Jio Rs 1 prepaid plan : ഒരു രൂപയ്ക്ക് ഹൈ സ്പീഡ് ഇന്‍റര്‍നെറ്റ്; ഞെട്ടിക്കുന്ന ഓഫറുമായി ജിയോ
ജിയോ ആപ്പിൽ റീചാര്‍ജ് വിഭാഗത്തിൽ വാല്യൂ എന്ന ബട്ടനു കീഴിൽ അതര്‍ പ്ലാന്‍ എന്ന പേരിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.നിലവിൽ ജിയോയുടെ വെബ്‌സൈറ്റിൽ പ്ലാൻ ദൃശ്യമല്ല.
മുംബൈ: തങ്ങളുടെ ഉപയോക്താക്കളെ മാത്രമല്ല മറ്റ് ടെലികോം രംഗത്തെ എതിരാളികളെയും ഞെട്ടിച്ച് പുതിയ ഓഫർ ജിയോ അവതരിപ്പിച്ചത്. പുതിയ ഡാറ്റ പാക്കേജിന്‍റെ വില ഒരു രൂപയാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 30 ദിവസത്തെ വാലിഡിറ്റിയിൽ 100 എംബി ഹൈ സ്പീഡ് ഡാറ്റയാണ് പ്ലാൻ പ്രകാരം ലഭിക്കുക.
ജിയോ ആപ്പിൽ റീചാര്‍ജ് വിഭാഗത്തിൽ വാല്യൂ എന്ന ബട്ടനു കീഴിൽ അതര്‍ പ്ലാന്‍ എന്ന പേരിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.നിലവിൽ ജിയോയുടെ വെബ്‌സൈറ്റിൽ പ്ലാൻ ദൃശ്യമല്ല. ഡാറ്റ 100 എം.ബിയേ ഉള്ളുവെങ്കിലും ജിയോയുടെ വ്യക്തമാക്കിയതനുസരിച്ച് വാലിഡിറ്റി കാലയളവിൽ സൗജന്യമായി അൺലിമിറ്റഡ് കോളുകളും ദിവസേന 100 വരെ എസ്.എം.എസും ഉപയോക്താവിന് ലഭിക്കും എന്നതാണ് പ്ലാനിന്റെ പ്രധാന സവിശേഷത.
എന്നാൽ ഒരേ നമ്പറിൽ നിന്ന് എത്ര തവണ ഉപയോക്താവിന് ഈ ഓഫർ ഉപയോഗിക്കാമെന്നതിൽ വ്യക്തതയില്ല. യാതൊരു വിധ പരസ്യങ്ങളോ അറിയിപ്പോ നൽകാതെയാണ് ജിയോ പുതിയ ഓഫർ അവതരിപ്പിച്ചത് എന്നാണ് ഗാഡ്ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ചിലപ്പോള്‍ ഇത് ലഭ്യമാകുകയുള്ളൂ.
കഴിഞ്ഞ ആഴ്ച വോഡഫോൺ ഐഡിയക്ക് പിന്നാലെ ജിയോയും നിരക്ക് വർദ്ധിപ്പിച്ചിരുന്നു.മറ്റ് കമ്പനികൾ 25 ശതമാനവും ജിയോ 20 ശതമാനവും ആണ് നിരക്ക് ഉയർത്തിയിരുന്നത്.ഇതിന് പിന്നാലെയാണ് ഗംഭീര ഓഫറുമായി ജിയോ രംഗത്തെത്തിയത്.
1 ജി.ബി ഡാറ്റയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്കും നിലവില്‍ ജിയോയുടേതാണ് 15 രൂപയാണിത്. വി.ഐ 19 രൂപയ്ക്ക് 24 മണിക്കൂർ വാലിഡിറ്റിയോടെ 1 ജി.ബി ഡാറ്റ നൽകുമ്പോൾ, പ്രത്യേക വാലിഡിറ്റി ഇല്ലാതെയാണ് ആക്ടീവ് പ്ലാനിനൊപ്പം ജിയോ 15 രൂപയ്ക്ക് 1 ജി.ബി നൽകുന്നത്. കഴിഞ്ഞ മാസാവസാനം വരെ 101 രൂപയ്ക്ക് 12 ജി.ബി നൽകിയിരുന്ന ജിയോ ഇപ്പോൾ അതിന് 121 രൂപ ഈടാക്കുന്നുണ്ട്. 118 രൂപയ്ക്ക് വി.ഐ 28 ദിവസത്തെ വാലിഡിറ്റി സഹിതം 12 ജി.ബി നൽകുമ്പോൾ വാലിഡിറ്റി ഇല്ലാതെ ഇതേ തുകയ്ക്ക് എയർടെലും 12 ജി.ബി നൽകുന്നുണ്ട്.