ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം; വീഡിയോ ക്രിയേറ്റർമാരെ ഉന്നമിട്ട് ജിയോ
റോളിംഗ് സ്റ്റോൺ ഇന്ത്യ, ക്രിയേറ്റീവ് ലാൻഡ് ഏഷ്യ എന്നിവയുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഗായകർ, സംഗീതജ്ഞർ, അഭിനേതാക്കൾ, ഹാസ്യനടന്മാർ, നർത്തകർ, ഫാഷൻ ഡിസൈനർമാർ തുടങ്ങിയ വീഡിയോ ക്രിയേറ്റർമാരെ ലക്ഷ്യം വെച്ചാണ് ആപ്പ് ഒരുക്കിയിരിക്കുന്നത്.
വീഡിയോ ക്രിയേറ്റർമാർക്ക് സന്തോഷവാർത്തയുമായി ജിയോ. പുതിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്യുമെന്ന് വ്യാഴാഴ്ച ജിയോ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവാണ് റിലയൻസ് ജിയോ. റോളിംഗ് സ്റ്റോൺ ഇന്ത്യ, ക്രിയേറ്റീവ് ലാൻഡ് ഏഷ്യ എന്നിവയുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഗായകർ, സംഗീതജ്ഞർ, അഭിനേതാക്കൾ, ഹാസ്യനടന്മാർ, നർത്തകർ, ഫാഷൻ ഡിസൈനർമാർ തുടങ്ങിയ വീഡിയോ ക്രിയേറ്റർമാരെ ലക്ഷ്യം വെച്ചാണ് ആപ്പ് ഒരുക്കിയിരിക്കുന്നത്.
ഓർഗാനിക് വളർച്ചയ്ക്കും സ്ഥിരമായ ധനസമ്പാദനത്തിനും സഹായിക്കുന്ന ഇക്കോസിസ്റ്റം നിർമ്മിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പത്രക്കുറിപ്പിലൂടെയാണ് ആപ്പിന്റെ ലോഞ്ചിനെ കുറിച്ച് കമ്പനി പ്രഖ്യാപിച്ചത്. പ്ലാറ്റ്‌ഫോമിൽ ജോയിൻ ചെയ്യാനായി 100 പേരെ ഇൻവൈറ്റ് ചെയ്ത കമ്പനി അവരുടെ പ്രൊഫൈലുകളിൽ ഗോൾഡൻ ചെക്ക് മാർക്കും കാണിച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ട പുതിയ ആർട്ടിസ്റ്റ് അംഗങ്ങളായിരിക്കും ആപ്പിലെ പുതിയ ഫീച്ചറുകൾ ആദ്യം പ്രിവ്യൂ ചെയ്യുന്നത്. ക്രിയേറ്റേഴ്സിന്റെ പ്രൊഫൈലുകൾ ആരാധകർക്കും ബ്രാൻഡുകൾക്കും സംവദിക്കാനും കലാകാരന്മാരുമായി സഹകരിക്കാനുമുള്ള ഒരു ഓപ്ഷൻ വാഗ്ദാനം ചെയ്യും.
പ്രീമിയം വെരിഫിക്കേഷൻ, ഇൻ-ആപ്പ് ബുക്കിംഗ് എന്നിവയ്‌ക്കൊപ്പം റോളിംഗ് സ്റ്റോൺ എന്നിവയ്ക്കൊപ്പം ഇന്ത്യയുടെ ഡിജിറ്റൽ എഡിറ്റോറിയലുകളിൽ ഫീച്ചർ ചെയ്യാനുള്ള അവസരവും ലഭിക്കും.നവംബർ 20-ന് ആരംഭിക്കുന്ന 2022 ഫിഫ ലോകകപ്പിന് മാത്രമായി അഞ്ച് പുതിയ അന്താരാഷ്ട്ര റോമിംഗ് (IR) പാക്കുകൾ ജിയോ പുറത്തിറക്കിയിരിക്കുന്നത്. ഫിഫ ലോകകപ്പിന് മാത്രമായി അഞ്ച് പുതിയ അന്താരാഷ്ട്ര റോമിംഗ് (ഐആർ) പായ്ക്കുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഉപയോഗിക്കാം. ഐആർ പായ്ക്കുകൾ ഡാറ്റ-ഒൺലി പാക്കുകളായി അല്ലെങ്കിൽ ഡാറ്റ, എസ്എംഎസ്, വോയ്‌സ് കോളുകൾ എന്നിവ ഉൾപ്പെടെയുള്ള പായ്ക്കുകളായി വാങ്ങാനാകും. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൈ ജിയോ ആപ്പ് വഴിയോ ജിയോ പാക്കുകൾ സ്വന്തമാക്കാം. മുൻകൂട്ടി നിശ്ചയിച്ച പരിധിക്കപ്പുറം, ഇൻകമിംഗ് കോളുകൾക്ക് വരിക്കാരിൽ നിന്ന് ഒരു രൂപ വീതം ഈടാക്കുമെന്ന് ജിയോ സൂചിപ്പിച്ചു.