ഒരു മുഴം മുമ്പേ അല്ല, മൂന്ന് മുഴം മുമ്പേയെറിഞ്ഞ് സാക്ഷാൽ മുകേഷ് അംബാനി! വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് ജിയോ

വിവിധ ഡാറ്റകൾ വിശകലനം ചെയ്യാനാകുന്ന മെഷീൻ ലേണിങ് അധിഷ്ഠിത സേവനങ്ങൾ ക്രിയേറ്റ് ചെയ്യാൻ ഡെവലപ്പർമാർക്ക്  500-ലധികം ടൂളുകൾ ജിയോ ബ്രെയിൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 

Jio new platform aims to integrate AI into telecom network jio brain btb

ജിയോ ബ്രെയിൻ എന്ന 5ജി ഇന്റഗ്രേറ്റഡ് എഐ പ്ലാറ്റ്ഫോമുമായി റിലയൻസ്  ജിയോ. സമഗ്രമായ  നെറ്റ്‌വർക്ക്/ഐടി പരിവർത്തനത്തിന്റെ ആവശ്യമില്ലാതെ ടെലികോം, ബിസിനസ് നെറ്റ്‌വർക്കുകൾ മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. രണ്ട് വർഷമായി നൂറു കണക്കിന് എൻജീനിയർമാർ റിസർച്ച് ചെയ്ത് ഡവലപ്പ് ചെയ്തെടുത്തതാണ് ഈ പ്ലാറ്റ്ഫോം. ജിയോ സീനിയർ വൈസ് പ്രസിഡന്‍റ് ആയുഷ് ഭട്നാഗറാണ് ഇതെക്കുറിച്ച് ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചത്. വിവിധ ഡാറ്റകൾ വിശകലനം ചെയ്യാനാകുന്ന മെഷീൻ ലേണിങ് അധിഷ്ഠിത സേവനങ്ങൾ ക്രിയേറ്റ് ചെയ്യാൻ ഡെവലപ്പർമാർക്ക്  500-ലധികം ടൂളുകൾ ജിയോ ബ്രെയിൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 

കൂടാതെ 5ജി സേവനങ്ങളും ബിസിനസ് പ്രവർത്തനങ്ങളും മെച്ചപ്പെടുത്താനും  6ജി പോലെയുള്ള ഭാവി മുന്നേറ്റങ്ങൾക്ക് തയ്യാറെടുക്കാനും ഇത് ലക്ഷ്യമിടുന്നുണ്ട്. ജിയോ പ്ലാറ്റ്ഫോമുകളുടെ മേധാവിയായ മുകേഷ് അംബാനി രാജ്യത്തിന്റെ നേട്ടത്തിനായി എഐ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു.  എഐ - കേന്ദ്രീകൃത കമ്പ്യൂട്ടർ ചിപ്പുകൾ നിർമ്മിക്കുന്നതിന് പ്രഗത്ഭരായ എൻവിഡിയയുമായി ഇവർ സഹകരിക്കുന്നുണ്ട്. ഏറ്റവും നൂതനമായ എൻവിഡിയ ജിഎച്ച് 200 ഗ്രേസ് ഹോപ്പർ സൂപ്പർചിപ്പിലേക്കും ക്ലൗഡിലെ എഐ സൂപ്പർകമ്പ്യൂട്ടിംഗ് സേവനമായ എൻവിഡിയ ഡിജിഎക്സ് ക്ലൗഡിലേക്കും ആക്‌സസ് നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. 

'ഭാരത് ജിപിടി' പ്രോഗ്രാം എന്ന ആശയവുമായി നേരത്തെ റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി രംഗത്ത് വന്നിരുന്നു. ടെലിവിഷനുകൾക്ക് വേണ്ടിയുള്ള ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കുന്നത് സംബന്ധിച്ച് ജിയോ ആലോചന നടത്തുന്നുണ്ടെന്നും അതിനുള്ള ജോലികൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസന പരിതസ്ഥിതി നിർമ്മിക്കുക എന്നത് കമ്പനിയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ഇതിനകം തന്നെ ജിയോയുടെ 2.0 പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 

ബോംബെ ഐഐടിയുമായി ചേർന്ന് ഭാരത് ജിപിടി പ്രോഗ്രാം ആരംഭിക്കുന്നതിനുള്ള പദ്ധതിയിലും ജിയോ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വലിയാ ഭാഷാ മോഡലുകളുടെയും ജനറേറ്റീവ് എഐയുടെയും ഉപരിതലം മാത്രമേ നമുക്ക് ലഭ്യമാകൂ. അടുത്ത ദശകത്തെ നിർണയിക്കുന്നത് തന്നെ ഈ ആപ്ലിക്കേഷനുകളാണ്. എഐ ഉൽന്നങ്ങളുടെയും സേവനങ്ങളുടെയും എല്ലാ മേഖലകളെയും പരിവർത്തനം ചെയ്യും. തങ്ങളുടെ എല്ലാ മേഖലയിലും എഐ പ്രയോജനപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അന്ന് അദ്ദേഹം  പറഞ്ഞിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios