'ഇന്ത്യൻ വംശജരെ ജോലിക്കെടുക്കുന്നത് ഒഴിവാക്കുക': ഇൻഫോസിസ് നയം വെളിപ്പെടുത്തി മുന്‍ ജീവനക്കാരിയുടെ കേസ്

ന്യൂയോർക്കിലെ സൌത്ത് ഡിസ്ട്രിക്റ്റിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ജിൽ പ്രിജീൻ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

Infosys Faces Culture Of Bias Suit In USA

ബെംഗളൂരു: പ്രായം, ലിംഗഭേദം, ദേശീയത എന്നിവയുടെ അടിസ്ഥാനത്തിൽ കമ്പനിയില്‍ ജോലിക്കാരെ എടുക്കുന്നതില്‍ വിവേചനം കാണിക്കുന്നുവെന്ന മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍  ഇൻഫോസിസിനെതിരെ  യുഎസ് കോടതിയിൽ കേസ്.

ഇന്ത്യൻ വംശജരായ ഉദ്യോഗാർത്ഥികൾ, കുട്ടികളുള്ള സ്ത്രീകൾ, 50 വയസ്സിന് മുകളിലുള്ള ഉദ്യോഗാർത്ഥികൾ എന്നിവരെ നിയമിക്കുന്നത് ഒഴിവാക്കാൻ തന്നോട് ആവശ്യപ്പെട്ടതായി ഇൻഫോസിസിലെ ടാലന്‍റ് അക്വിസിഷൻ മുൻ വൈസ് പ്രസിഡന്റ് ജിൽ പ്രിജീൻ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. 

ന്യൂയോർക്കിലെ സൌത്ത് ഡിസ്ട്രിക്റ്റിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ജിൽ പ്രിജീൻ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇന്‍ഫോസിസിനും കമ്പനിയുടെ മുൻ എക്സിക്യൂട്ടീവുകൾക്കും പാര്‍ട്ണര്‍മാര്‍ക്കെതിരെയും പ്രജീൻ കേസ് ഫയൽ ചെയ്തത്.

റിപ്പോർട്ടുകൾ പ്രകാരം, "പ്രായം, ലിംഗഭേദം, ദേശീയത എന്നിവയെ അടിസ്ഥാനമാക്കി ജോലിക്കാര്‍ക്കിടയില്‍ നിയമവിരുദ്ധമായ വിവേചനം കാണിക്കുന്ന കമ്പനി രീതിയില്‍ താന്‍ ഞെട്ടിപ്പോയി" എന്ന്  ജിൽ പ്രിജീൻ പ്രസ്താവനയിൽ പറയുന്നു.

2018 ൽ താന്‍ ജോലിയില്‍ പ്രവേശിച്ച് ആദ്യത്തെ രണ്ട് മാസത്തിനുള്ളിൽ ഈ സംസ്കാരം മാറ്റാൻ ഞാന്‍ ശ്രമിച്ചു എന്നാൽ ഇൻഫോസിസ് പങ്കാളികളായ ജെറി കുർട്സ്, ഡാൻ ആൽബ്രൈറ്റ് എന്നിവരിൽ നിന്ന് വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നതായി ജിൽ പ്രിജീൻ പറയുന്നു.

സീനിയർ പോസ്റ്റുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിൽ കമ്പനിയുടെ നിയമവിരുദ്ധമായ ആവശ്യങ്ങൾ അനുസരിക്കാത്തതിന് തന്നെ പിരിച്ചുവിട്ടതായി അവകാശപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിക്കളയാന്‍ ഇന്‍ഫോസിസ് എതിര്‍ ഹര്‍ജി നല്‍കിയിരുന്നു.  പ്രിജീൻ ആരോപണത്തിന് തെളിവ് ഹാജരാക്കിയില്ലെന്ന കാരണത്താലാണ് ഇൻഫോസിസ് ഇവരെ പിരിച്ചുവിട്ടത് എന്നാണ് ഇന്‍ഫോസിസ് പറഞ്ഞത്.

എന്നാൽ ഇന്‍ഫോസിസിന്‍റെ ഹർജി തള്ളിയ കോടതിയുടെ സെപ്റ്റംബർ 30ലെ ഉത്തരവ് പ്രകാരം  പ്രിജീന്‍റെ കേസ് നിലനില്‍ക്കുമെന്നും. 21 ദിവസത്തിനകം ഇന്‍ഫോസിസ് കേസില്‍ പ്രതികരണം സമർപ്പിക്കണമെന്നും പറയുന്നു. ഈ വാര്‍ത്തയോട് ഇന്‍ഫോസിസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

മൂണ്‍ലൈറ്റിങ്: വിപ്രോയ്ക്ക് പിന്നാലെ ടിസിഎസിലും മുന്നറിയിപ്പ്; ഐടി കമ്പനികള്‍ കര്‍ശന നടപടിയിലേക്ക് കടക്കുന്നു

നിങ്ങളുടെ വിരട്ടല്‍ നടക്കില്ല; ഐടി കമ്പനികളുടെ നിലപാട് തള്ളി 'മൂണ്‍ലൈറ്റിംഗിനെ' അനുകൂലിച്ച് കേന്ദ്രം

Latest Videos
Follow Us:
Download App:
  • android
  • ios