'സര്‍വത്ര ചൈനീസ് മയം' ; രാജ്യത്തെ ടെലികോം മേഖലയില്‍ വന്‍ സുരക്ഷ പരിശോധന.!

ബി‌എസ്‌എൻ‌എല്ലിന്‍റെ മൊബൈൽ നെറ്റ്‌വർക്ക് അടിസ്ഥാന സൌകര്യങ്ങളില്‍ 44.4 ശതമാനം ചൈനീസ് കമ്പനിയായ സെഡ്.ടി.ഇയുടെ ഉപകരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും 9 ശതമാനം വാവെയിൽ നിന്നാണെന്നും ടെലികോം മന്ത്രാലയം വെളിപ്പെടുത്തി. 

India Telecos Found Majorly Using Chinese Equipment Telcos Advised Network Security Audits

ദില്ലി: രാജ്യത്തെ ടെലികോം മേഖലയില്‍ ചൈനീസ് ഉപകരണങ്ങളുടെ ഉപയോഗത്തിന്‍റെ വിവരങ്ങളുമായി ടെലികോം മന്ത്രാലയം. ടെലികോം മന്ത്രാലയം രാജ്യസഭയിലാണ് ഈ കാര്യം അറിയിച്ചത്. രാജ്യത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബിഎസ്എന്‍എല്‍, എംടിഎംഎല്‍ എന്നിവയില്‍ അടക്കം സാങ്കേതിക ഉപകരണങ്ങളിലും നെറ്റ്വര്‍ക്ക് ടെക്നോളജിയിലും ചൈനീസ് മയമാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ബി‌എസ്‌എൻ‌എല്ലിന്‍റെ മൊബൈൽ നെറ്റ്‌വർക്ക് അടിസ്ഥാന സൌകര്യങ്ങളില്‍ 44.4 ശതമാനം ചൈനീസ് കമ്പനിയായ സെഡ്.ടി.ഇയുടെ ഉപകരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും 9 ശതമാനം വാവെയിൽ നിന്നാണെന്നും ടെലികോം മന്ത്രാലയം വെളിപ്പെടുത്തി. എം‌ടി‌എൻ‌എല്ലിനെ സംബന്ധിച്ചിടത്തോളം, അതിന്റെ 10 ശതമാനം ഉപകരണങ്ങളും ചൈനീസ് ഉപകരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

ചൈനീസ് കമ്പനികളായ വാവെയ്, ഇസഡ്ടിഇ എന്നിവയിൽ നിന്ന് ലഭിക്കുന്ന പ്രധാന നെറ്റ്‌വർക്ക് ഉപകരണങ്ങളും ടെക്നോളജിയുമാണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടെലികോം മന്ത്രാലയം എല്ലാ ടെലികോം കമ്പനികൾക്കും നെറ്റ്‌വർക്ക് ഓഡിറ്റുകൾ നടത്താന്‍ നിര്‍ദേശം നല്‍കിയതായി രാജ്യസഭയെ അറിയിച്ചു.

സുരക്ഷ പരിശോധനയിലൂടെ ഇന്ത്യൻ ടെലികോം മേഖലയിൽ ചൈനീസ് ഉപകരണ വിതരണക്കാരെ കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ഒപ്പം ഇവ എന്തെങ്കിലും തരത്തില്‍ ഇതുവരെ സുരക്ഷ വീഴ്ച ഉണ്ടാക്കിയിട്ടുണ്ടോ എന്നതും പരിശോധിക്കും. എന്നാല്‍ ഇത് കമ്പനികള്‍ ആയിരിക്കില്ല നടത്തുക എന്നതാണ് റിപ്പോര്‍ട്ട്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ശുപാർശകൾ പ്രകാരം, ബാഹ്യ ഓഡിറ്റ് ഏജൻസികൾ എല്ലാ ടെലികോം നെറ്റ്‌വർക്കുകളുടെയും പ്രത്യേക സുരക്ഷാ പരിശോധനയായിരിക്കും നടക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios