ജിമെയിൽ തുറന്നിട്ട് കാലം കുറെയായോ? എങ്കില്‍ പണി വരുന്നുണ്ട്...

അടുത്ത മാസത്തോടെ അക്കൗണ്ടുകൾ നീക്കം ചെയ്ത് തുടങ്ങും. ജിമെയിൽ, ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയ സേവനങ്ങളും ഇതില്‍ ഉൾപ്പെടുന്നുണ്ട്.

Inactive Gmail accounts to be deleted next month SSM

ഗൂ​ഗിൾ അക്കൗണ്ട് പതിവായി ഉപയോഗിക്കാറുണ്ടോ? ഇല്ലെങ്കിൽ ആ അക്കൗണ്ട് നഷ്ടപ്പെടാൻ സമയമായി. ജിമെയിലിന്റെ പരിഷ്കരിച്ച നയങ്ങൾ അനുസരിച്ച്, പ്രവർത്തന രഹിതമായ ഗൂഗിൾ അക്കൗണ്ടുകൾ ഉടനെ നീക്കം ചെയ്യും. രണ്ട് വർഷത്തിലധികം ലോ​ഗിൻ ചെയ്യാത്തതോ ഉപയോ​ഗിക്കാത്തതോ ആയ അക്കൗണ്ടുകളും അതിലെ പൂർണ വിവരങ്ങളും നീക്കം ചെയ്യാനാണ് ​ഗൂ​ഗിളിന്റെ തീരുമാനം. അടുത്ത മാസത്തോടെ അക്കൗണ്ടുകൾ നീക്കം ചെയ്ത് തുടങ്ങും. ജിമെയിൽ, ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയ സേവനങ്ങളും ഇതില്‍ ഉൾപ്പെടുന്നുണ്ട്.

ഉപ​യോ​ഗശൂന്യമായ അക്കൗണ്ടുകളിലെ സുരക്ഷാ പ്രശ്നങ്ങളാണ് പുതിയ മാറ്റത്തിന് കാരണമെന്നാണ് ​ഗൂ​ഗിളിന്റെ വിശദീകരണം. ഇത്തരം അക്കൗണ്ടുകളിൽ പഴയതും നിരന്തരമായി ഉപയോഗിച്ചിരുന്നതുമായ പാസ്‌വേഡുകളാണ് ഉണ്ടാവാന്‍ സാധ്യത. കൂടാതെ  ടു ഫാക്ടർ ഒതന്റിക്കേഷൻ പോലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യത കുറവാണ്. ആക്ടീവ് അക്കൗണ്ടുകളെ അപേക്ഷിച്ച് പത്തിരട്ടി അധികം അക്കൗണ്ടുകളാണ് ടു ഫാക്ടർ ഒതന്റിക്കേഷൻ ഉപയോഗിക്കാത്തതെന്ന് ഗൂഗിൾ പ്രൊഡക്റ്റ് മാനേജ്‌മെന്റ് അധികൃതര്‍ പറയുന്നു. 

'ഡോക്ടർ' കാമുകൻ അമ്മയ്ക്കൊപ്പം വിമാനത്താവളത്തിലെന്ന് കോൾ, പിന്നെ തുടരെത്തുടരെ കോൾ, യുവതിക്ക് നഷ്ടം ഒരു ലക്ഷം

ഘട്ടം ഘട്ടമായാണ് അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള നടപടി ​ഗൂ​ഗിൾ സ്വീകരിക്കുന്നത്. അക്കൗണ്ട് ഡിലീറ്റാക്കാൻ പോകുന്നുവെന്ന മെസേജ് പല തവണ അയച്ചതിനു ശേഷവും ഈ അക്കൗണ്ടുകൾ സജീവമാകുന്നില്ലെങ്കിൽ  ഒരു മാസത്തിനു ശേഷം അക്കൗണ്ട് നീക്കം ചെയ്യാനാണ് തീരുമാനം. രണ്ട് വർഷത്തിൽ ഒരിക്കലെങ്കിലും അക്കൗണ്ട് ലോ​ഗിൻ ചെയ്യുകയെന്നതാണ് ഇത് തടയാനുള്ള മാർ​ഗം. ഗൂഗിളിലോ അല്ലെങ്കിൽ മറ്റേതെങ്കിലും സേവനത്തിലോ അക്കൗണ്ട് സൈൻ ഇൻ ചെയ്‌തിട്ടുണ്ടെങ്കിൽ അക്കൗണ്ട് നീക്കം ചെയ്യപ്പെടില്ല. പുതിയ മാറ്റങ്ങളും അപ്ഡേഷനുമെല്ലാം ഗൂഗിള്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രങ്ങൾ ഡയറക്ടായി ജനറേറ്റ് ചെയ്യാനുള്ള അപ്ഡേഷൻ കഴിഞ്ഞ ദിവസം ​ഗൂ​ഗിൾ അവതരിപ്പിച്ചിരുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios