സ്പെക്ട്രം ലേലം: എയര്‍ടെല്ലിനെക്കാള്‍ മൂന്നിരട്ടി നിക്ഷേപം നടത്താന്‍ ജിയോ രംഗത്ത്

നിലവിലെ കണക്കുകൾ പ്രകാരം 45,000-66,000 കോടി രൂപയുടെ 4ജി സ്പെക്ട്രം വാങ്ങാൻ ജിയോയ്ക്ക് സാധിക്കും. ഇത് കാലഹരണപ്പെടുന്ന സ്പെക്ട്രം പുതുക്കാനും ഡേറ്റാ ഉപഭോഗം വർധിപ്പിക്കുന്നതിന് കൂടുതൽ സ്പെക്ട്രം ചേർക്കാനും ജിയോയ്ക്ക് സാധിക്കും. 

Jio puts in EMD of Rs 10,000 cr for spectrum auction

ദില്ലി: ഈ വര്‍ഷം പൂര്‍ത്തിയാകുന്ന സ്പെക്ട്രം ലേലത്തില്‍ വ്യക്തമായ ആധിപത്യം ഉറപ്പിക്കാന്‍ കച്ചകെട്ടി റിലയന്‍സ് ജിയോ. ലേലത്തിനായി റിലയൻസ് ജിയോ ഇൻഫോകോം 10,000 കോടി രൂപ നിക്ഷപം ഇറക്കിയെന്നാണ് ടെലികോം മന്ത്രാലയം വ്യക്തമാക്കുന്നത്. പ്രധാന എതിരാളികളായ എയര്‍ടെല്ലിനേക്കാള്‍ ഏതാണ്ട് മൂന്നിരട്ടിയിലേറെയാണ് ഇത്. എയർടെൽ  3000 കോടി രൂപയാണ് ഇറക്കിയിരിക്കുന്നത്. വോഡഫോണ്‍ ഐഡിയ- വി ഇറക്കിയിരിക്കുന്നത് 475 കോടി രൂപയാണ്. 

നിലവിലെ കണക്കുകൾ പ്രകാരം 45,000-66,000 കോടി രൂപയുടെ 4ജി സ്പെക്ട്രം വാങ്ങാൻ ജിയോയ്ക്ക് സാധിക്കും. ഇത് കാലഹരണപ്പെടുന്ന സ്പെക്ട്രം പുതുക്കാനും ഡേറ്റാ ഉപഭോഗം വർധിപ്പിക്കുന്നതിന് കൂടുതൽ സ്പെക്ട്രം ചേർക്കാനും ജിയോയ്ക്ക് സാധിക്കും. കൂടുതൽ സ്പെക്ട്രം ഉടമസ്ഥതയില്‍ എത്തിച്ച് വലിയൊരു വിപൂലീകരണത്തിനാണ് ജിയോ ഒരുങ്ങുന്നത്.

നിലവിലെ ഇഎംഡി നിക്ഷേപം പ്രകാരം എയർടെല്ലിന് 15,000-25,000 കോടി രൂപയുടെ 4ജി സ്പെക്ട്രം വാങ്ങാൻ കഴിയും. മൂന്ന് സ്വകാര്യ ടെലികോം കമ്പനികളിൽ സാമ്പത്തികമായി ഏറ്റവും ദുർബലമായ വോഡഫോൺ ഐഡിയയ്ക്ക് 2,500-3,500 കോടി രൂപയുടെ സ്പെക്ട്രം വാങ്ങാനും കഴിയും. 

ഇഎംഡിയുടെ വിശദാംശങ്ങൾ വ്യാഴാഴ്ചയാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പുറത്തുവിട്ടത്. മാർച്ച് 1 മുതൽ തുടങ്ങുന്ന സ്‌പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ മൂന്ന് കമ്പനികൾ സമർപ്പിച്ച അപേക്ഷകളുടെ ഭാഗമായാണ് ഈ നിക്ഷേപങ്ങൾ. സ്പെക്ട്രം ലേലത്തിലൂടെ സർക്കാർ 50,000 കോടിയോളം വരുമാനം നേടുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം എന്നാണ് ഇക്കോണമിക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്. ഇതിൽ ഏറ്റവും വിലകൂടിയ 700 മെഗാഹെർട്സ് ബാൻഡ് 2016 ലേത് പോലെ വീണ്ടും വിറ്റുപോകില്ലെന്നും കരുതുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios