Microsoft Windows 8.1 : വിൻഡോസ് 8.1 നുള്ള സപ്പോര്‍ട്ട് പിന്‍വലിക്കുമെന്ന് മൈക്രോസോഫ്റ്റ്

വിൻഡോസ് 8.1-നുള്ള പിന്തുണ മൈക്രോസോഫ്റ്റ് നിർത്തലാക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ സോഫ്റ്റ്‌വെയർ പ്രവർത്തിക്കും. പക്ഷേ പുതിയ സുരക്ഷ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളുണ്ടാകില്ല. 

Microsoft Announces Support For Windows 8.1 to End in January 2023

സന്‍ഫ്രാന്‍സിസ്കോ: ജനുവരിയോടെ വിൻഡോസ്  8.1 (Windows 8.1) ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിനുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് (Microsoft). വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പിനുള്ള സാങ്കേതിക പിന്തുണയും സുരക്ഷാ അപ്‌ഡേറ്റുകളും 2023 ജനുവരി 10-ന് ശേഷം നൽകില്ലെന്നാണ്  മൈക്രോസോഫ്റ്റ്  അറിയിച്ചിരിക്കുന്നത്. വിൻഡോസ് 11 പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു പുതിയ പിസിയിലേക്ക് മാറാൻ മൈക്രോസോഫ്റ്റ് തങ്ങളുടെ ഉപയോക്താക്കളോട് ശുപാർശ ചെയ്തിട്ടുണ്ട്. 

വിൻഡോസിന്റെ പഴയ പതിപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് സ്വഭാവികമായും സംശയങ്ങൾ ഉണ്ടാകും. ഇത് കണക്കിലെടുത്ത് സംശയങ്ങൾ പരിഹരിക്കുന്നതിനുള്ള ചോദ്യങ്ങളുടെ ഒരു പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2023 ജനുവരിക്ക് ശേഷം വിൻഡോസ് 8.1-ൽ തുടരുന്നത് ഉപയോക്താക്കളുടെ പിസിയെ കൂടുതൽ സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് കമ്പനി പറയുന്നത്.

വിൻഡോസ് 8.1-നുള്ള പിന്തുണ മൈക്രോസോഫ്റ്റ് നിർത്തലാക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ സോഫ്റ്റ്‌വെയർ പ്രവർത്തിക്കും. പക്ഷേ പുതിയ സുരക്ഷ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളുണ്ടാകില്ല. അടുത്ത വർഷം ജനുവരി 10 ന് ശേഷം, മൈക്രോസോഫ്റ്റിന്റെ 365 ആപ്ലിക്കേഷനുകളും വിൻഡോസ് 8.1-ൽ പിന്തുണയ്‌ക്കില്ല.  മൈക്രോസോഫ്റ്റിന്റെ മോഡേൺ ലൈഫ് സൈക്കിൾ പോളിസിയാണ്  ഇവയെ നിയന്ത്രിക്കുന്നത്. മൈക്രോസോഫ്റ്റ് വേഡ്, മൈക്രോസോഫ്റ്റ്  എക്സൽ, മൈക്രോസോഫ്റ്റ് ഓഫീസ് എന്നീ ആപ്ലിക്കേഷനുകൾ പോലും ഏറ്റവും പുതിയ സുരക്ഷാ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ സ്വീകരിക്കുന്നത് നിർത്തും.

നിലവിൽ വിൻഡോസ്  8.1 - ൽ നിന്ന് വിൻഡോസ് 10 - ലേക്കോ വിൻഡോസ് 11 - ലേക്കോ സൗജന്യ അപ്‌ഗ്രേഡ് മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്തിട്ടില്ല.  വിൻഡോസ് 10-ന്റെയോ വിൻഡോസ് 11-ന്റെയോ  പകർപ്പ് വാങ്ങണമെങ്കിൽ മൈക്രോസോഫ്റ്റിന്റെ വെബ്സൈറ്റിൽ കാണുന്ന   ലിങ്കുകളിൽ ബന്ധപ്പെടണം. അല്ലെങ്കിൽ ഓപ്‌ഷനുകളെക്കുറിച്ച് അറിയാൻ ഒരു റീട്ടെയിലറെ ബന്ധപ്പെടുകയുമാകാം. വിൻഡോസ് 10-ൽ നിന്ന് വിൻഡോസ്   11 - ലേക്കുള്ള അപ്‌ഗ്രേഡ് നിലവിൽ സൗജന്യമാണ്.

ഇതുവരെയുള്ളതിൽ ഏറ്റവും സുരക്ഷിതമായത് വിൻഡോസ് 11 ആണ്.  ആന്റിവൈറസ്, ഫയർവാൾ, ഇന്റർനെറ്റ് സെക്യൂരിറ്റി എന്നി ഉൾപ്പെട്ട എൻഡ്-ടു-എൻഡ് എൻക്രിപ്ഷനോ‌ട് കൂടിയതാണ് വിൻഡോസ് 11.  കൂടുതൽ സുരക്ഷാ ഫീച്ചറുകൾ, ഡാഷ്‌ബോർഡ് ഡിസ്‌പ്ലേകൾ,  അപ്‌ഡേറ്റുകൾ എന്നിവ എല്ലാം ഇതിൽ ലഭ്യമാണ്. അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് ഇന്റർനെറ്റ് ആക്‌സസ് ആവശ്യമാണ്.

90-കളുടെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇനി ഓര്‍മ

ഒരിക്കലും ആ വഴിക്കില്ല; ക്രിപ്റ്റോയെ തള്ളി ബിൽ ഗേറ്റ്സ്

Latest Videos
Follow Us:
Download App:
  • android
  • ios