വീഡിയോ ഗെയിമില്‍ അവതാറായി രാഷ്ട്രപിതാവ് ; അപമാനത്തിനെതിരെ രൂക്ഷ വിമർശനമുയരുന്നു

മഹാത്മാഗാന്ധിയുടെ വേഷത്തിന് സമാനമായ വസ്ത്രങ്ങളും മുടിയും തലയും ശരീരപ്രകൃതിയുമുള്ള അവതാറാണ് വീഡിയോ ഗെയിമിൽ ഉള്ളത്. 

Mahatma Gandhis avatar debut in WWE 2K22

ദില്ലി: വീഡിയോ ഗെയിം കളിക്കാത്തവർ ചുരുക്കമായിരിക്കും. പക്ഷേ രാഷ്ട്രപിതാവിന്റെ അവതാറുണ്ടാക്കി ഒന്ന് കളിക്കാൻ പറഞ്ഞാലോ. വീഡിയോ ഗെയിമിൽ രാഷ്ട്രപിതാവിനെ അവതാറാക്കിയിരിക്കുകയാണ് WWE 2K22. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയെയാണ് വീഡിയോ ഗെയിമിലെ അവതാറാക്കി അപമാനിച്ചിരിക്കുന്നത്.  

ഗുസ്തി വീഡിയോ ഗെയിമാണിത്. ഡബ്ല്യൂഡബ്ല്യൂഡബ്ല്യൂ ഫൈറ്റ്‌സ്, ഗെയിമിങ് ഈസ് ആൻ ആർട്ട് എന്നീ  യൂട്യൂബ് ചാനലുകളിലെ വീഡിയോയിലൂടയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോയിൽ ഗാന്ധിയുടെ അവതാറുമായി പ്രശസ്ത റെസ്‌ലിങ്‌ താരങ്ങളായ ബിഗ്‌ഷോയും വീർ മഹാനുമെല്ലാം ഗുസ്തി പിടിക്കുന്നതിന്റെ  ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

മഹാത്മാഗാന്ധിയുടെ വേഷത്തിന് സമാനമായ വസ്ത്രങ്ങളും മുടിയും തലയും ശരീരപ്രകൃതിയുമുള്ള അവതാറാണ് വീഡിയോ ഗെയിമിൽ ഉള്ളത്. അവതാറിന്റെ പേരും ഗാന്ധിയെന്നാണ്. മത്സരം ആസ്വദിക്കുന്ന നിരവധി പേരാണുള്ളത്. അടുത്തത് ഗാന്ധിജിയും ഗോഡ്സെയും തമ്മിലുള്ള മത്സരം ആയിരിക്കണമെന്ന് പറയുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. 

നിലവിൽ സമൂഹമാധ്യമങ്ങളിലാകെ വൻ വിമർശനങ്ങളാണ് ഗെയിമിങ് ടീം നേരിടുന്നത്.  രാഷ്ട്രപിതാവിനെ വെച്ച് ഇത്തരം തമാശകളും വിനോദങ്ങളും എന്തിനാണെന്നും ഇതിൽ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും പലരും ചോദിക്കുന്നുണ്ട്.ഇത്തരമൊരു സംഭവം ദുഃഖകരമാണെന്ന് പറയുന്നവരും ഉണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ  മഹാത്മ ഗാന്ധിയെയും സുഭാഷ് ചന്ദ്രബോസിനോയും പോലുള്ള വ്യക്തിത്വങ്ങളെ അപമാനിക്കാനാവില്ലെന്ന് 2015-ൽ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.  

'ഐ മെറ്റ് ഗാന്ധി' എന്ന കവിതയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഗാന്ധി പറയുന്ന രീതിയിൽ എഴുതിയതാണ് ഈ കവിത. മറാത്തി കവി വസന്ത് ദത്താത്രേയ ഗുർജർ മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയെന്ന കേസിലാണ് കോടതി ഇത്തരമൊരു നീരീക്ഷണം നടത്തിയത്. ഇതിന് മുൻപ് മറ്റൊരു സംഭവം ഉണ്ടായിട്ടുണ്ട്. 2015-ൽ ഗാന്ധിയുടെ ചിത്രവും പേരും പതിച്ച് ബിയർ പുറത്തിറക്കിയതായിരുന്നുവത്. അതിന്റെ പേരിൽ ഒരു അമേരിക്കൻ കമ്പനിയ്ക്ക് മാപ്പ് പറയേണ്ടി വന്നിട്ടുണ്ട്.

കായിക വിനോദത്തിലെ ഏറ്റവും വലിയ ഗെയിം എന്ന വിശേഷിപ്പിക്കലുമായി മുന്നോട്ട് പോകുന്നതാണ് WWE 2K22 വീഡിയോ ഗെയിം.  എല്ലാ രൂപത്തിലും വലുപ്പത്തിലുമുള്ള WWE സൂപ്പർസ്റ്റാറുകളെ ഗെയിമിൽ ഫീച്ചർ ചെയ്യുന്നുണ്ട്. പുതിയ ഡിഎൽസി പായ്ക്കുകളും ഹാർഡ്-ഹിറ്റിംഗ് കണ്ടന്റുകളും ഇതിൽ ഉണ്ട്.

മിന്നും വേഗത്തിൽ ഡെലിവറി: സേവനം 50 ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് ആമസോൺ

അക്രമത്തെ പ്രത്സാഹിപ്പിക്കുന്നു, ടിക്ക് ടോക്കും പബ്ജിയും വേണ്ടെന്ന് താലിബാന്‍; നിരോധനം ഉടന്‍ !

Latest Videos
Follow Us:
Download App:
  • android
  • ios