ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് വമ്പന്‍ പ്ലാനുകള്‍; വിശദാംശങ്ങളിങ്ങനെ
മ്പനി പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വരുന്ന ഈ അറിയിപ്പ്, നിലവിലുള്ള ഉപഭോക്താക്കളെ അവരുടെ അടുത്ത ബില്ലിംഗ് കാലയളവ് വരെ പുതിയ പ്ലാനുകളെ ഒരു ട്രയലായി ഉപയോഗിക്കാന്‍ അനുവദിക്കും.
ദില്ലി: നിങ്ങള്‍ നിലവിലുള്ള ഒരു ജിയോ ഫൈബര്‍ ഉപയോക്താവാണെങ്കില്‍, 'പരിധിയില്ലാത്ത ഇന്റര്‍നെറ്റ്' ലഭിക്കുന്നു. സെപ്റ്റംബര്‍ 5 മുതല്‍ ഇവ നിങ്ങള്‍ക്ക് സ്ഥിരമായ അപ്‌ലോഡും ഡൗണ്‍ലോഡ് വേഗതയും നല്‍കും. കമ്പനി പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വരുന്ന ഈ അറിയിപ്പ്, നിലവിലുള്ള ഉപഭോക്താക്കളെ അവരുടെ അടുത്ത ബില്ലിംഗ് കാലയളവ് വരെ പുതിയ പ്ലാനുകളെ ഒരു ട്രയലായി ഉപയോഗിക്കാന്‍ അനുവദിക്കും. ട്രയല്‍ അവസാനിച്ചുകഴിഞ്ഞാല്‍, ഈ പ്ലാനുകളിലേക്ക് സ്ഥിരമായി പോകാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്ക് ലഭിക്കും.
പുതിയ വിവരങ്ങള്‍ നിലവിലുള്ള ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് എസ്എംഎസ് വഴി വരുന്നു. ട്രയല്‍ അടിസ്ഥാനത്തില്‍ നിലവിലുള്ള ഉപയോക്താക്കള്‍ക്കായി ജിയോ ഫൈബര്‍ ഒരു ഓട്ടോമാറ്റിക്ക് അപ്‌ഡേറ്റ് ഓപ്ഷന്‍ നല്‍കുന്നുവെന്നും അതില്‍ നിന്ന് അധിക നിരക്ക് ഈടാക്കില്ലെന്നും സൂചിപ്പിക്കുന്നു. അവര്‍ക്ക് നിലവിലുള്ള പ്ലാനിന്റെ ആനുകൂല്യങ്ങള്‍ നിലനിര്‍ത്താനും റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയതിലേക്ക് പോകാനും കഴിയും.
നിങ്ങള്‍ ഇത് നഷ്ടപ്പെടുത്തിയിട്ടുണ്ടെങ്കില്‍, 30എംപിഎസ് വേഗത വാഗ്ദാനം ചെയ്യുന്ന 399 പ്ലാനും 100എംപിഎസ് വേഗത വാഗ്ദാനം ചെയ്യുന്ന 699 രൂപ പ്ലാനും ഉണ്ട്. 999 രൂപയുടെയും 1,4999 രൂപയുടെയും വിലമതിക്കുന്ന രണ്ട് ഉയര്‍ന്ന മൂല്യമുള്ള പായ്ക്കുകള്‍ യഥാക്രമം 150എംപിഎസ്, 300എംപിഎസ് വേഗതയും വാഗ്ദാനം ചെയ്യുന്നു.
ഈ ഉയര്‍ന്ന മൂല്യമുള്ള പ്ലാനുകളില്‍ 1,000 രൂപ വിലമതിക്കുന്ന 11 ഒടിടി പ്ലാനുകളുടെ സബ്‌സ്‌ക്രിപ്ഷനും ഉള്‍പ്പെടുന്നു. പട്ടികയില്‍ നെറ്റ്ഫ്‌ലിക്‌സ്, പ്രൈം വീഡിയോ, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍, സീ 5, സോണി ലിവ്, വൂട്ട്, എ എല്‍ ടി ബാലാജി, ലയണ്‍സ്‌ഗേറ്റ് എന്നിവ ഉള്‍പ്പെടുന്നു. ഈ നാല് പ്ലാനുകളും സിമട്രിക്കല്‍ സ്പീഡ് വാഗ്ദാനം ചെയ്യുന്നു, അതായത് സമാനമായ ഡൗണ്‍ലോഡും അപ്‌ലോഡ് വേഗതയും വാഗ്ദാനം ചെയ്യുന്നു.