'make a scene' ഇന്‍സ്റ്റഗ്രാം റീല്‍സില്‍ സീന്‍ ആകുന്നു; ട്രോളി വീഡിയോ.!

ഇപ്പോള്‍ അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റായിരിക്കുന്നത് 'make a scene' എന്ന  ഒരു വിഭാഗം വീഡിയോകളാണ്. പ്രാങ്ക് വീഡിയോകളുടെ പുതിയ ഷോര്‍ട്ട് വീഡിയോ പതിപ്പാണ് ഇതെന്ന് പറയാം. 

make a scene videos trending on instagram social media trolled this trend

തിരുവനന്തപുരം: ഇന്നത്തെ യുവാക്കള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയയാണ് ഇന്‍സ്റ്റഗ്രാം. ഇതില്‍ തന്നെ റീല്‍സ് എന്ന വിഭാഗം യുവാക്കള്‍ക്കിടയില്‍ വളരെ ജനകീയമാണ്. ഷോര്‍ട്ട് വീഡിയോകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സെലബ്രൈറ്റി സ്റ്റാറ്റസിലും, ഇന്‍ഫ്യൂവന്‍സര്‍ എന്ന നിലയിലും വളര്‍ന്ന യുവാക്കള്‍ ഏറെ. ഇന്നത്തെ യുവാക്കള്‍ക്കിടയിലെ ഏറ്റവും പുതിയ ട്രെന്‍റ് എന്താണ് എന്ന് അറിയാന്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ശ്രദ്ധിച്ചാല്‍ മതിയെന്നാണ് സോഷ്യല്‍മീഡിയ വിശേഷം.

ഇപ്പോള്‍ അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റായിരിക്കുന്നത് 'make a scene' എന്ന  ഒരു വിഭാഗം വീഡിയോകളാണ്. പ്രാങ്ക് വീഡിയോകളുടെ പുതിയ ഷോര്‍ട്ട് വീഡിയോ പതിപ്പാണ് ഇതെന്ന് പറയാം. തീര്‍ത്തും അപ്രതീക്ഷിതമായ സമയത്ത് വളരെ വിചിത്രമായ കാര്യം ചെയ്യുക എന്നതാണ് ഇത്തരം വീഡിയോ കണ്ടന്‍റിന്‍റെ ചുരുക്കം. നേരത്തെ തന്നെ മറ്റ് ഭാഷകളിലെ റീല്‍സുകളില്‍ നിറഞ്ഞിരുന്ന ഈ സീന്‍ ഉണ്ടാക്കല്‍ കേരളത്തിലും ഇപ്പോള്‍ തരംഗമാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Moonjified (@moonji.fied)

ഇത്തരത്തില്‍ ഇപ്പോള്‍ വൈറലായ ചില വീഡിയോകള്‍ ഉണ്ട്. അതില്‍ ഒന്ന് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഓടുന്ന ബസിനെ കൈകാട്ടി നിര്‍ത്തി അതില്‍ കയറാതെ കബളിപ്പിക്കുന്നതാണ്. മീന്‍ പിടിക്കുന്ന സുഹൃത്തിനെ പുഴയില്‍ തള്ളിയിടുന്നത്, ആള്‍ക്കൂട്ടത്തിനിടയില്‍ കുഴഞ്ഞുവീണതായി അഭിനയിക്കുന്നത് ഇങ്ങനെ പോകുന്നു ഇത്തരം വീഡിയോകളിലെ ഉള്ളടക്കങ്ങള്‍. പലതിലും വീഡിയോ ചിത്രീകരിക്കുന്ന ഒരാള്‍ വീഡിയോയില്‍ അഭിനയിക്കുന്ന വ്യക്തിയെ 'make a scene'എന്ന് പറഞ്ഞ് തള്ളിവിടുന്നതാണ് കാണുന്നത്.

എന്നാല്‍ ഇത്തരം വീഡിയോകള്‍ക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഇത്തരത്തില്‍ വൈറലായ ഒരു വീഡിയോയില്‍ റോഡില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ 'പുഷ് അപ്' എടുക്കുന്നതാണ് കാണിക്കുന്നത്. എന്നാല്‍ ഇത് അപകടകരമാണ് എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ഇത്തരത്തില്‍ പല അപകടകരമായ കാര്യങ്ങളും ഇത്തരം സംഭവങ്ങളില്‍ ഉണ്ടെന്ന് കാഴ്ചക്കാര്‍ പറയുന്നു.

അതേ സമയം പ്രമുഖ ട്രോള്‍ വീഡിയോ മേക്കര്‍ ഉബൈദ് ഇത് സംബന്ധിച്ച് ഒരു ട്രോള്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം ശ്രദ്ധേയമായ ഈ വീഡിയോകളില്‍ ഇത്തരം വീഡിയോകള്‍ക്കെതിരെ എങ്ങനെ കാഴ്ചക്കാര്‍ പ്രതികരിക്കുന്നു എന്ന് ഹാസ്യത്തിലൂടെ ആവിഷ്കരിക്കുന്നു. #makeascene എന്ന ഹാഷ്ടാഗില്‍ ആയിരക്കണക്കിന് വീഡിയോകള്‍ ഇതിനകം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്.

ലിപ് ലോക്ക് ചലഞ്ച്; വിദ്യാർഥികൾക്കെതിരെ കേസ്, ദൃശ്യങ്ങൾ ദുരുപയോ​ഗംചെയ്ത് പെൺകുട്ടികളെ പീഡിപ്പിച്ചെന്നും പൊലീസ്

മെട്രോയില്‍ പെണ്‍കുട്ടിയുടെ റീല്‍ വീഡിയോ വൈറലായി; പിന്നാലെ വരുന്നത് എട്ടിന്‍റെ പണി.!

Latest Videos
Follow Us:
Download App:
  • android
  • ios