'കെ-സ്മാര്‍ട്ട് ആവശ്യപ്പെട്ട് കര്‍ണാടക'; ഉദ്ഘാടന വേദിയില്‍ വച്ച് ധാരണാപത്രം കൈമാറിയെന്ന് മന്ത്രി

കേരളം ഇന്ത്യയ്ക്ക് വഴി കാണിക്കുന്നുവെന്നത് വെറുതെ പൊങ്ങച്ചം പറയുന്നതല്ല എന്ന് തെളിയിക്കുന്നതാണ് കെ സ്മാര്‍ട്ട് കര്‍ണാടക നടപ്പിലാക്കാന്‍ മുന്നോട്ടുവന്നതെന്ന് മന്ത്രി രാജേഷ്.

mb rajesh says karnataka government has requested ksmart application joy

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ രംഗത്ത് വന്നെന്ന് മന്ത്രി എംബി രാജേഷ്. അതിനുള്ള ധാരണാപത്രം കര്‍ണാടക മുനിസിപ്പല്‍ ഡേറ്റ സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ പ്രീതി ഗെലോട്ട് ഐഎഎസുമായി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സിഎംഡി ഡോ. സന്തോഷ് ബാബു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറി. മറ്റ് ചില സംസ്ഥാനങ്ങളും കെ സ്മാര്‍ട്ടിനായി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി രാജേഷ് പറഞ്ഞു. 

'കേരളം ഇന്ത്യയ്ക്ക് വഴി കാണിക്കുന്നുവെന്നത് വെറുതെ പൊങ്ങച്ചം പറയുന്നതല്ല എന്ന് തെളിയിക്കുന്നതാണ് കെ സ്മാര്‍ട്ട് കര്‍ണാടക നടപ്പിലാക്കാന്‍ മുന്നോട്ടുവന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രൊഫിറ്റ് ഫൗണ്ടേഷനായ ദി ഇന്റര്‍നെറ്റ് കമ്പ്യൂട്ടര്‍ പ്രോട്ടോക്കോള്‍ കെ സ്മാര്‍ട്ടുമായി സഹകരിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.' കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ അര്‍ബന്‍ ഡിജിറ്റല്‍ മിഷന്റെ ഉന്നത ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നെന്ന് മന്ത്രി രാജേഷ് അറിയിച്ചു. 

മന്ത്രി എംബി രാജേഷിന്റെ കുറിപ്പ്: കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ നമ്മുടെ കെ സ്മാര്‍ട്ട് അവിടെ നടപ്പിലാക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നു. ഇത് കേരളത്തിന് വലിയ അഭിമാനവും അംഗീകാരവുമാണ്. അതിനുള്ള ധാരണാപത്രം കര്‍ണാടക മുനിസിപ്പല്‍ ഡേറ്റ സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ (റിഫോംസ്) പ്രീതി ഗെലോട്ട് ഐഎഎസുമായി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സി എം ഡി ഡോ. സന്തോഷ് ബാബു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറി. കേരളം ഇന്ത്യയ്ക്ക് വഴി കാണിക്കുന്നുവെന്നത് വെറുതെ പൊങ്ങച്ചം പറയുന്നതല്ല എന്ന് തെളിയിക്കുന്നതാണ് കെ സ്മാര്‍ട്ട് കര്‍ണാടക നടപ്പിലാക്കാന്‍ മുന്നോട്ടുവന്നത്. മറ്റ് ചില സംസ്ഥാനങ്ങളും താല്പര്യം അറിയിച്ചിട്ടുണ്ട്.

മറ്റൊരു സന്തോഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രൊഫിറ്റ് ഫൗണ്ടേഷനായ ദി ഇന്റര്‍നെറ്റ് കമ്പ്യൂട്ടര്‍ പ്രോട്ടോക്കോള്‍ (ഐസിപി) കെ സ്മാര്‍ട്ടുമായി സഹകരിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഐസിപിയുടെ പ്രതിനിധി ശശി ശേഖര്‍ ഇന്നത്തെ ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഐസിപിയുടെ പിന്തുണയില്‍ നടപ്പാക്കുന്ന സേവനങ്ങള്‍ കുറ്റമറ്റതും ചെലവ് കുറഞ്ഞതും വേഗതയേറിയതുമാണ്. ഉപയോക്താക്കളുടെ എണ്ണം എത്ര വര്‍ദ്ധിച്ചാലും മികച്ച സേവനം ലഭ്യമാക്കാന്‍ ഇത് സഹായിക്കും. കെ സ്മാര്‍ട്ടിന്റെ ഭാവി വികസനത്തിന് ഒരു വലിയ പിന്തുണയായിരിക്കും ഐസിപിയുടെ സഹകരണ വാഗ്ദാനം. മാത്രമല്ല ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍ പോലെയുള്ള നൂതന സാങ്കേതികവിദ്യകളില്‍ ഇന്‍ക്യുബേഷന്‍ പ്രോഗ്രാം നടത്തുന്നതിനുള്ള താല്‍പര്യവും ഐസിപി അറിയിച്ചിട്ടുണ്ട്. ഈ പുതിയ സാങ്കേതിക വിദ്യ മേഖലകളിലെ സ്റ്റാര്‍ട്ടപ്പ് രംഗത്ത് കേരളത്തെ ഒരു പ്രധാന ഡെസ്റ്റിനേഷനാക്കി മാറ്റുന്നതിലും ആയിരക്കണക്കിന് തൊഴിലവസരം നമ്മുടെ ചെറുപ്പക്കാര്‍ക്ക് നല്‍കുന്നതിലും ഇന്റര്‍നെറ്റ് കമ്പ്യൂട്ടര്‍ പ്രോട്ടോക്കോളുമായിട്ടുള്ള സഹകരണം വഴിതുറക്കും.

മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ അര്‍ബന്‍ ഡിജിറ്റല്‍ മിഷന്റെ ഉന്നത ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. അവര്‍ പറഞ്ഞത് കേരളത്തിന്റെ ഈ ആപ്പ് ലോഞ്ച് ചെയ്യുന്നത് കാണാന്‍ തങ്ങള്‍ അതീവ താല്പര്യത്തോടെ കാത്തിരിക്കുകയായിരുന്നു. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം മാതൃകയാക്കാന്‍ കഴിയും, എന്നതിനാലാണ് അവരിത്രയും താല്പര്യത്തോടെ ഇതിനെ വീക്ഷിക്കുന്നത്. നാഷണല്‍ അര്‍ബന്‍ ഡിജിറ്റല്‍ മിഷന്‍ ഐകെഎമ്മിനെ പങ്കാളിയായും അംഗീകരിച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്‌സ് (NIUA) അര്‍ബന്‍ ഗവേണന്‍സ് പ്ലാറ്റ്‌ഫോം (NUGP) സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനുള്ള നിര്‍വ്വഹണ പങ്കാളിയായും ഐകെഎമ്മിനെ എംപാനല്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇങ്ങനെ എംപാനല്‍ ചെയ്യപ്പെട്ട ഏക സര്‍ക്കാര്‍ ഏജന്‍സി ഐകെഎം ആണ്. ഐ കെ എമ്മിന്റെ 100 അംഗ കോര്‍ ടീം 120 ദിവസം കൊണ്ടാണ് കെ സ്മാര്‍ട്ട് വികസിപ്പിച്ചത്. അവര്‍ക്ക് അഭിനന്ദനങ്ങള്‍.

ഫോട്ടോഷൂട്ടിന് പോകാൻ അനുമതി നിഷേധിച്ചു; 21കാരി ജീവനൊടുക്കി 
 

Latest Videos
Follow Us:
Download App:
  • android
  • ios