'അമ്പരപ്പിക്കുന്നത്..! ആ 'ആഗോള ഭീമന്‍' ഇന്ത്യന്‍ ജീവനക്കാര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍, വീഡിയോ

ലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ബോക്‌സുകളിലും എത്തുന്നത്.

indian microsoft employees office perks viral video joy

വമ്പന്‍ കമ്പനികളുടെ ഓഫീസുകളില്‍ ജീവനക്കാര്‍ക്കായി ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിവരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 'ഒഫ് കോഴ്സ്' ട്രെന്‍ഡ് പിന്തുടര്‍ന്ന് ഹൈദരാബാദിലെ മൈക്രോസോഫ്റ്റ് ജീവനക്കാര്‍ അവരുടെ ഓഫീസിലെ സൗകര്യങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് ഷെയര്‍ ചെയ്ത വീഡിയോയും വൈറലാണ്. 

സൗജന്യ സ്നാക്ക് വെന്‍ഡിങ് മെഷീന്‍, ഉറങ്ങാനുള്ള മുറികള്‍, യാത്രാ സൗകര്യങ്ങള്‍, കഫ്റ്റീരിയ തുടങ്ങി നിരവധി സൗകര്യങ്ങളെ കുറിച്ചാണ് ജീവനക്കാര്‍ പറയുന്നത്. ഒപ്പം എവിടെ നിന്നും ജോലി ചെയ്യാനും മൈക്രോസോഫ്റ്റ് അനുവദിക്കുന്നുണ്ടെന്നും വീഡിയോയില്‍  പറയുന്നു. ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇവ സഹായകമാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. 54 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്പ്മെന്റ് സെന്ററില്‍ വെച്ച് ചിത്രീകരിച്ച വീഡിയോ ആണിത്. 

മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്പ്മെന്റ് സെന്ററിലെ കെട്ടിടങ്ങളിലൊന്നിന് എല്‍ഇഇഡി ഗോള്‍ഡ് സര്‍ട്ടിഫിക്കേഷനുണ്ടെന്നും പറയുന്നുണ്ട്. 24 മണിക്കൂറും ഇവിടെ ആംബുലന്‍സ്, ഫാര്‍മസി സൗകര്യമുണ്ട്. 800 പേര്‍ക്ക് ഇരിക്കാവുന്ന ആംഫി തിയേറ്റര്‍, എസിയും വൈഫൈ സൗകര്യവുമുള്ള ബസുകള്‍, ബാങ്കുകള്‍, എടിഎമ്മുകള്‍, മികച്ച സൗകര്യങ്ങളും പരിശീലകരുമുള്ള ജിംനേഷ്യം, യോഗ, എയറോബിക്സ് ക്ലാസുകള്‍ എന്നിവയെല്ലാം ഇവിടെ ലഭ്യമാണെന്നും ജീവനക്കാര്‍ വീഡിയോയില്‍ പറയുന്നു. 
 



നിലവില്‍ ലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ബോക്‌സുകളിലും എത്തുന്നത്. 'കോളേജ് പഠന കാലത്ത് ഈ വീഡിയോ കാണിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുമെന്നാണ്' ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. മറ്റു ചിലര്‍ അടുത്ത കാലത്തായി മൈക്രോസോഫ്റ്റ് നടത്തിയ പിരിച്ചുവിടലുകളെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിട്ടുണ്ട്. 'ഞങ്ങള്‍ മൈക്രോസോഫ്റ്റ് ജീവനക്കാരാണ്, തീര്‍ച്ചയായും ഞങ്ങള്‍ ഏതു സമയവും പിരിച്ചുവിടപ്പെടാം,' എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. 

'എത്തുന്നത് മൂവർ സംഘം, കാണുക ഒരു യുവതിയെ മാത്രം, എല്ലാം അടിച്ചു മാറ്റാൻ രണ്ടുപേർ'; പൊലീസിന്റെ മുന്നറിയിപ്പ് 
 

Latest Videos
Follow Us:
Download App:
  • android
  • ios