്ചതായിരിക്കും 'മൈ ഫോണ്‍' എന്നാണ് പ്രതീക്ഷിക്കുന്നത്. 

Read more: നിങ്ങളുടെ ആന്‍ഡ്രോയ്‌ഡ് ഫോണ്‍ നഷ്‌ടമായാല്‍ എളുപ്പം കണ്ടെത്താം, ഡാറ്റ ചോരും എന്ന പേടി വേണ്ട; ഇതാ വഴി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios