അക്ഷയ് കുമാറിന്‍റെ 'പബ്ജി ബദല്‍ ഫൗ-ജി'; ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ചിത്രം കോപ്പിയടിച്ചതെന്ന് ആരോപണം

ഒരു പുതുപുത്തന്‍ മള്‍ട്ടി പ്ലെയര്‍ ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഫൗ-ജി (FAU-G) എന്നാണ് അക്ഷയ് കുമാര്‍ അവതരിപ്പിച്ചിരിക്കുന്ന ഗെയിമിന്‍റെ പേര്. 

Is the new FAU-G game copied? People are accusing the developer of these things

പബ്‍ജി അടക്കമുള്ള 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത് കഴിഞ്ഞ ദിവസമാണ്. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാവുന്ന സാഹചര്യത്തിലായിരുന്നു ഐടി മന്ത്രാലയത്തിന്‍റെ നീക്കം. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നടപടിയെ വിമര്‍ശിച്ച് ചൈന  രംഗത്തുവരുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ ഒരു പുതുപുത്തന്‍ മള്‍ട്ടി പ്ലെയര്‍ ഗെയിം അവതരിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍.ഫൗ-ജി (FAU-G) എന്നാണ് അക്ഷയ് കുമാര്‍ അവതരിപ്പിച്ചിരിക്കുന്ന ഗെയിമിന്‍റെ പേര്. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ് ഗാര്‍ഡ്‍സ് എതിന്‍റെ ചുരുക്കെഴുത്താണ് ഫൗ-ജി. 

പ്രധാനമന്ത്രിയുടെ ആത്മ നിര്‍ഭര്‍ പദ്ധതിയ്ക്കുള്ള പിന്തുണയാണ് ഇതെന്നും വിനോദം എന്നതിനപ്പുറത്ത് മറ്റുചില കാര്യങ്ങളും പുതിയ ഗെയിമുമായി ബന്ധപ്പെട്ട് അറിയേണ്ടതുണ്ടെന്നും അക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. "വിനോദത്തിനപ്പുറം നമ്മുടെ പട്ടാളക്കാരുടെ ത്യാഗങ്ങളെക്കുറിച്ച് അറിയാനാവും ഈ ഗെയിമിലൂടെ. നേടുന്ന വരുമാനത്തിന്‍റെ 20 ശതമാനം ഭാരത് ക വീര്‍ ട്രസ്റ്റിന് സംഭാവന നല്‍കും", ആക്ഷയ് കുമാര്‍ കുറിച്ചു.

എന്നാല്‍ ഇപ്പോള്‍ അതല്ല വിവാദം ഒക്ടോബര്‍ മുതല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്ന് പറയുന്ന ഗെയിമിന്‍റെ ഫസ്റ്റ് ലുക്കില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം കോപ്പിയടിച്ചതാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ കണ്ടെത്തല്‍.

ഗെയിം സംബന്ധിയായ സൈറ്റായ ഗംസോയുടെ റിപ്പോര്‍ട്ട് പ്രകാരം ഫൗ-ജി യുടെ ഫസ്റ്റ് ലുക്കിന് ഉപയോഗിച്ച ചിത്രം മുന്‍പ് തന്നെ ഇന്‍റര്‍നെറ്റില്‍ ലഭ്യമായതാണ് എന്നാണ് പറയുന്നത്. ഒപ്പം തന്നെ നിരവധി യൂട്യൂബ് വീഡിയോകളാണ് ഇത് സംബന്ധിച്ച് ഉണ്ടായിരിക്കുന്നത്. ഗൂഗിളില്‍ നിന്നും എടുത്ത ചിത്രത്തില്‍ വെറും 5 മാറ്റങ്ങള്‍ വരുത്തിയാണ് ഫൗ-ജി ഫസ്റ്റ് ലുക്ക് ഇറക്കിയത് എന്നാണ് പ്രധാന ആരോപണങ്ങളില്‍ ഒന്ന്.

ഷട്ടര്‍ സ്റ്റോക്ക് സ്റ്റോക്ക് ഫോട്ടോയില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്താണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ചിത്രങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പുതിയ വിവാദം സംബന്ധിച്ച് ഗെയിം നിര്‍മ്മാതാക്കളായ എന്‍ കോര്‍ ഗെയിംസ് അടക്കമുള്ളവര്‍ ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും നല്‍കിയിട്ടില്ല.

Latest Videos
Follow Us:
Download App:
  • android
  • ios