ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ​ഗെയിമും നിരോധിച്ചു ; പബ്ജിയ്ക്ക് പിന്നാലെ അടുത്ത നിരോധനം

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഗൂഗിളും ആപ്പിളും ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ബ്ലോക്ക് ചെയ്തത്. ​ഗൂ​ഗിൾ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

India blocks BGMI under the law it used to ban China apps

ദില്ലി: പബ്ജിയ്ക്ക് പിന്നാലെ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയും (Battlegrounds Mobile India –BGMI) നിരോധിച്ചു. ജനപ്രിയ​ ഗെയിംമായിരുന്ന പബ്ജിയുടെ ഇന്ത്യൻ പതിപ്പായിരുന്നു ഇത്. ഈ ആപ്പ് രാജ്യത്തെ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്തു കഴിഞ്ഞു. 

കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തെ തുടർന്നാണ് ഈ നീക്കം. നേരത്തെ സുരക്ഷാ ഭീക്ഷണികൾ ചൂണ്ടിക്കാട്ടിയാണ് പബ്ജി മൊബൈലും മറ്റ് ആപ്പുകളും കമ്പനി നിരോധിച്ചത്. ഇപ്പോഴിതാ ആപ്പ് സ്റ്റോറുകളിൽ നിന്ന് ബിജിഎംഐ ​ഗെയിം നീക്കം ചെയ്യാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് മുതൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഗെയിം  ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. 

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഗൂഗിളും ആപ്പിളും ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ബ്ലോക്ക് ചെയ്തത്. ​ഗൂ​ഗിൾ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. സർക്കാരിന്‍റെ ആവശ്യം  അനുസരിച്ച് ഗെയിം നീക്കം ചെയ്തു എന്നായിരുന്നു ഗൂഗിളിന്‍റെ പ്രസ്താവനയിൽ പറഞ്ഞത് .ആപ്പിൾ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. 

എന്താണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നിലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇത് വരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ചൈനീസ് ബന്ധം തന്നെയാണ് നിരോധനത്തിന് പിന്നില്‍ എന്നാണ് ലഭിക്കുന്ന സൂചന. ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം,   ചൈനയിലെ സെർവറുകളുമായി ആപ്പ് ഡാറ്റ പങ്കിടുന്നു എന്ന ആശങ്കയിലാണ് കേന്ദ്രം.

ഇത്  സംബന്ധിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ഗെയിം നിർമാതാക്കളായ ക്രാഫ്റ്റൺ പറയുന്നതും.  ഗെയിം ഡവലപ്പറിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ബിജിഎംഐ തിരിച്ച്  കൊണ്ടുവരാനുമായി  അധികാരികളുമായി ചേർന്ന് കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ വക്താവ് പറഞത്.

കഴിഞ്ഞ ആഴ്ചയാണ്  ബി‌ജി‌എം‌ഐയുമായി ബന്ധപ്പെട്ട  വിഷയം ചർച്ച ചെയ്യുന്നത്. രാജ്യസഭയിലാണ് ഇത് ആദ്യം ഉന്നയിക്കപ്പെട്ടത്. ഇതിനുശേഷമാണ് കേന്ദ്ര സര്ക്കാര് വിലക്ക് കൊണ്ടുവന്നത്.  ഇതിനിടയ്ക്ക് ബിജിഎംഐ കളിക്കാൻ സമ്മതിക്കാത്ത പേരിൽ ലഖ്‌നൗവിലെ ഒരു കുട്ടി അമ്മയെ കൊലപ്പെടുത്തിയെന്ന റിപ്പോർട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇത്തരം കാരണങ്ങൾ ആകാം പെട്ടെന്നുള്ള നീക്കത്തിന് പിന്നിൽ.

മാധ്യമപ്രവർത്തകരുടെയും ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതെന്ന് ട്വിറ്റര്‍

പത്താം വാര്‍ഷികം ആഘോഷമാക്കി ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ; പുതിയ ഓഫറുകള്‍
 

Latest Videos
Follow Us:
Download App:
  • android
  • ios