പത്ത് മാസം മുന്‍പ് വെള്ളത്തില്‍ വീണ ഐഫോണ്‍ കേടൊന്നും ഇല്ലാതെ തിരിച്ചുകിട്ടി.!

പച്ചെക്കോ ഈ ഫോണ്‍ നദിയില്‍ നിന്നും എടുത്ത്  ഉണക്കി, വീണ്ടും ചര്‍ജ് ചെയ്തപ്പോള്‍ അത് ഓണായി ചാര്‍ജ് ആകാന്‍ തുടങ്ങി. 

iPhone survives ten months underwater

ലണ്ടന്‍: ഐഫോൺ വെള്ളത്തില്‍ നഷ്‌ടപ്പെടുകയും പത്ത് മാസത്തിന് ശേഷം അത് ലഭിച്ചപ്പോള്‍. വീണ്ടു പ്രവര്‍ത്തിക്കുന്നു എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ കെട്ടുകഥയെന്ന് പറഞ്ഞേക്കാം. എന്നാല്‍ അതും സംഭവിച്ചിട്ടുണ്ട്.

ബിബിസി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഒവൈൻ ഡേവീസ് എന്നയാളുടെ ഐഫോണ്‍  ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർഷെയറിലെ സിൻഡർഫോർഡിലെ വൈ നദിയിൽ കളഞ്ഞുപോയി. പത്ത് മാസങ്ങൾക്ക് ശേഷം മിഗ്വേൽ പച്ചെക്കോ എന്നയാൾ തന്റെ കുടുംബത്തോടൊപ്പം നദിയില്‍ കൂടി ബോട്ടില്‍ സഞ്ചരിക്കവെ ഈ ഫോണ്‍ കണ്ടെത്തി.

പച്ചെക്കോ ഈ ഫോണ്‍ നദിയില്‍ നിന്നും എടുത്ത്  ഉണക്കി, വീണ്ടും ചര്‍ജ് ചെയ്തപ്പോള്‍ അത് ഓണായി ചാര്‍ജ് ആകാന്‍ തുടങ്ങി. 'മകളുമൊത്ത് നദിയിലൂടെ തോണിയിൽ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് നീലയിൽ എന്തോ പൊങ്ങിക്കിടക്കുന്നത് കണ്ട. എടുത്തപ്പോഴാണ് അത് ഐഫോണാണ് എന്ന് മനസിലായത്, തുടര്‍ന്ന് എയർലൈനും കംപ്രസ്സറും ഉപയോഗിച്ച് ഫോണ്‍ ഉണക്കി. 

അധ്യാപകർക്കും വിദ്യാർഥികൾക്കും കിടിലൻ ഓഫറുമായി ആപ്പിൾ

രാത്രി മുഴുവൻ അത് എയർ ചെയ്യുന്ന അലമാരയിൽ വച്ചു. രാവിലെ ഞാൻ ചാർജിൽ വെച്ചപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, സ്‌ക്രീൻസേവർ ആഗസ്റ്റ് 13 എന്ന തീയതിയിൽ ഒരു പുരുഷന്റെയും സ്ത്രീയുടെയും ഫോട്ടോ കാണിച്ചു, ആഗസ്റ്റ് 13 അത് വെള്ളത്തിൽ വീണ ദിവസമാണെന്ന് മനസിലായി - ഗ്ലൗസെസ്റ്റർഷെയറിലെ ഡ്രൈബ്രൂക്ക് സ്വദേശിയായ മിഗ്വേൽ പച്ചെക്കോ പറഞ്ഞു.

ഫോണിന്‍റെ സ്‌ക്രീൻസേവർ പച്ചെക്കോ സോഷ്യൽ മീഡിയയിൽ പങ്കിട്ടു, ഇത് സോഷ്യല്‍ മീഡിയയില്‍ നിന്നും ഒവൈൻ ഡേവീസിന്‍റെ ഒരു സുഹൃത്ത് തിരിച്ചറിഞ്ഞു. ഒടുവില്‍ ഫോണ്‍ ഒവൈൻ ഡേവീസിന് തിരിച്ചുലഭിച്ചു. പച്ചെക്കോയുടെ ശ്രമത്തെ ഡേവീസ് പ്രകീര്‍ത്തിച്ചു "ഇനിക്കാണ് ഇത്തരത്തില്‍ ഫോണ്‍ കിട്ടിയാല്‍ അത് അടുത്തുള്ള പബ്ബിൽ ഏൽപ്പിക്കുമായിരുന്നു. എന്റെ എയർ കംപ്രസർ ഉപയോഗിച്ച് അത് ഉണക്കിയൊന്നും നോക്കില്ലായിരുന്നു" എന്ന് അദ്ദേഹം പറഞ്ഞു. അന്ന് നദിയില്‍ സഞ്ചരിക്കുമ്പോള്‍ പാന്‍റിന്‍റെ ബാക്ക് പോക്കറ്റില്‍ ഫോണ്‍ ഇട്ടതാണ് നഷ്ടപ്പെടാന്‍ കാരണമെന്നും ഡേവീസ് പറയുന്നു. 

പുതിയ ഐഫോണ്‍ മോഡലുകൾ ഐപി68 വാട്ടർ റെസിസ്റ്റന്റ് ആണ്. അതായത് 30 മിനിറ്റ് വരെ 1.5 മീറ്റർ വരെ ശുദ്ധജലത്തെ പ്രതിരോധിക്കും.
എന്നിരുന്നാലും, ഐഫോണുകൾ വെള്ളത്തിനടിയിൽ നിന്ന് അപൂര്‍വ്വമായി ചിലപ്പോള്‍ ഇത്തരത്തില്‍ അതിജീവിച്ചേക്കാം. 2021 മാർച്ചിൽ, ഒരു ഐഫോണ്‍ 11 കാനഡയിലെ തടാകത്തിന്റെ അടിയിൽ ആറുമാസം വീണു കിടന്നിട്ടും കേട് ഒന്നും പറ്റിയില്ലെന്ന് വാര്‍ത്തയുണ്ടായിരുന്നു. 

പോക്കറ്റില്‍ കിടന്ന ഐ ഫോണ്‍ ചൂടായി, പുറത്തെറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

Latest Videos
Follow Us:
Download App:
  • android
  • ios