'പരസ്യമില്ലാതെ സിനിമ കാണാം'; ഓഫറോടെ ജിയോ സിനിമയില്‍

പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് ജിയോ സിനിമ പ്ലാന്‍ ആരംഭിക്കുന്നത്. താരതമ്യേന വാര്‍ഷിക പ്ലാനിന്റെ ചെലവ് കുറവാണ്.

JioCinema Premium Annual Plan Launched updates

ജിയോ സിനിമ പ്രീമിയം വാര്‍ഷിക പ്ലാനിന് തുടക്കമായി. Viacom18ന്റെ ഉടമസ്ഥതയിലുള്ള സ്ട്രീമിംഗ് സേവനം പരസ്യങ്ങളില്ലാതെ (സ്‌പോര്‍ട്‌സ്, ലൈവ് ഇവന്റുകള്‍ ഒഴികെ), പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് ജിയോ സിനിമ പ്ലാന്‍ ആരംഭിക്കുന്നത്. താരതമ്യേന വാര്‍ഷിക പ്ലാനിന്റെ ചെലവ് കുറവാണ്.

ശനിയാഴ്ചയാണ് ജിയോ സിനിമ പുതിയ പ്ലാനിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്താക്കിയത്. 599 രൂപയാണ് വാര്‍ഷിക പ്ലാനിന്റെ തുക. കൂടാതെ ആദ്യം ഉപഭോക്താക്കള്‍ക്ക് 50 ശതമാനം കിഴിവും ലഭിക്കും. ഒരു വര്‍ഷത്തെ ബില്ലിംഗ് സൈക്കിള്‍ അവസാനിച്ചതിന് ശേഷം മുഴുവന്‍ തുകയും പിടിച്ചു തുടങ്ങും. പ്രീമിയം ഉള്ളടക്കം ഉള്‍പ്പെടെയുള്ള വീഡിയോകളുടെ പരസ്യരഹിത സ്ട്രീമിംഗ്, കണ്ടന്റ് ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈനില്‍ കാണാനുള്ള സൗകര്യം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. പക്ഷേ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിലും മറ്റ് സ്പോര്‍ട്സ്, തത്സമയ ഇവന്റുകളിലും പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ മാറ്റമുണ്ടാകില്ല.

കഴിഞ്ഞ മാസം ജിയോ സിനിമ ഒരു പ്രീമിയം ഫാമിലി സബ്സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചിരുന്നു. 149 രൂപയുടെ പ്ലാന്‍ തുടക്കസമയം എന്ന നിലയില്‍ 89 രൂപയായി കുറച്ചു. വൈകാതെ പ്രീമിയം ഫാമിലി സബ്സ്‌ക്രിപ്ഷന്‍ പ്ലാനിന്റെ വാര്‍ഷിക പതിപ്പ് അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ടെങ്കിലും കമ്പനി ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. നിലവില്‍ ജിയോ സിനിമയുടെ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ലഭ്യമാക്കുന്നത്. 59 രൂപയാണ് കമ്പനി ഇതിനായി ഈടാക്കുന്നത്.
 

ദോഹ വിമാനം ആകാശചുഴിയില്‍; 12 പേര്‍ക്ക് പരുക്ക്
 

Latest Videos
Follow Us:
Download App:
  • android
  • ios