Crypto in Google Pay : ഗൂഗിള്‍ പേയില്‍ ക്രിപ്റ്റോ ഇടപാടും വരും; വലിയ മാറ്റം ഇങ്ങനെ
ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ വ്യാപ്തിയും ഗൂഗിളിന്റെ വിപുലമായ ഡിജിറ്റല്‍ സാന്നിധ്യവും കണക്കിലെടുക്കുമ്പോള്‍, വരും കാലങ്ങളില്‍ ബ്ലോക്ക്ചെയിന്‍ ഗൂഗിളില്‍ നിരവധി ഉദ്ദേശ്യങ്ങള്‍ നിറവേറ്റുമെന്ന് ഉറപ്പിക്കാം.
ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നതായി സൂചന. ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്ന ഒരു പുതിയ യൂണിറ്റ് കമ്പനി സ്ഥാപിച്ചതായി റിപ്പോര്‍ട്ടുണ്ട്. 20 വര്‍ഷമായി ഗൂഗിളിനൊപ്പം പ്രവര്‍ത്തിക്കുന്ന ശിവകുമാര്‍ വെങ്കിട്ടരാമനെ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റായി നിയമിച്ചിട്ടുണ്ട്. വെങ്കിട്ടരാമന്‍ ഇനി യൂണിറ്റിന്റെ 'സ്ഥാപക മേധാവി' ആയിരിക്കും.
രസകരമെന്നു പറയട്ടെ, ഗൂഗിള്‍ ഈ യൂണിറ്റിന് ഗൂഗിള്‍ ലാബ്‌സ് എന്ന് പേരിട്ടു, ഒരു ദശാബ്ദം മുമ്പ് വരെ നിലനിന്നിരുന്ന പേരാണിത്. അക്കാലത്ത്, ഗൂഗിള്‍ ലാബ്‌സ് ഒരു ഇന്‍കുബേറ്ററായിരുന്നു, അവിടെ ഗൂഗിള്‍ അതിന്റെ പുതിയ പ്രോജക്റ്റുകളുടെ എക്‌സിബിഷനും പരിശോധനയും നടത്തി. നേരത്തെ ഗൂഗിള്‍ ലാബ്സ് പൊതുവായിരുന്നപ്പോള്‍, ഇനിയത് ഒരു ആന്തരിക ഗ്രൂപ്പായിരിക്കും. നിലവില്‍, വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റിയെ ചുറ്റിപ്പറ്റിയുള്ള ഗൂഗിളിന്റെ പ്രോജക്റ്റുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ വ്യാപ്തിയും ഗൂഗിളിന്റെ വിപുലമായ ഡിജിറ്റല്‍ സാന്നിധ്യവും കണക്കിലെടുക്കുമ്പോള്‍, വരും കാലങ്ങളില്‍ ബ്ലോക്ക്ചെയിന്‍ ഗൂഗിളില്‍ നിരവധി ഉദ്ദേശ്യങ്ങള്‍ നിറവേറ്റുമെന്ന് ഉറപ്പിക്കാം. എന്നാലത് ഒരു രഹസ്യമാണ്. ക്രിപ്റ്റോകറന്‍സി സ്പേസ് ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്ന് അടുത്തിടെയാണ് ഗൂഗിള്‍ വെളിപ്പെടുത്തിയത് ഇവിടെ ചേര്‍ത്തു വായിക്കാം.
ക്രിപ്റ്റോ സേവനങ്ങള്‍ അതിന്റെ പേയ്മെന്റ് പോര്‍ട്ടലായ ഗൂഗിള്‍ പേ വഴി വാഗ്ദാനം ചെയ്യുക എന്നതാണ് സാധ്യതയുള്ള ആശയം. അത് സംഭവിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ സംഭവിക്കുമ്പോള്‍, നിരവധി സംയോജനങ്ങള്‍ക്കായി ഗൂഗിളിന് ബ്ലോക്ക്‌ചെയിന്‍ സ്വീകരിക്കേണ്ടി വരും. നിരവധി പേയ്മെന്റ് ഗേറ്റ്വേകള്‍ ഇതിനകം ക്രിപ്റ്റോ പേയ്മെന്റുകള്‍ വാഗ്ദാനം ചെയ്യുന്നു. അതു കൊണ്ടു തന്നെ, ഗൂഗിള്‍ കൂടുതല്‍ നൂതനമായ ഒരു ആപ്ലിക്കേഷനിലും പ്രവര്‍ത്തിച്ചേക്കാം.
ഇത്, മെറ്റയെയും പല രാജ്യങ്ങളെയും പോലെ, സ്വന്തം ക്രിപ്റ്റോകറന്‍സി ലോകത്തിലേക്ക് കൊണ്ടുവരാന്‍ ഗൂഗിളിനെയും ശ്രമിച്ചേക്കാം. അതിനാല്‍ ഒരു ക്രിപ്റ്റോ നാണയം കൊണ്ടുവരാന്‍ ഗൂഗിളിന് കഴിഞ്ഞാല്‍ അതിശയിക്കാനില്ല. എന്നാല്‍, ആപ്ലിക്കേഷന്‍ ക്രിപ്റ്റോകറന്‍സികള്‍ക്ക് ചുറ്റുമായിരിക്കണമെന്നില്ല, അതു കൊണ്ട് തന്നെ ഗൂഗിളിന്റെ ആശയം എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാം.