എന്തൊക്കെയാകും ഒളിപ്പിച്ചിരിക്കുന്നത്, പുതിയ പ്ലാൻ ഇന്ന് അവതരിപ്പിക്കും; ആളെക്കൂട്ടാനുള്ള ജിയോയുടെ തന്ത്രം
സബ്‌സ്‌ക്രിപ്ഷൻ ഇല്ലാതെ തന്നെ ലൈവ് ഐപിഎൽ ആസ്വദിക്കാനും, പ്രാദേശിക സിനിമകൾ കാണാനും ജിയോ സിനിമ അനുവദിക്കുന്നുണ്ട്. പ്രീമിയത്തിൽ മാത്രമേ അന്തർദേശീയ ഉള്ളടക്കങ്ങൾ ലഭിക്കുകയുള്ളൂ.
പരസ്യങ്ങളില്ലാതെ സബ്സ്ക്രിപ്ഷൻ ഓപ്ഷനുമായി ജിയോ സിനിമ. പുതിയ പ്ലാൻ ഇന്ന് അവതരിപ്പിക്കും. പ്ലാനുമായി ബന്ധപ്പെട്ട ടീസർ പോസ്റ്റ് ജിയോ സിനിമയാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. എന്നാൽ അധികം വിവരങ്ങൾ ലഭ്യമായിട്ടില്ല. നിലവിൽ പ്രതിമാസം 99 രൂപ നിരക്കിലുള്ള പ്രീമിയം പ്ലാനുകളാണ് ജിയോയ്ക്കുള്ളത്. എന്നാൽ ഈ പ്ലാനിൽ പരസ്യങ്ങൾ കാണേണ്ടി വരുമെന്ന പ്രശ്നമുണ്ട്. നിലവിലുള്ള പ്രീമിയം പ്ലാനിൽ എച്ച്ബിഒ, പീക്കൊക്ക് പോലുള്ള വൻകിട പ്രൊഡക്ഷൻ കമ്പനികളുടെ സിനിമകളും സീരിസുകളും കാണാനാകും. കൂടാതെ 4 ഡിവൈസുകളിലായി ലോഗിൻ ചെയ്യാനും എച്ച്ഡി ക്വാളിറ്റിയുള്ള വീഡിയോ ആസ്വദിക്കാനുമാകുമെന്ന പ്രത്യേകതയുമുണ്ട്.
സബ്‌സ്‌ക്രിപ്ഷൻ ഇല്ലാതെ തന്നെ ലൈവ് ഐപിഎൽ ആസ്വദിക്കാനും, പ്രാദേശിക സിനിമകൾ കാണാനും ജിയോ സിനിമ അനുവദിക്കുന്നുണ്ട്. പ്രീമിയത്തിൽ മാത്രമേ അന്തർദേശീയ ഉള്ളടക്കങ്ങൾ ലഭിക്കുകയുള്ളൂ. നിലവിൽ പരസ്യങ്ങളോടുകൂടിയ സബ്സ്ക്രിപ്ഷൻ പ്ലാനുകളുള്ളത് ഹോട്ട്സ്റ്റാറിനാണ്. നെറ്റ്ഫ്‌ളിക്‌സ്, പ്രൈം വീഡിയോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഇതുവരെ പരസ്യങ്ങൾ പ്രദർശിപ്പിച്ചിട്ടില്ല.
ജിയോ സിനിമ പെയ്ഡാകുമെന്ന സൂചനകൾ നേരത്തെ വന്നിരുന്നു. 4K റെസല്യൂഷനിൽ (UltraHD) ഐപിഎൽ മത്സരങ്ങൾ ഓൺലൈനിൽ കാണാൻ കഴിയുമെന്നതാണ് ജിയോ സിനിമയ്ക്ക് കാഴ്ചക്കാർ കൂടാൻ കാരണം. റിലയൻസ് ജിയോ ഉയർന്ന റസല്യൂഷനിലുള്ള കണ്ടന്റ് ഫ്രീയായാണ് നല്കുന്നത്. ഇതുവരെ, ഇന്ത്യയിൽ ഐപിഎൽ സ്ട്രീം ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ വേണമായിരുന്നു. ഈ സാഹചര്യത്തിലാണ് ജിയോയും എയർടെലും പോലുള്ള ടെലികോം ഓപ്പറേറ്റർമാർ ഡിസ്‌നി + ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്തത്. അംഗത്വത്തിന് അധിക ചെലവില്ലാതെ ഐപിഎൽ മത്സരങ്ങൾ കാണാൻ ഇത് ആളുകളെ അനുവദിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.